മോദിയുടെ ഗുജറാത്തിലെ സ്ത്രീകളുടെ അവസ്ഥ ദയനീയം; കണക്ക് നിരത്തി രാഹുൽ ഗാന്ധി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ പോലും മോദിക്കുക കഴിയുന്നില്ലെന്നു രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി  രാഹുൽ രംഗത്തെത്തിയത്. കൂടാതെ ഗുജറാത്തിലെ സ്ത്രീകളുടെ ദുരിതത്തെ കുറിച്ചു രാഹുൽ വിവരിക്കുന്നുണ്ട്.

rahul gandi

‌ദുരന്തം വിട്ടൊഴിയാതെ ഭോപ്പാൽ; മാത്യത്വം കൊതിച്ച് മൂന്നാം തലമുറയിലെ സ്ത്രീകൾ

സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളായ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ ആവശ്യങ്ങൾ പോലും നിറവേറ്റാൻ പ്രധാനമന്ത്രിയെ കൊണ്ടു സാധിക്കുന്നില്ല. എന്നാൽഅവരെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ ഗുജറാത്ത് സർക്കാർ മുൻപിലാണെന്നം രാഹുൽ ട്വിറ്ററിൽ കുറിച്ചു.‌

ആദ്യം തള്ളി ഇപ്പോൾ പിന്തുണച്ച് ട്രംപ്; റഷ്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ച നിയമപരം

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മോദി സർക്കാരിനെതിരെ നോട്ട് നിരോധനവും ജിഎസ്ടിയും ആയുധമാക്കിയാണ് കോൺഗ്രസിന്റെ പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ആരോപിക്കുന്നത്.

English summary
Congress vice-president Rahul Gandhi on Sunday accused Prime Minister Narendra Modi for not providing basic necessities to the women of poll bound Gujarat.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്