• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിമർശനങ്ങളുടെ മുനയൊടിഞ്ഞു; 'പപ്പുവിന്റെ ഉപദേശമല്ല', രാഹുലിനെ ശരിവെച്ച് ലോകാരോഗ്യ സംഘടനയും

 • By Aami Madhu
Google Oneindia Malayalam News

ദില്ലി; സർക്കാരിന് നിരന്തരം നിർദ്ദേശങ്ങൾ നൽകിയും വീഴ്ചകളിൽ ശക്തമായ വിമർശനങ്ങൾ ഉയർത്തിയും കൊവിഡ് പ്രതിസന്ധിയിൽ സജീവമായി ഇടപെടുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ നിർദ്ദേശങ്ങൾ പപ്പുവിന്റെ ഉപദേശം എന്ന തരത്തിൽ പരിഹസിക്കുകയായിരുന്നു ഭരണകക്ഷി അനുയായികൾ. ഈ പ്രതിസന്ധി ഘട്ടത്തിലും രാഹുൽ രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി വിമർശിച്ചു.

cmsvideo
  Rahul Gandhi criticised the government over its response to virus | Oneindia Malayalam

  മധ്യപ്രദേശിൽ കോൺഗ്രസിന്റെ ടാക്റ്റിക്കൽ മൂവ്; പൊട്ടിത്തെറിക്ക് തിരികൊളുത്തി കമൽനാഥ്!!മധ്യപ്രദേശിൽ കോൺഗ്രസിന്റെ ടാക്റ്റിക്കൽ മൂവ്; പൊട്ടിത്തെറിക്ക് തിരികൊളുത്തി കമൽനാഥ്!!

  എന്നാൽ ഇത്തരം പരിഹാസങ്ങളുടേയും വിമർശനങ്ങളുടേയുമെല്ലാം മുനയൊടിഞ്ഞിരിക്കുകയാണിപ്പോൾ. രാഹുൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സമ്മതിക്കുകയാണ് ലോകാരോഗ്യ സംഘടനയും

   ആദ്യ മുന്നറിയിപ്പ്

  ആദ്യ മുന്നറിയിപ്പ്

  രാജ്യം കൊറോണ ഭീതിയിൽ അമരുന്നതിന് മുൻപ് തന്നെ രാഹുൽ ഗാന്ധി സർക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.വരാനിരിക്കുന്നത് വന്‍ വിപത്താണെന്നും അതിനെ നേരിടാനായി സര്‍ക്കാര്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫെബ്രുവരി 12 നായിരുന്നു രാഹുൽ ആദ്യം ആവശ്യപ്പെട്ടത്.

   ഭീഷണിയെന്ന്

  ഭീഷണിയെന്ന്

  കൊവിഡ് ജനങ്ങൾക്കും സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയാണെന്നും വരാനിരിക്കുന്നത് വൻ സുനാമിയാണെന്നും പല ഘട്ടങ്ങളായിലായി രാഹുൽ ആവർത്തിച്ചിരുന്നു. ഒരു ഘട്ടത്തിൽ പോലും തന്റെ മുന്നറിയിപ്പുകൾ ചൊവിക്കൊള്ളാൻ സർക്കാർ തയ്യാറായിരുന്നെങ്കിൽ ഇത്രയും ദുരിതം അനുഭവിക്കേണ്ടി വരില്ലെന്നും രാഹുൽ പറഞ്ഞു.

   ലോക്ക് ഡൗണ് പരിഹാരമല്ല

  ലോക്ക് ഡൗണ് പരിഹാരമല്ല

  അതേസമയം കൊവിഡിന്റെ പേരിൽ പ്രതിപക്ഷ വിമർശനം ശക്തമായപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കാനായിരുന്നു സർക്കാർ ശ്രമം നടത്തിയത്. ലോക്ക് ഡൗൺ എന്നത് കൊവിഡിനെതിരായ വലിയ പോരാട്ടമാണെന്നും കേന്ദ്രസർക്കാർ ആവർത്തിച്ചു. എന്നാൽ ഇതിനെതിരെയും രാഹുൽ രംഗത്തെത്തി.

   പിടിച്ച് കെട്ടാൻ ആകില്ല

  പിടിച്ച് കെട്ടാൻ ആകില്ല

  ലോക്ക് ഡൗൺ കൊണ്ട് മാത്രം രോഗം പിടിച്ച് കെട്ടാൻ ആകില്ലെന്നും കൊവിഡ് എന്ന മഹാമാരിയെ പിടിച്ച് കെട്ടണമെങ്കിൽ വ്യാപക പരിശോനയും ഗവേഷണങ്ങളുമാണ് വേണ്ടതെന്നും രാഹുൽ പറ‍ഞ്ഞു. ഏപ്രിൽ 13 നായിരുന്നു രാഹുൽ ആദ്യം ഇക്കാര്യം പറഞ്ഞത്. എന്നാൽ പിന്നീട് ഏപ്രിൽ 16 ന് നടത്തിയ വീഡിയോ കോൺഫറൻസിലും ലോക്ക് ഡൗണിലൂടെ താത്കാലിക വ്യാപനം കുറക്കാൻ മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം ആവർത്തിച്ചു.

   രാഷ്ട്രീയം പയറ്റുന്നു

  രാഷ്ട്രീയം പയറ്റുന്നു

  എന്നാൽ രാഹുൽ ലോക്ക് ഡൗണിനെ വിമർശിക്കുകയാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിലും രാഷ്ട്രീയം പയറ്റുകയാണെന്നുമായിരുന്നു ബിജെപി ഉയർത്തിയ വിമർശനം. എന്നാൽ രാഹുലിന്റെ വാദങ്ങൾ ശരിവെയ്ക്കുന്ന പ്രതികരണമാണ് ഇപ്പോൾ ഐക്യാരാഷ്ട്ര സഭയും നടത്തിയിരിക്കുന്നത്.

   പരാജയപ്പെടുത്താനാവില്ല

  പരാജയപ്പെടുത്താനാവില്ല

  ലോക്ക് ഡൗൺ ചെയ്തതു കൊണ്ടു മാത്രം കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ രാജ്യങ്ങൾക്കു സാധിക്കില്ലെന്ന് സംഘടനയുടെ എമർജൻസി എക്സ്പേർട്ട് വ്യക്തമാക്കി. സഞ്ചാരം നിയന്ത്രിച്ചാലും ലോക്ക്ഡൗൺ ചെയ്താലും രോഗം തിരിച്ചുവരും. രോഗബാധിതരെ കണ്ടുപിടിക്കുകയും അവരെ ഐസൊലേറ്റ്​ ചെയ്യുകയും സമ്പർക്കങ്ങൾ കണ്ടെത്തുകയും രോഗികളെ ചികിത്സിക്കുകയാണ് വേണ്ടതെന്നും സംഘടന വ്യക്തമാക്കി.

  5 മന്ത്രിമാരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യിക്കാൻ ബിജെപി; 'ലോക്ക്' തീർക്കാൻ കോൺഗ്രസും, രണ്ടാം കത്ത്5 മന്ത്രിമാരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യിക്കാൻ ബിജെപി; 'ലോക്ക്' തീർക്കാൻ കോൺഗ്രസും, രണ്ടാം കത്ത്

   'അരിയെത്രയെന്ന് കേരളം, പയറഞ്ഞാഴിയെന്ന് സിപിഎം; സ്പ്രിങ്കളറിൽ സർക്കാരിനോട് 11 ചോദ്യങ്ങൾ' 'അരിയെത്രയെന്ന് കേരളം, പയറഞ്ഞാഴിയെന്ന് സിപിഎം; സ്പ്രിങ്കളറിൽ സർക്കാരിനോട് 11 ചോദ്യങ്ങൾ'

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Rahul said first ,WHO repeats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X