• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്നിന നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി.... 2019ലെ വിജയഫോര്‍മുല!! പ്രതിച്ഛായ മാറും

  • By Vidyasagar

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മുതിര്‍ന്ന നേതാക്കളോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. സഖ്യം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് വരെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ദേശീയ തലത്തില്‍ സ്വന്തം പ്രതിച്ഛായ ഉപയോഗിച്ചുള്ള നീക്കമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തുന്നത്. മൂന്നിന നിര്‍ദേശങ്ങളാണ് പാര്‍ട്ടിക്ക് മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചത്. പ്രധാനമായും നാല് സംസ്ഥാനങ്ങളെയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

എന്ത് വന്നാലും 150 സീറ്റ് എന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യത്തെ മുന്നില്‍ കാണാനാണ് രാഹുല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ടെക്‌നിക്കല്‍ ടീം പല സംസ്ഥാനങ്ങളിലെയും ഗ്രൗണ്ട് റിപ്പോര്‍ട്ടും രാഹുലിന് നല്‍കിയിട്ടുണ്ട്. ബിജെപി വിരുദ്ധ വികാരം ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും നിലനില്‍ക്കുന്നുണ്ട്. കഠിനമായി ശ്രമിച്ചാല്‍ കോണ്‍ഗ്രസിന് 200 സീറ്റ് വരെ ഒറ്റയ്ക്ക് നേടാനുള്ള സാധ്യതയും ഉണ്ട്. അതേസമയം സഖ്യത്തിന് ശക്തമായി ശ്രമിക്കുന്നതിന് പകരം പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് നിര്‍ദേശം.

മൂന്ന് വിഭാഗങ്ങള്‍

മൂന്ന് വിഭാഗങ്ങള്‍

സമൂഹത്തിലെ മൂന്ന് വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരിക്കണം കോണ്‍ഗ്രസ് വോട്ട് നേടേണ്ടതെന്ന് രാഹുല്‍ നിര്‍ദേശിച്ചിരിക്കുകയാണ്. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവരായിരിക്കണം കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വോട്ട് ബാങ്ക്. ഇവര്‍ക്ക് പ്രാധാന്യമുള്ള മണ്ഡലങ്ങളില്‍ പ്രചാരണം പുതിയ രീതിയില്‍ ആയിരിക്കണമെന്നും രാഹുല്‍ പറയുന്നു. ഇവരെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ രാഹുല്‍ പ്രഖ്യാപിക്കും.

വിഷന്‍ ഡോക്യുമെന്റ്

വിഷന്‍ ഡോക്യുമെന്റ്

വിഷന്‍ ഡോക്യുമെന്റ് എന്നാണ് രാഹുല്‍ തന്റെ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ പ്രമുഖരുമായി കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണ് രാഹുല്‍ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നത്. ബിജെപി അടിസ്ഥാന വിഭാഗങ്ങളെ മുഴുവന്‍ അവഗണിച്ചു എന്നാണ് പരാതി ഉയരുന്നത്. ഇത് പ്രചാരണത്തില്‍ കൊണ്ടുവരണമെങ്കില്‍ കോണ്‍ഗ്രസ് ഭദല്‍ മാര്‍ഗങ്ങള്‍ കൊണ്ടുവരേണ്ടി വരും.

നടപ്പാക്കുന്നത് എങ്ങനെ

നടപ്പാക്കുന്നത് എങ്ങനെ

രാഹുല്‍ പക്ഷേ താന്‍ തയ്യാറാക്കിയ മൂന്നംഗ നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്ന് കൃത്യമായി മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഹബ്ബുകള്‍ വര്‍ധിപ്പിച്ച് വിതരണത്തിന്റെ അപര്യാപതത കുറയ്ക്കുക, ഇതുവഴി ഗ്രാമങ്ങളിലെ കര്‍ഷകനും നഗരങ്ങളിലെ ഉപഭോക്താവും തമ്മിലുള്ള അന്തരം കുറയ്ക്കാനും രണ്ട് പേര്‍ക്കും നല്ല രീതിയില്‍ വിപണിയില്‍ ഇടപെടാനും സാധിക്കും. സര്‍ക്കാര്‍ നേതൃത്വത്തില്‍ പലിശരഹിത വായ്പയും രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്.

യുവാക്കള്‍ക്ക് വേണ്ടിയെന്ത്?

യുവാക്കള്‍ക്ക് വേണ്ടിയെന്ത്?

അടുത്തിടെ ബിജെപിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ബിജെപിയുടെ തോല്‍വിക്ക് കാരണം യുവാക്കളുടെ തൊഴിലില്ലായ്മയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനും ബദല്‍ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്. ചെറുകിട-ഇടത്തരം വ്യാപാര മേഖലയുടെ വളര്‍ച്ചയാണ് രാഹുല്‍ പ്രകടനപത്രികയും ഭാഗമാക്കുന്നത്. തുണിവ്യവസായം, ഹോട്ടല്‍ ജീവനക്കാര്‍, എന്നീ മേഖലകള്‍ ശക്തമാക്കാനും കോണ്‍ഗ്രസ് ശ്രമിക്കും. ചെറുകിട-ഇടത്തരം മേഖല ജിഎസ്ടിയും നോട്ടുനിരോധനവും കാരണം തകര്‍ന്ന് പോയതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് സംസ്ഥാനങ്ങളില്‍ തൊഴിലവസരം വര്‍ധിച്ചാല്‍, അത് രാഹുലിനെ 2019 എതിരില്ലാത്ത നേതാവാക്കും.

സ്ത്രീകളെ ശാക്തീകരിക്കും

സ്ത്രീകളെ ശാക്തീകരിക്കും

സ്ത്രീകള്‍ക്കായി രാഹുലിന് പ്രത്യേകം പദ്ധതിയാണുള്ളത്. സ്ത്രീകള്‍ക്ക് സ്വന്തം അവകാശങ്ങളെ കുറിച്ചും, നിയമവശങ്ങളെ കുറിച്ചും കൂടുതല്‍ അവബോധം നല്‍കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി സ്ത്രീകളുടെ എണ്ണം പാര്‍ട്ടിയില്‍ വര്‍ധിപ്പിക്കും. ഇവരെ മത്സരിപ്പിക്കാനുള്ള നീക്കവും രാഹുല്‍ നടത്തുന്നുണ്ട്. ഇതിന് പുറമേ ഫാം തൊഴിലാളികള്‍, അസംഘടിത മേഖല, സ്വയം തൊഴില്‍ മേഖല എന്നിവയെ ശക്തമാക്കാനും രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്. ഇതെല്ലാം പ്രകടനപത്രികയില്‍ ഉണ്ടാവും.

നാല് സംസ്ഥാനങ്ങള്‍

നാല് സംസ്ഥാനങ്ങള്‍

നാല് സംസ്ഥാനങ്ങളിലാണ് ഈ പ്രചാരണം കോണ്‍ഗ്രസ് ആദ്യം കൊണ്ടുവരിക. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ ച്രാരണം. ഇതില്‍ മൂന്നെണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷക, തൊഴിലില്ലായ്മ പ്രശ്‌നം രൂക്ഷമാണ്. ഇവിടെ ഭരണ വിരുദ്ധ തരംഗം ഏറ്റവും കൂടിയ തോതിലാണെന്ന് രാഹുലിന്റെ ടെക്‌നിക്കല്‍ ടീമും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ രീതിയെല്ലാം ആദ്യം ഇവിടങ്ങളില്‍ ആരംഭിക്കുന്നത്.

രാഹുലിന്റെ ലക്ഷ്യം

രാഹുലിന്റെ ലക്ഷ്യം

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ എല്ലാ വിഭാഗങ്ങളെയും മുന്നില്‍ കണ്ട്, അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കണമെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മോദി 2014 പ്രയോഗിച്ച് രീതിയാണിത്. ഇതിനായി മുതിര്‍ന്ന നേതാക്കളുടെ ഉപദേശക സമിതി രാഹുല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ നിര്‍ദേശങ്ങളും രാഹുല്‍ സ്വീകരിക്കും. മോദിയുടെ വീഴ്ച്ചകള്‍ തുറന്നു കാണിക്കണമെങ്കില്‍ അതിന് ബദല്‍ ആദ്യം കണ്ടുപിടിക്കണം. അതിനാണ് ഇപ്പോഴത്തെ മൂന്ന് നിര്‍ദേശങ്ങള്‍ രാഹുല്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

കരഞ്ഞ് കൊണ്ട് എന്നെ കാണാന്‍ വരരുത്... കൊന്ന് കളഞ്ഞേക്കണം, കൊലപാതക ആഹ്വാനവുമായി വിസി!!

രാജസ്ഥാനില്‍ അടിമുടി മാറ്റങ്ങളുമായി കോണ്‍ഗ്രസ്; ബിജെപി സര്‍ക്കാറിന്റെ പല നടപടികളും മരവിപ്പിച്ചു

English summary
rahul sets up three pronged campaign

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more