കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുലിന്റെ ഹൈടെക് തന്ത്രങ്ങള്‍; രഹസ്യ സര്‍വേ, 3 പേരുടെ പരിഗണനാ പട്ടിക

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുലിന്റെ രഹസ്യ സര്‍വേ | Oneindia Malayalam

ദില്ലി: 2019 ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്. ഏതുവിധേനയും ബിജെപിയെ പരാജയപ്പെടുത്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോ, അവര്‍കൂടി പങ്കാളിയാവുന്ന സഖ്യത്തിനോ അധികാരത്തില്‍ വന്നേ മതിയാവു. അതിനായി ആവനാഴിയിലെ അവസാന അസ്ത്രവും എടുത്ത് പോരാടാന്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടേയും നീക്കം.

ഒരോ സംസ്ഥാനങ്ങളിലേയും പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം തന്ത്രം. സഖ്യം രൂപീകരിക്കുന്നതിനോടൊപ്പം തന്നെ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ വിജയം ഉറപ്പിക്കാനും പാര്‍ട്ടി കേന്ദ്ര നേതൃത്വം തന്നെ അതീവ ശ്രദ്ധ പുലര്‍ത്തുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് രാഹുല്‍ ഗാന്ധിയുടെ നിയന്ത്രണത്തില്‍ തന്നെ രഹസ്യ സര്‍വ്വേകളും ആരംഭിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

വിജയം ഉറപ്പിക്കുക

വിജയം ഉറപ്പിക്കുക

പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് മുമ്പ് മത്സരിച്ചത്രയും സീറ്റുകള്‍ ലഭിക്കാന്‍ ഇടയില്ല. അതിനാല്‍ തന്നെ ലഭിക്കുന്ന സീറ്റുകളില്‍ വിജയം ഉറപ്പിക്കുക എന്നതില്‍ കവിഞ്ഞതൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പാളിച്ചകള്‍ ഒഴിവാക്കി മുന്നോട്ടുപോവാനാണ് പാര്‍ട്ടിയുടെ നീക്കം.

3 പേരുകള്‍

3 പേരുകള്‍

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് മുന്നോടിയായി ഓരോ മണ്ഡലത്തില്‍ നിന്നും പരിഗണിക്കാവുന്ന 3 പേരുകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

രാഹുല്‍ വ്യക്തമാക്കുന്നു

രാഹുല്‍ വ്യക്തമാക്കുന്നു

മത-ജാതി-സാമൂദായിക-ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കാതെ വിജയം ഉറപ്പുള്ള പേരുകള്‍ മാത്രം മുന്നോട്ട് വെച്ചാല്‍ മതിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങി പരാജയത്തിലേക്ക് നീങ്ങുന്ന പഴയ പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കുന്നു.

3 രഹസ്യ സര്‍വ്വേ

3 രഹസ്യ സര്‍വ്വേ

ഇതിന് പുറമെയാണ് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി മണ്ഡലാടിസ്ഥാനത്തില്‍ 3 രഹസ്യസര്‍വ്വേകളും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. സര്‍വ്വേക്കായി സ്വകാര്യ ഏജന്‍സികളെ രാഹുല്‍ നിയോഗിച്ചു കഴിഞ്ഞു.

കെപിസിസിക്ക് തീരുമാനിക്കാം

കെപിസിസിക്ക് തീരുമാനിക്കാം

വലിയ വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന കേരളത്തിനും രാഹുല്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിജയസാധ്യത മാത്രമാണു മാനദണ്ഡമെന്നും നിലവിലുള്ള എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ കെപിസിസിക്ക് തീരുമാനമെടുക്കാമെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

പരിഗണനാ പട്ടിക

പരിഗണനാ പട്ടിക

നിലവിലുള്ള എംപിമാര്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ 3 പേരുടെ പരിഗണനാ പട്ടിക തയ്യാറാക്കണം. പുതുമുഖങ്ങള്‍, വനിതകള്‍ എന്നിവരേയും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കണം. ബൂത്ത് തലം മുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം.

നിര്‍ദ്ദേശം

നിര്‍ദ്ദേശം

സംസ്ഥാന നേതൃത്വത്തിനു കീഴിലുള്ള തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ത്ഥികളുടെ കാര്യം പരിശോധിച്ച് വിജയസാധ്യത ആര്‍ക്കൊക്കെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയേയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയേയും അറിയക്കണം. ജനറല്‍ സെക്രട്ടറിമാര്‍ ജില്ലാ നേതൃത്വങ്ങളുമായി നേരിട്ടു ചര്‍ച്ച നടത്തണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു.

ആദ്യ സര്‍വ്വെ പൂര്‍ത്തിയായി

ആദ്യ സര്‍വ്വെ പൂര്‍ത്തിയായി

ജില്ലാ, സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായത്തിനു പുറമെ 3 സര്‍വ്വേകളേയും ആശ്രയിച്ചാവും അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്കു ഹൈക്കമാന്‍ഡ് തീരുമാനം നല്‍കുക. കേരളം ഉള്‍പ്പടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യ സര്‍വ്വെ പൂര്‍ത്തിയായെന്നാണ് വിവരം.

രണ്ടാമത്തെ സര്‍വ്വേ

രണ്ടാമത്തെ സര്‍വ്വേ

സിറ്റിങ് എംപിമാരുടെ വിജയസാധ്യതയാണ് ആദ്യ സര്‍വേയില്‍ പരിശോധിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പുതുമഖങ്ങളുടേയും വനിതകളുടേയും സാധ്യതയായിരിക്കും രണ്ടാമത്തെ സര്‍വ്വേയില്‍ പരിശോധിക്കുക.

വടകരയില്‍

വടകരയില്‍

കെപിസിസി പ്രസിഡന്റായി നിയമിതനായ വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴികേയുള്ള കോണ്‍ഗ്രസ് എംപിമാരൊക്കെ വീണ്ടും ജനവിധി തേടിയേക്കും. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഇടുക്കിയില്‍ മത്സരിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമാണ്.

ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി

ഏറ്റവും വിജയസാധ്യതയുള്ള നേതാവെന്ന നിലയിലും സംസ്ഥാനത്തുടനീളം പാര്‍ട്ടിക്ക് ഊര്‍ജ്ജമാകുമെന്ന നിലയിലുമാണ് ഉമ്മന്‍ചാണ്ടിയുടെ പേര് പരിഗണിക്കുന്നത്. എന്നാല്‍ മത്സരരംഗത്ത് ഇറങ്ങാനായി ഉമ്മന്‍ചാണ്ടിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ല. അന്തിമ തീരുമാനം അദ്ദേഹത്തിനും തന്നെ വിടാനാണ് പാര്‍ട്ടിയുടെ തീരുമാനം

English summary
rahul to be strict in candidate selection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X