കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതു രീതികളുമായി രാഹുല്‍ ഗാന്ധി, 40 വയസ്സ് മാനദണ്ഡം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ തയ്യാറാക്കുന്നു. ഉത്തര്‍പ്രദേശിലാണ് ഇതിന്റെ ആദ്യ ഘട്ടം ആരംഭിക്കുക. പ്രിയങ്കാ ഗാന്ധിയെയും ജോതിരാദിത്യ സിന്ധ്യയെയും യുപിയില്‍ നിയമിച്ചത് തന്നെ പാര്‍ട്ടിയിലെ മാറ്റത്തിന്റെ തുടക്കമാണെന്ന് രാഹുല്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലാണ് ഇത്തവണ രാഹുല്‍ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. യങ് ഉത്തര്‍പ്രദേശ് എന്ന മിഷന്‍ മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനം.

അതേസമയം മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ രാഹുല്‍ തള്ളിക്കളയുന്നു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ മാത്രം ഉള്ള പാര്‍ട്ടിയാണെന്നും, യുവാക്കള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്ന് ബിജെപി ആരോപിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ മറികടക്കാന്‍ കൂടുതല്‍ യുവാക്കളെയാണ് ഇത്തവണ ടീം യുപിക്കായി രാഹുല്‍ അവതരിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥിയാവാന്‍ യോഗ്യതയുള്ളവരെ രാഹുല്‍ ആദ്യമേ കണ്ടെത്തിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

എന്തുകൊണ്ട് പുതിയ നേതാക്കള്‍

എന്തുകൊണ്ട് പുതിയ നേതാക്കള്‍

യുവാക്കളെ ലക്ഷ്യമിട്ടാണ് പാര്‍ട്ടി ശക്തിപ്പെടുത്തേണ്ടതെന്ന് രാഹുല്‍ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ നിയമിച്ച നേതാക്കളുടെ വയസ്സ് പരിശോധിച്ചാല്‍ പ്രിയങ്കയ്ക്ക് വെറും 47 വയസ്സാണുള്ളത്. ജോതിരാദിത്യ സിന്ധ്യക്ക് 48 വയസ്സും. ഇവര്‍ക്ക് യുവാക്കളുമായി ഇടപെടുന്നതിലാണ് കൂടുതല്‍ സൗകര്യം. സിന്ധ്യ നേരത്തെ മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ദിഗ്വിജയ് സിംഗ് എന്നിവരുമായി ഇടപെട്ടപ്പോള്‍ മുഴുവന്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതും കൂടി മനസ്സിലാക്കിയാണ് യുവാക്കളിലേക്ക് സിന്ധ്യയെ എത്തിച്ചിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

രാഹുല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പ്രത്യേക നിര്‍ദേശങ്ങള്‍ യുപി സംസ്ഥാന ഘടകത്തിന് നല്‍കിയിട്ടുണ്ട്. 40 വയസ്സിന് താഴെയുള്ള നേതാക്കള്‍ക്കായിരിക്കും ഇത്തവണ ഭൂരിഭാഗം സീറ്റുകളും ലഭിക്കുക. 60 മണ്ഡലങ്ങളില്‍ വരെ 40 വയസ്സിന് താഴെയുള്ളവരെ മത്സരിപ്പിക്കാനാണ് നിര്‍ദേശം. അതേസമയം 50 കഴിഞ്ഞ വെറും പത്ത് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് കോണ്‍ഗ്രസിനുണ്ടാവുക. 2009ലെ അതേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന അഭ്യൂഹങ്ങളും രാഹുല്‍ തള്ളി കളഞ്ഞു.

ആസാദും ബബ്ബാറും

ആസാദും ബബ്ബാറും

ഗുലാം നബി ആസാദും രാജ് ബബ്ബാറുമാണ് രാഹുലിന്റെ തീരുമാനത്തില്‍ പ്രശ്‌നത്തിലായത്. ഇരുവരെയും മത്സരിപ്പിക്കാന്‍ യുപി ഘടകം തയ്യാറായിരുന്നു. രാജ് ബബ്ബാര്‍ യുപി കോണ്‍ഗ്രസ് അധ്യക്ഷനാണ്. ഇരുവരെയും സംഘടനാ ചുമതലയില്‍ തന്നെ നിര്‍ത്താനാണ് രാഹുലിന്റെ തീരുമാനം. ഗുലാം നബി ആസാദ് രാഹുലിന്റെ വിശ്വസ്തനാണ്. എന്നാല്‍ അദ്ദേഹം മത്സരിക്കേണ്ടെന്നാണ് രാഹുലിന്റെ തീരുമാനം. പക്ഷം രാജ്യസഭയിലേക്ക് മത്സരിക്കുന്ന കാര്യം പരിഗണിച്ചേക്കും.

യുവാക്കളുടെ വരവ്

യുവാക്കളുടെ വരവ്

കോണ്‍ഗ്രസിന്റെ യുപി ഘടകത്തിലുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ജനപ്രീതി ഇല്ലാത്തവരാണ്. മത്സരിച്ചാല്‍ പലരും മൂന്നാം സ്ഥാനത്ത് എത്താന്‍ പോലും സാധ്യതയില്ല. ഇതിനെ മറികടക്കാന്‍ പുതുമുഖങ്ങളെ ഇറക്കാനാണ് തീരുമനാനം. പുതുമുഖങ്ങള്‍ വരുമ്പോള്‍ അവരെ കുറിച്ച് പ്രശ്‌നങ്ങള്‍ പറയാന്‍ ആര്‍ക്കും സാധിക്കില്ല. ബിജെപിക്ക് കോണ്‍ഗ്രസിനെതിരെ മാത്രമേ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കൂ. പുതിയ നേതാക്കളുടെ പ്രതിച്ഛായയില്‍ ജയം നേടാന്‍ എളുപ്പമായിരിക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം.

ഗ്രൗണ്ട് റിപ്പോര്‍ട്ട്

ഗ്രൗണ്ട് റിപ്പോര്‍ട്ട്

കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴുള്ള നേതാക്കളില്‍ പലര്‍ക്കും അഴിമതി പ്രതിച്ഛായ ഉണ്ട്. ഗുലാം നബി ആസാദും രാജ് ബബ്ബാറും തോല്‍ക്കാന്‍ സാധ്യതയുള്ളവരാണ്. ഇതേ ടീമിനെ തന്നെ മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ഒതുങ്ങുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. പുതുമുഖ നേതാക്കളാവുമ്പോള്‍ കോണ്‍ഗ്രസിന് 30 സീറ്റുകളില്‍ വരെ വിജയപ്രതീക്ഷ ഉണ്ട്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുപി സംസ്ഥാന ഘടകങ്ങളെ പൂര്‍ണായി ഒഴിവാക്കാനാണ് രാഹുലിന്റെ നിര്‍ദേശം.

ജില്ലാ സമിതിയില്‍ നിന്ന് നിര്‍ദേശം

ജില്ലാ സമിതിയില്‍ നിന്ന് നിര്‍ദേശം

ജില്ലാ സമിതിയില്‍ നിന്നാണ് ഇത്തവണ കോണ്‍ഗ്രസ് നിര്‍ദേശം സ്വീകരിക്കുന്നത്. ഇവര്‍ക്ക് സ്വന്തം മേഖലയിലെ യുവ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്. അദ്ദേഹത്തിന് നേരിട്ടാണ് പട്ടിക കൈമാറേണ്ടത്. രാഹുലിന്റെ ടീം ഈ പട്ടിക പരിശോധിച്ച് സ്താനാര്‍ത്ഥിത്വം ഉറപ്പിക്കും. അതേസമയം ഇതിലൂടെ സംസ്ഥാന ഘടകത്തിനും മുതിര്‍ന്ന നേതാക്കള്‍ക്കും ഉണ്ടാകുന്ന അമര്‍ഷം ഇല്ലാതാക്കാന്‍ ഇവര്‍ക്ക് രാഹുലിന്റെ പ്രചാരണ ടീമിന്റെ ചുമതലയും നല്‍കും.

ശക്തി ആപ്പിന്റെ സഹായവും

ശക്തി ആപ്പിന്റെ സഹായവും

പ്രാദേശിക തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചവരെ കണ്ടെത്താന്‍ ശക്തി ആപ്പിന്റെ സഹായവും രാഹുല്‍ തേടിയിട്ടുണ്ട്. ജനങ്ങള്‍ നേരിട്ട് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഇത്തവണ നിര്‍ത്തും. 50 വയസ്സ് കഴിഞ്ഞ കോണ്‍ഗ്രസിന്റെ പല സ്ഥാനാര്‍ത്ഥികളെയും വേണ്ടെന്നാണ് അവരുടെ മണ്ഡലങ്ങളില്‍ നിന്ന് ശക്തി ആപ്പിലൂടെ ലഭിച്ച നിര്‍ദേശം. അതേസമയം മികച്ച പ്രാസംഗികരും ബൂത്ത് തലം മുതല്‍ പിന്തുണയുമുള്ള നേതാക്കളെ കണ്ടെത്താന്‍ രാഹുല്‍ നേരിട്ട് യുപിയില്‍ എത്തുന്നുണ്ട്. തൊഴിലില്ലായ്മ പ്രശ്‌നം ശക്തമായി ഉയര്‍ത്താന്‍ കൂടിയാണ് യുവാക്കളെ കളത്തിലിറക്കുന്നത്.

മധ്യപ്രദേശില്‍ കര്‍ണാടക ആവര്‍ത്തിക്കും...... കമല്‍നാഥിനെ വിറപ്പിച്ച് ബിഎസ്പി എംഎല്‍എമധ്യപ്രദേശില്‍ കര്‍ണാടക ആവര്‍ത്തിക്കും...... കമല്‍നാഥിനെ വിറപ്പിച്ച് ബിഎസ്പി എംഎല്‍എ

രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കുത്തനെ ഉയര്‍ന്നെന്ന് സര്‍വേ... അടുത്ത പ്രധാനമന്ത്രിയാവും!!രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കുത്തനെ ഉയര്‍ന്നെന്ന് സര്‍വേ... അടുത്ത പ്രധാനമന്ത്രിയാവും!!

English summary
rahul to field young leaders in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X