കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെബജറ്റില്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട 15ഇനങ്ങള്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി:മോദി ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റില്‍ യാത്ര നിരക്കില്‍ വര്‍ധനവരുത്താതെ റെയില്‍മന്ത്രി സുരേഷ് പ്രഭു തന്റെ ആദ്യ റെയില്‍വെ ബജറ്റ് അവതരിപ്പിച്ചു.റെയില്‍വയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്ക് ഊന്നല്‍ നല്കിയാണ് സുരേഷ് പ്രഭു ബജറ്റ് അവതരിപ്പിച്ചത്. സ്വച്ഛ് റെയില്‍വെ സ്വച്ഛ് ഭാരത് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ബജറ്റ് അഞ്ച് വര്‍ഷങ്ങള്‍, നാല് ലക്ഷ്യങ്ങള്‍ എന്നാണ് പ്രധാനമായി പറയുന്നത്. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയാണ് അഞ്ച് വര്‍ഷത്തെ ലക്ഷ്യങ്ങളായി ബജറ്റ് വിഭാവനം ചെയ്യുന്നത്.

നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന വികസന സ്വപ്നങ്ങള്‍ക്ക് അനുയോജ്യമായ ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞാണ് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ആമുഖ പ്രസംഗം ആരംഭിച്ചത്.

നിരക്ക്

നിരക്ക്

ഇത്തവണത്തെ റെയില്‍വെ ബജറ്റില്‍ യാത്രാനിരക്ക് വര്‍ധിവില്ല.

സുരക്ഷ

സുരക്ഷ

യാത്രക്കാരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ തുറക്കും. നമ്പര്‍ 182. നമ്പര്‍ മാര്‍ച്ച് 1ന് നിലവില്‍ വരും

പരാതി

പരാതി

റെയില്‍വെയ്ക്ക്പരാതി നല്കാന്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരും

ടിക്കറ്റ്

ടിക്കറ്റ്

സ്മാര്‍ട്‌ഫോണുകളിലൂടെ അണ്‍റിസേര്‍വ്ഡ് ടിക്കറ്റുകള്‍ അഞ്ചുമിനുട്ട് കൊണ്ട് എടുക്കാവുന്ന സംവിധാനം നടപ്പാക്കും

എസ്എംഎസ്

എസ്എംഎസ്

ട്രെയിനിന്റെ സമയവും സ്ഥലവും എസ്എംഎസ് ലഭിക്കും

ഐ.ആര്‍.സി.ടി.സി

ഐ.ആര്‍.സി.ടി.സി

ഐ.ആര്‍.സി.ടി.സി വഴി പിക് ആന്‍ഡ് ഡ്രോപ് സംവിധാനം കൊണ്ടുവരും

കോച്ചുകള്‍

കോച്ചുകള്‍

24 മുതല്‍ 16 വരെ കോച്ചുകള്‍ ഉള്ളവയില്‍ കൂടുതല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ അനുവദിക്കും

വൈഫൈ

വൈഫൈ

നാനൂറു റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം നടപ്പാക്കും

ടിക്കറ്റ് ഒരുമിച്ചെടുക്കു

ടിക്കറ്റ് ഒരുമിച്ചെടുക്കു

കുറെ ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കാനുള്ള സംവിധാനം നിലവില്‍ വരും

ബയോ ടോയ്‌ലെറ്റുകള്‍

ബയോ ടോയ്‌ലെറ്റുകള്‍

റെയില്‍വേയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 17000 ബയോ ടോയ്‌ലെറ്റുകള്‍ തുറക്കും

സ്ത്രീസുരക്ഷയ്ക്ക് ക്യാമറ

സ്ത്രീസുരക്ഷയ്ക്ക് ക്യാമറ

പ്രധാന ട്രെയിനുകളിലും ലേഡീസ് കോച്ചുകളിലും ക്യാമറ സ്ഥാപിക്കും

ശുചിത്വം

ശുചിത്വം

റെയില്‍വേയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നത് ശുചിത്വമില്ലായ്മയെന്ന് റെയില്‍മന്ത്രി. സ്വച്ഛഭാരതില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ നടപ്പാക്കും
ട്രെയിനുകളിലെയും സ്‌റ്റേഷനുകല്‍ലെയും ശുചീകരണം കരാര്‍ നല്‍കും

രാത്രികാല ട്രെയിന്‍

രാത്രികാല ട്രെയിന്‍

ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കും കൊല്‍ക്കത്തയിലേക്കും ഒരു രാത്രി കൊണ്ട് എത്തിച്ചേരാവുന്ന അതിവേഗ ട്രെയിന്‍കൊണ്ടുവരും

ഉപഗ്രഹ സ്റ്റേഷനുകള്‍

ഉപഗ്രഹ സ്റ്റേഷനുകള്‍

പ്രധാനനഗരങ്ങളിലെ പത്തു സ്റ്റേഷനുകളില്‍ ഉപഗ്രഹ സ്റ്റേഷനുകള്‍ തുറക്കാന്‍ പദ്ധതി

 ന്യു ഡിവൈസ്

ന്യു ഡിവൈസ്

ടിടിആര്‍ ഇനി മുതല്‍ പേപ്പര്‍ ഷീറ്റുമായി വരില്ല, പകരം ന്യൂ ഡിവൈസുമായാണ് എത്തുക

English summary
Railway minister Suresh Prabhu said on Thursday that the interests of the passengers will be of foremost importance to the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X