കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ആ ചങ്ങലകള്‍ ഉണ്ടാവില്ല

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : അപകടമുണ്ടായാല്‍ ട്രെയിന്‍ അടിയന്തിരമായി നിര്‍ത്താനുള്ള ചങ്ങല ഇനി ഉണ്ടാവില്ല. ട്രെയിന്‍ നിര്‍ത്താനുള്ള ചങ്ങലകള്‍ ഉപേക്ഷിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു.

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നതില്‍ 3,000 കോടിയുടെ നഷ്ടമാണ് റെയില്‍വേയ്ക്ക് സംഭവിച്ചിരിക്കുന്നത് . ഈ സാഹചര്യത്തിലാണ് അപായച്ചങ്ങലകള്‍ ഒഴിവാക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്.

pull-chain-emergency-

പുതിയ കോച്ചുകളില്‍ അപായച്ചങ്ങല സ്ഥാപിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം റെയില്‍വേ നല്‍കിയിട്ടുണ്ട്.നിലവിലുള്ള കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കാന്‍ മെയിന്റനന്‍സ് വര്‍ക്ക് ഷോപ്പുകള്‍ക്ക് റെയില്‍വെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപായച്ചങ്ങലകള്‍ക്ക് പകരം ലോക്കോ പൈലറ്റുമാരെ വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം.ഉത്തര്‍പ്രദേശിലെ ഇസാത്‌നഗറിലെ ബറേലിയിലാണ് ചങ്ങല ഒഴിവാക്കി ട്രെയിനുകള്‍ ഓടിത്തുടങ്ങുക.

English summary
The Indian Railway Ministry decided to do away with "To stop train pull chain" notice from all the coaches. Officials have initiated the work in removing the chains from all trains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X