കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഇനി വിഐപി സംസ്‌കാരം വേണ്ട, കര്‍ശന നിര്‍ദ്ദേങ്ങളുമായി റെയില്‍വേ മന്ത്രി

  • By Anoopa
Google Oneindia Malayalam News

ദില്ലി: റെയിൽവേ ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണങ്ങളുമായി റെയിൽവേ മന്ത്രാലയം. വീട്ടിലും ജോലി സ്ഥലത്തും വിഐപി സംസ്‌കാരം ഉപേക്ഷിച്ച് സാധാരണക്കാരെ പോലെ ആകാനാണ് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1981 ൽ പുറപ്പെടുവിച്ച സർക്കുലറിൽ പല പ്രോട്ടോക്കോൾ മാറ്റങ്ങൾ വരുത്താനും പീയുഷ് ഗോയൽ ആവശ്യപ്പെട്ടു.

പ്രധാന നിർദ്ദേശങ്ങൾ
റെയിൽവേ ബോർഡ് ചെയർമാനോ മറ്റു ബോർഡ് അംഗങ്ങളോ എത്തുമ്പോൾ പൂച്ചെണ്ടോ സമ്മാനമോ കൊടുത്ത് സ്വീകരിക്കേണ്ട ആവശ്യമില്ല.

റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർ മറ്റ് ഉദ്യോഗസ്ഥരെ വീട്ടുജോലികൾ ഏൽപ്പിക്കുന്നത് അവസാനിപ്പിക്കണം

റെയിൽവേ ഉദ്യോഗസ്ഥർ ചെലവേറിയ സലൂണുകളിൽ പോകുന്നതും എക്‌സിക്യുട്ടീവ് ക്ലാസുകളിൽ യാത്ര ചെയ്യുന്നതും ഒഴിവാക്കി സ്ലീപ്പർ, എസി ത്രീ ടയർ ക്ലാസുകളിൽ യാത്ര ചെയ്ത് സാധാരണ യാത്രക്കാരോടൊപ്പം യാത്ര ചെയ്ത് അവരോട് അടുത്ത് ഇടപഴകുക.

piyush-goyal

മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ വീടുകളിൽ 30,000 ത്തോളം താഴ്ന്ന ജോലിക്കാർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

English summary
Railways asks officials to slug it out, at home and work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X