കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റെയില്‍വേയും വൃത്തിയാകുന്നു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അങ്ങനെ ഇന്ത്യന്‍ റെയില്‍വേയും ഇത്തിരി വൃത്തിയാകാന്‍ തീരുമാനിച്ചിരിക്കുന്നു. കണ്ടാല്‍ അറക്കാത്ത ടോയ്‌ലറ്റുകളും ഉപയോഗിക്കാന്‍ മടുപ്പുളവാക്കുന്ന ബെഡ് ഷീറ്റുകളും, പാറ്റകളും എലികളും വിഹരിക്കുന്ന കമ്പാര്‍ട്ടുകളും എല്ലാം വൃത്തിക്ക് വഴിമാറാന്‍ പോവുകയാണ്.

വന്‍ പദ്ധതിയാണ് ഇതിനായി നടപ്പാക്കാന്‍ പോകുന്നത്. ചെലവാക്കാന്‍ ഉദ്ദേശിക്കുന്നത് 940 കോടി രൂപയും.

Indian Railway

ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും വലിയ ചീത്തപ്പേരാണ് വൃത്തിയില്ലായ്മ. എന്നാല്‍ പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വൃത്തിക്ക് ഏറെ പ്രാധാന്യം കല്‍പിക്കുന്ന ആളും. റെയില്‍വേ മുഖ്യപരിഗണന നല്‍കേണ്ട മൂന്ന് കാര്യങ്ങളില്‍ ഒന്നായി മോദി കരുതുന്നത് വൃത്തിയാണ്.

പോകുന്ന വഴി മുഴുവന്‍ വൃത്തികേടാക്കുന്ന ടോയ്‌ലറ്റുകള്‍ ഇന്ത്യന്‍ റെയില്‍വേയോട് വിടപറയാന്‍ പോവുകയാണ്. പകരം ബയോ ടോയ്‌ലറ്റുകള്‍ വരും. ഒരോ ടോയലറ്റിനടിയിലും മനുഷ്യവിസര്‍ജ്യത്തെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകും.

തീവണ്ടിയിലെ രാത്രിയാത്രകളില്‍ പുതക്കാനും വിരിക്കാനും നല്‍കുന്ന വിരിപ്പും പുതപ്പും പലര്‍ക്കും അരോചകമാണ്. എത്ര പേര്‍ ഉപയോഗിച്ചതാണെന്നോ, കഴുകി വൃത്തിയാക്കിയതാണോ എന്നോ ഒന്നും അറിയാത്ത അവസ്ഥയാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക്. ആ സംവിധാനം തന്നെ മാറാന്‍ പോകുന്നു. ഉപയോഗിച്ച് കഴിഞ്ഞാല്‍ ഉപേക്ഷിക്കാവുന്ന തരത്തിലുള്ള പുതപ്പുകളാണ് റെയില്‍വേ അവതരിപ്പിക്കാന്‍ പോകുന്നത്. ബാംഗ്ലൂര്‍ രാജധാനി എക്‌സ്പ്രസിലായിരിക്കും ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്.

കൂടുതല്‍ ക്ലീനിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും റെയില്‍വെ ഒരുങ്ങിയിരിക്കുകയാണ്. എലികളും പാറ്റകളും നിറഞ്ഞ റെയില്‍ കമ്പാര്‍ട്ടുകള്‍ എന്ന ചീത്തപ്പേര് അതോടെ മാറുമെന്ന് പ്രതീക്ഷിക്കാം.

English summary
The Railways is planning to soon try disposable bed linen, on an experimental basis, in the Bangalore Rajdhani Express.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X