റെയില്‍വേ നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത
ദില്ലി: ട്രെയിന്‍ യാത്ര നിരക്കുകള്‍ 2014 ഏപ്രില്‍ മാസം മുതല്‍ വീണ്ടും ഉയരാന്‍ സാധ്യത. ഇന്ധനവിലയെയും വിപണിയേയും അടിസ്ഥാനമാക്കി ട്രെയിന്‍ യാത്ര നിരക്ക് പുതുക്കാനാണ് റെയില്‍വേയുടെ തീരുമാനം.
ഫ്യുവല്‍ അഡ്ജന്‍സ്റ്റ്‌മെന്റിനെപ്പറ്റി ബജറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. റെയില്‍വേയുടെ നടത്തിപ്പനാവശ്യമായി വരുന്ന പണത്തിന് അനുസരിച്ച് നിരക്ക് കൂട്ടാനുദ്ദേശിയ്ക്കുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും നിരക്ക് കൂട്ടാനാണ് ശുപാര്‍ശ.

യാത്രക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും മറ്റും റെയില്‍വേയ്ക്ക് കടുത്ത നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. പ്രതിവര്‍ഷം 25000 കോടി രൂപയുടെ നഷ്ടം സംഭവിയ്ക്കുന്നു. ഒക്ടോബര്‍ മാസം മുതല്‍ തന്നെ ഡീസലിന്റെയും വൈദ്യുതിയുടേയും നിരക്ക് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ യാത്ര നിരക്ക് കൂട്ടിയിരുന്നു.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി റെയില്‍വേയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് നിരക്ക് വര്‍ദ്ധനയെന്ന് അറിയാമെങ്കിലും റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ നിരക്ക് കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.












Click it and Unblock the Notifications