ആന്ധ്രയിലെ മഴക്കെടുതി; മരണം 49 ആയി ഉയർന്നു; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
ആന്ധ്രയിലെ മഴക്കെടുതി; മരണം 49 ആയി ഉയർന്നു; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
ബംഗളൂരു: ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 49 ആയി ഉയർന്നു. തിരുപ്പതി, കഡപ്പ, ചിറ്റൂർ എന്നിവിടങ്ങളിൽ വീണ്ടും മഴ പെയ്തു തുടങ്ങി എന്നാണ് വിവരം.
Recommended Video
പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനം തുടരുന്നു കൊണ്ട് ഇരിക്കുകയാണ്. വെളളത്തിന്റെ ഒഴുക്കിൽ പെട്ട് കാണാതായ 50 ഓളം പേർ ഉണ്ട്. ഇവർക്കായി സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

വെളളക്കെട്ടിൽ ജന ജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. നിലവിൽ ഇരുപതിനായിരത്തോളം തീർത്ഥാടകരാണ് സർക്കാർ കേന്ദ്രങ്ങളിൽ മാത്രം കഴിയുന്നത്.

ട്രെയിൻ വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഇവിടെ കുടുങ്ങിയവരിൽ കൂടുതലും. അതേസമയം പരമാവധി സംഭരണ ശേഷി എത്തിയതോടെ അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നുണ്ട്.
വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ദേശീയപാതയിലടക്കം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടരുന്ന ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്.

അതേസമയം, ആന്ധ്രാ മഴക്കെടുതിയില്‍ ഇന്നലെ മരണം സംഭവിച്ചവരുടെ എണ്ണം 39 ആയിരുന്നു. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. എന്നാൽ, പിറ്റേ ദിവസം പുലര്‍ച്ചയോടെ തന്നെ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് ഇടയിലെ ഏറ്റവും വലിയ ദുരിത പെയ്ത്താണ് ആന്ധ്രയില്‍ ഇപ്പോൾ സംഭവിക്കുന്നത്. മഴക്കെടുതിയിൽ കിഴക്കന്‍ ജില്ലകള്‍ വെളളത്തിൽ ആണ്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കമുളള കിഴക്കന്‍ ജില്ലകളാണ് പ്രളയത്തിൽ ആയത്. ഒപ്പം താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിൽ ആണ്. ഒഴുക്കില്‍പ്പെട്ട അമ്പതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബസ് ഒഴുക്കില്‍പ്പെട്ട് കാണാതായ 15 യാത്രകാര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

പ്രളയത്തിൽ മണ്ണ് ഇടിഞ്ഞും മരം വീണും ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ ആണ് റോഡിൽ കുടുങ്ങിയത്. വിജയവാഡ ഗുണ്ടക്കല്‍ റെയില്‍വേ സ്റ്റേഷനുകളിലും തിരുപ്പൂര്‍ വിമാനത്താവളത്തിലും വെള്ള പൊക്കമാണ്.
വിജയവാഡ റൂട്ടിലൂടെ പോകുന്ന കേരളത്തില്‍ നിന്നുള്ള ഒന്‍പത് ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കി.
റദ്ദാക്കിയ ട്രെയിൻ സർവ്വീസുകൾ ഇങ്ങനെ ; - ആലപ്പുഴ - ധൻബാദ്, കൊച്ചുവേളി - ഗോരഖ്പൂർ, നാഗർകോവിൽ - മുംബൈ സിഎസ്ടി, തിരുവനന്തപുരം - സെക്കന്തരാബാദ്, എറണാകുളം - ടാറ്റാനഗർ,
ടാറ്റാനഗർ - എറണാകുളം, തിരുനെൽവേലി ബിലാസ്പൂർ, ദില്ലി - കേരള ഷാലിമാർ, ഗുരുദേവ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിൻ സർവ്വീസുകൾ .

അതേസമയം, തെരച്ചിലിന് ഇടയിൽ ജാക്കറ്റ് ഒഴുകി പോയതോടെ വെള്ളപാച്ചിലില്‍പ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സേനാംഗം ശ്രീനിവാസ് റാവു മരിച്ചിരുന്നു. ചെയ്യേരു നദിയില്‍ ഒഴുക്കില്‍പ്പെട്ട 30 പേരില്‍ 16 പേരുടെ മൃതദേഹവും ഇന്നലെ കണ്ടെത്തി. തിരുമല ക്ഷേത്രത്തില്‍ വെള്ളക്കെട്ട് കുറഞ്ഞെങ്കിലും തിരുപ്പതി നഗരത്തില്‍ സ്ഥിതി രൂക്ഷമാണ്. ക്ഷേത്ര പരിസരത്തുള്ള നാല് തെരുവുകള്‍ വെള്ളത്തിന് അടിയിൽ ആണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഇരുപതിനായിരത്തിൽ അധികം തീര്‍ത്ഥാടകർ ആണ് ക്യാമ്പുകളില്‍ മാത്രം കഴിയുന്നത്. രണ്ടായിരത്തിൽ അധികം വീടുകള്‍ തകര്‍ന്നു. ഇരുപതിനായിരത്തിൽ അധികം ഹെക്ടര്‍ കൃഷി പ്രളയത്തിൽ നശിച്ചു. അതേസമയം, ഹെലികോപ്റ്ററില്‍ പ്രളയ മേഖല സന്ദര്‍ശിച്ച മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധന സഹായം പ്രഖ്യാപിച്ചു.












Click it and Unblock the Notifications