കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്ന ആദ്യ കടമ്പ ഗെലോട്ടും രാജസ്ഥാനും; പരിഹാരമെന്ത്?

Google Oneindia Malayalam News

ന്യൂദല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. 8381 ദിവസം അതായത് 23 വര്‍ഷം നീണ്ട കോണ്‍ഗ്രസ് അധ്യക്ഷ എന്ന സ്ഥാനം സോണിയ ഗാന്ധിയ്ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ഉപേക്ഷിക്കേണ്ടി വരും. 1998 മാര്‍ച്ച് 14 ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്ന സോണിയ 2017 ഡിസംബര്‍ 14 വരെ 7215 ദിവസക്കാലം കോണ്‍ഗ്രസിന്റെ അമരത്തുണ്ടായിരുന്നു.

ഇതിന് ശേഷം രാഹുല്‍ ഗാന്ധിയെ പ്രസിഡന്റാക്കിയെങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞു. ഇതിന് ശേഷം അതേവര്‍ഷം ഇടക്കാല അധ്യക്ഷയായി സോണിയ തിരിച്ചെത്തുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിരവധിയായ നേട്ടങ്ങള്‍ പാര്‍ട്ടിക്ക് സമ്മാനിച്ചാണ് സോണിയ മടങ്ങുന്നത്.

1

പാര്‍ട്ടി നിരവധി സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുകയും 2004 ലും 2009 ലും തുടര്‍ച്ചയായി രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ 2014 ല്‍ മോദി യുഗം ആരംഭിച്ചതോടെ കോണ്‍ഗ്രസും സോണിയയും ഒരുപോലെ തിരിച്ചടി നേരിട്ടു. ആ തിരിച്ചടിയുടെ അനുരണനങ്ങള്‍ ഇപ്പോഴും പാര്‍ട്ടിയെ വേട്ടയാടുന്നുണ്ട്.

ആദ്യം പിന്തുണ.. വോട്ടെടുപ്പിന്റെ തലേദിവസം വിളിച്ചത് ട്രെയ്‌നിയെന്ന്; സുധാകരനോട് തരൂരിന് പറയാനുള്ളത്ആദ്യം പിന്തുണ.. വോട്ടെടുപ്പിന്റെ തലേദിവസം വിളിച്ചത് ട്രെയ്‌നിയെന്ന്; സുധാകരനോട് തരൂരിന് പറയാനുള്ളത്

2

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും മത്സരിക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നറിയാന്‍ ബുധനാഴ്ച വരെ കാത്തിരിക്കണം. രണ്ടില്‍ ആര് ജയിച്ചാലും ആദ്യം അഭിമുഖീകരിക്കേണ്ടി വരിക രാജസ്ഥാനിലെ വിമത നീക്കങ്ങള്‍ ആയിരിക്കും. രാജ്യത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുള്ള രണ്ട് സംസ്ഥനങ്ങളിലൊന്നാണ് രാജസ്ഥാന്‍.

യുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനംയുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനം

3

എന്നാല്‍ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമാകുമോ എന്ന ഭയം കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പോലും കരുവാക്കി അശോക് ഗെലോട്ട് നടത്തിയ ചരടുവലികളില്‍ ഹൈക്കമാന്റിന് അതൃപ്തിയുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കേണ്ടി വന്നാല്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ തന്റെ അനുയായികളെ സജ്ജരാക്കിയ ഗെലോട്ടിന്റെ നടപടി എ ഐ സി സി വിമര്‍ശിച്ചിരുന്നു.

പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?

4

സംഭവത്തില്‍ ഗെലോട്ട്, സോണിയ ഗാന്ധിയോട് ക്ഷമാപണം നടത്തിയെങ്കിലും അതിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. പുതിയ അധ്യക്ഷനെ കാത്തിരിക്കുന്ന ആദ്യ കടമ്പയും അത് തന്നെയാണ്. പ്രത്യേകിച്ചും 2023 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റിന് വലിയ പ്രാധാന്യം നല്‍കാന്‍ ഗെലോട്ട് വിസമ്മതിക്കുന്ന പശ്ചാത്തലത്തില്‍.

English summary
Rajasthan and Ashok Gehlot will be first headache of new AICC President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X