കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റ് വഴികളില്ലാതെ അലയുന്നു; ബിജെപിയിലും എതിര്‍പ്പുകള്‍, മൗനം തുടര്‍ന്ന് വസുന്ധര രാജെ

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ നടന്ന വിമതനീക്കം ഇപ്പോള്‍ കോടതി കയറിയിരിക്കുകയാണ്. തനിക്കും തന്‍റെ കൂടെയുള്ള 18 എംഎല്‍എമാര്‍ക്കുമെതിരെ സ്പീക്കര്‍ നല്‍കിയ അയോഗ്യതാ നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതിയിപ്പോള്‍ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ പാര്‍ട്ടിയിലെ ആഭ്യന്തരകാര്യമാണെന്നാണ് പൈലറ്റിന്‍റെ വാദം. അതേസമയം തന്നെ മറുവശത്ത് ബിജെപിയിലും കോണ്‍ഗ്രസിലെ വിമത നീക്കം അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ബിജെപിയില്‍

ബിജെപിയില്‍

രണ്ട് പ്രബല വിഭാഗങ്ങളാണ് രാജസ്ഥാന്‍ ബിജെപിയില്‍ ഉള്ളത്. ഒന്ന് മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ നേതൃത്വം നല്‍കുന്നതും മറ്റൊന്ന് മോദിയും അമിത് ഷായും അടങ്ങുന്ന കേന്ദ്ര നേതൃത്തെ പിന്തുണയ്ക്കുന്നു വിഭാഗവുമാണ്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കതാരിയ, രാജേന്ദ്ര സിങ് റാത്തോഡ്, ഗജേന്ദ്ര സിങ് തുടങ്ങിയവരാണ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ആര്‍എസ്എസിന്‍റെ പിന്‍ബലവും ഇവര്‍ക്കാണ്.

പിന്തുണ

പിന്തുണ

എന്നാല്‍ എംഎല്‍എമാരില്‍ വലിയൊരു വിഭാഗം പിന്തുണയ്ക്കുന്നത് വസുന്ധര രാജയെ ആണ്. മധ്യപ്രദേശില്‍ വിമത നീക്കങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ അതിവേഗത്തിലുള്ള നീക്കങ്ങളാണ് ബിജെപിയില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ രാജസ്ഥാനില്‍ അത്തരമൊരു നീക്കവും ബിജെപിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രത്യക്ഷത്തില്‍ ഉണ്ടായിട്ടില്ല.

സച്ചിന്‍ പൈലറ്റിനെ

സച്ചിന്‍ പൈലറ്റിനെ

പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ ചേരിതിരിവാണ് സച്ചിന്‍ പൈലറ്റിനെ ബിജെപിയില്‍ എത്തിച്ച് കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനായി ഒത്താശകള്‍ നടത്തുന്നത് വസുന്ധരരാജെയാണെന്ന ആരോപണങ്ങളും ശക്തിപ്പെട്ട് വരുന്നുണ്ട്.

സര്‍ക്കാറിനെ സംരക്ഷിക്കാന്‍

സര്‍ക്കാറിനെ സംരക്ഷിക്കാന്‍

ഗെലോട്ട് സര്‍ക്കാറിനെ സംരക്ഷിക്കാന്‍ വസുന്ധരരാജെ ശ്രമിക്കുന്നുവെന്ന് തുറന്നടിച്ച് ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്തന്ത്രിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും പാര്‍ലമെന്‍റ് അംഗവുമായ ഹനുമാന്‍ ബെനിവാള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

ബെനിവാളിന് പിന്നിലാര്

ബെനിവാളിന് പിന്നിലാര്

സഖ്യക്ഷി നേതാവായ ബെനിവാളിനെ കൊണ്ട് വസുന്ധര രാജയ്ക്കെതിരെ പറയിപ്പിച്ചത് ബിജെപിയിലെ തന്നെ എതിര്‍ ഗ്രൂപ്പുകാരാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കൃത്യമായ നിര്‍ദ്ദേശവും അനുമതിയും ലഭിക്കാതെ അഭ്യന്തര മന്ത്രി അമിത് ഷായുമായി അഭിപ്രായ വ്യത്യാസമുള്ള രാജെയെപ്പോലുള്ള ഒരാള്‍ക്കെതിരെ ഒരു സഖ്യകക്ഷി നേതാവ് ഇത്തരം ഒരു ആരോപണം ഉന്നയിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

Recommended Video

cmsvideo
Rajasthan crisis: Congress suspends two rebel MLAs | Oneindia Malayalam
അമിത് ഷായുടെ നീക്കങ്ങള്‍ക്കെതിരെ

അമിത് ഷായുടെ നീക്കങ്ങള്‍ക്കെതിരെ

2018 ല്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോള്‍ അമിത് ഷായുടെ നീക്കങ്ങള്‍ക്കെതിരെ വസുന്ധര രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു. ഷെഖാവത്തിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കാനായിരുന്നു ഷായുടെ താല്‍പര്യം. എന്നാല്‍ എംഎല്‍എമാരുയം സംസ്ഥാനത്തെ വലിയൊരു വിഭാഗം പാര്‍ട്ടി നേതാക്കളെയും അണിനിരത്തി വസുസന്ധരെ ഷായുടെ താല്‍പര്യത്തിന് എതിരായി നിലകൊണ്ടു.

പിന്‍വാങ്ങേണ്ടി വന്നു

പിന്‍വാങ്ങേണ്ടി വന്നു

ഒടുവില്‍ ഷെഖാവത്തിനെ സംസ്ഥാനത്തെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് അന്നത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷനായ അമിത് ഷായ്ക്ക് പിന്‍വാങ്ങേണ്ടി വന്നു. ഒടുവില്‍ സമവായം എന്ന എന്ന നിലയിലായിരുന്നു മദന്‍ലാല്‍ സൈനിയെ നിയമിച്ചത്. ഈ സംഭവം മുതല്‍ ദേശീയ നേതൃത്വവും വസുന്ധരയും തമ്മിലുള്ള അകല്‍ച്ച പ്രകടകമാണ്.

പ്രതികരണം

പ്രതികരണം

വസുന്ധരയ്ക്കെതിരായി ബെനിവാള്‍ നടത്തിയ പരമാര്‍ശത്തെ ബിജെപി ക്യാംപിലെ പ്രമുഖര്‍ ഒന്നും എതിര്‍ത്തില്ലെന്നതും ശ്രദ്ധേയമാണ്. വസുന്ധര രാജെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി എംഎല്‍എമാര്‍ മാത്രമാണ് ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടുള്ളത്.

പൈലറ്റ് ക്യാംപില്‍ നിന്ന്

പൈലറ്റ് ക്യാംപില്‍ നിന്ന്

പൈലറ്റ് ക്യാംപില്‍ നിന്നാണ് ഇത്തരൊമൊരു ആരോപണമെന്നാണ് മുന്‍ സ്പീക്കര്‍ കൂടിയായ കൈലാഷ് മെഗ്‌വാള്‍, പ്രതാപ് സിങ് സിംഗ്‌വി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രസ്താവനയില്‍ പറയുന്നത്. വസുന്ധര രാജെയ്‌ക്കെതിരെ പൈലറ്റിന്റെ അമ്മ 2003ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വേദന മാറാത്തതാണ് ഈ ആരോപണത്തിന് പിന്നിലെ പ്രധാനകാരണമെന്നും ഇവര്‍ പറയുന്നു.

വഴികളില്ലാതെ

വഴികളില്ലാതെ

കോണ്‍ഗ്രസിനുള്ളില്‍ സ്വയം പ്രശ്‌നങ്ങളുണ്ടാക്കിയ സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ വഴികളില്ലാതെ അലയുകയാണെന്നും പരിഹസിച്ചു. വസുന്ധര രാജെയും അശോക് ഗെലോട്ടും പരസ്പരം സഹായസഹകരണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പൈലറ്റിന്‍റെ വിമര്‍ശനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വസുന്ധര വിഭാഗം നേതാക്കളുടെ പ്രതികരണം.

താല്‍പര്യമില്ല

താല്‍പര്യമില്ല

പൈലറ്റിനേയും അദ്ദേഹത്തിന്‍റെ കൂടെയുള്ള 18 എംഎല്‍എമാരേയും ബിജെപി പാളയത്തില്‍ എത്തിക്കുന്നില്‍ വസുന്ധര രാജയ്ക്ക് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വസുന്ധരയുടെ താല്‍പര്യം മറികടന്ന് പൈലറ്റിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയെന്ന കടുത്ത തീരുമാനം എടുക്കാന്‍ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് കഴിയുകയുമില്ല.

 സച്ചിന്‍ പൈലറ്റ് ചിദംബരവുമായി ഫോണില്‍ ബന്ധപ്പെട്ടു;പിന്നീടുള്ള നീക്കങ്ങള്‍; പ്രതികരിച്ച് ചിദംബരം സച്ചിന്‍ പൈലറ്റ് ചിദംബരവുമായി ഫോണില്‍ ബന്ധപ്പെട്ടു;പിന്നീടുള്ള നീക്കങ്ങള്‍; പ്രതികരിച്ച് ചിദംബരം

English summary
Rajasthan; BJP also divided in the name sachin pilot,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X