സർക്കാരിനെ രക്ഷിക്കാൻ ഏതറ്റം വരെയും, രാജസ്ഥാനിൽ ആക്രമണോത്സുകനായി ഗെഹ്ലോട്ട്
ജയ്പൂര്‍: പൊതുവേ വാക്കുകള്‍ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുന്ന നേതാവായിട്ടാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ആയ അശോക് ഗെഹ്ലോട്ടിനെ വിലയിരുത്തിയിരുന്നത്. എന്നാല്‍ സമീപ ദിവസങ്ങളിലായി ആക്രമണോത്സുകമായ മുഖമാണ് അശോക് ഗെഹ്ലോട്ടിന്റേത്. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസും സര്‍ക്കാരും കടന്ന് പോകുന്നത്. സർക്കാരിനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് ഗെഹ്ലോട്ട്.
സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തിലൂടെ ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടില്ല. വിമതര്‍ ഇല്ലെങ്കിലും സര്‍ക്കാര്‍ താഴെ വീഴില്ലെന്ന് ഇതിനകം ഗെഹ്ലോട്ട് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെയാണ് കടുത്ത ആക്രമണത്തിലേക്ക് ഗെഹ്ലോട്ട് കടന്നിരിക്കുന്നത്. സ്വതന്ത്രരുടേയും ചെറുകക്ഷികളുടേയും പിന്തുണ സര്‍ക്കാരിനുണ്ടെന്ന് ഗെഹ്ലോട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.

രണ്ട് എംഎല്‍എമാരുളള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി നേരത്തെ ഒരു മനം മാറ്റത്തിന്റെ സൂചനകള്‍ കാണിച്ചിരുന്നു. എന്നാല്‍ അവരെ ഒപ്പം നിര്‍ത്താന്‍ ഗെഹ്ലോട്ടിന് ഇതിനകം സാധിച്ചിട്ടുണ്ടെന്നാണ് വിവരം. സച്ചിന്‍ പൈലറ്റിനെ മാത്രമല്ല ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്ക്ക് എതിരെയും രൂക്ഷമായ ആക്രമണം ആണ് ഗെഹ്ലോട്ട് നടത്തുന്നത്. നിയമസഭാ സമ്മേളനം വിളിച്ചില്ലെങ്കില്‍ ജനം രാജ്ഭവന്‍ വളയും എന്നതടക്കമുളള മുന്നറിയിപ്പുകളും ഗെഹ്ലോട്ട് നല്‍കുകയുണ്ടായി.
ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഗെഹ്ലോട്ട് സര്‍ക്കാര്‍ പൂര്‍ണ സുരക്ഷിതമാണെന്ന് പറയാനാകില്ല. 101 ആണ് രാജസ്ഥാന്‍ നിയമസഭയിലെ കേവല ഭൂരിപക്ഷം. പ്രതിപക്ഷത്തുളളത് 76 എംഎല്‍എമാരാണ്. ബിജെപിക്ക് 72 എംഎല്‍എമാരാണുളളത്. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരുടേയും ഒരു സ്വതന്ത്രന്റൈയും പിന്തുണ ബിജെപിക്കുണ്ട്. സച്ചിന്‍ പൈലറ്റും 18 വിമതരും ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ പ്രതിപക്ഷത്ത് 95 പേരാകും. എന്നാലും ഗെഹ്ലോട്ടിനെ വീഴ്ത്താനാകില്ല. എന്നാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരേയോ മറ്റ് കക്ഷികളെയോ അതോ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ എംഎല്‍എമാരെയോ ഒപ്പം നിര്‍ത്താനായാല്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിക്കാവുവും.












Click it and Unblock the Notifications