കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരും കൊലയ്ക്ക് പിന്നാലെ രാജസ്ഥാനിൽ മുസ്ലിംങ്ങളുടെ തലയെണ്ണൽ.. സംസ്ഥാനത്ത് ഭീതി പടരുന്നു!

Google Oneindia Malayalam News

ജയ്പൂര്‍: ബാബറി മസ്ജിദ് തകര്‍ത്ത സംഭവം മുതല്‍ രാജ്യത്തെ മുസ്ലീം മതവിശ്വാസികള്‍ക്കിടയില്‍ വലിയ തോതില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെ ആ അരക്ഷിതാവസ്ഥയുടെ തോത് ഉയര്‍ന്നിരിക്കുന്നു. മുസ്ലീം പേരുള്ളവരെയെല്ലാം ഭീകരരാക്കുന്ന ഭീതിതമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ബീഫിന്റെ പേരിലും ലൗ ജിഹാദിന്റെ പേരിലും മുസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നു, ക്രൂരമായി കൊല ചെയ്യപ്പെടുന്നു.

ബൽറാമിന് ചുട്ടമറുപടിയുമായി ഡിവൈഎഫ്ഐ.. അലവലാതി മക്കൾ പ്രയോഗം അശ്ലീലം..ഒരു തരം ഞരമ്പ് രോഗം!ബൽറാമിന് ചുട്ടമറുപടിയുമായി ഡിവൈഎഫ്ഐ.. അലവലാതി മക്കൾ പ്രയോഗം അശ്ലീലം..ഒരു തരം ഞരമ്പ് രോഗം!

ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചതിന്റെ ഞെട്ടലില്‍ നിന്നും രാജ്യം മുക്തമായിട്ടില്ല. സംസ്ഥാനത്തെ മുസ്ലീംങ്ങള്‍ ഭീതിയിലാണ്. അതിനിടെ മുസ്ലീംങ്ങളുടെ കണക്കെടുക്കാനുള്ള രാജസ്ഥാന്‍ ആരോഗ്യവകുപ്പിന്റെ നീക്കം വിവാദമാവുകയാണ്.

muslim

സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ മുസ്ലീം ജീവനക്കാരുടെ കണക്കെടുക്കാനുള്ള ഉത്തരവാണ് വിവാദത്തിലായിരിക്കുന്നത്. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ബിഎല്‍ സൈനിയുടേതാണ് ഉത്തരവ്. ഇക്കഴിഞ്ഞ ഒന്‍പതാം തിയ്യതി പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ ഡോക്ടര്‍മാര്‍ ഒഴികെയുള്ള മുസ്ലീം ജീവനക്കാരുടെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാനാണ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ പ്രൈമിറി ഹെല്‍ത്ത് കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലെ ലാബ് ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍, റേഡിയോഗ്രാഫര്‍മാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നിവരുടെ വിവരമാണ് ശേഖരിക്കുന്നത്. ഡിസംബര്‍ 15ന് മുന്‍പ് മുഴുവന്‍ മുസ്ലീം ജീവനക്കാരുടേയും വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം. മുസ്ലിംങ്ങളുടെ പുരോഗതിക്ക് വേണ്ടിയുള്ള സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി കേന്ദ്ര ആരോഗ്യവകുപ്പിന് വേണ്ടിയാണ് ഈ മുസ്ലീം തലയെണ്ണല്‍ എന്നാണ് രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.

English summary
Rajasthan health department counts Muslim staff, sparks profiling scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X