• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗെലോട്ടിനെ വീഴ്ത്തിയാല്‍ 2000 കോടി, എംഎല്‍എയ്ക്ക് 25, ഭീകരബന്ധവും, ബിജെപിക്ക് പൂട്ടൊരുങ്ങുന്നു!!

ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിരിക്കുകയാണ്. എന്നാല്‍ ബിജെപിയിലേക്ക് കുരുക്ക് നീളുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ഇവര്‍ക്ക് ഭീകരബന്ധം അടക്കം ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രണ്ടായിരം കോടി വരെ ഇവര്‍ക്ക് ലഭിക്കുമായിരുന്നുവെന്ന് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നുണ്ട്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഈ വിഷയത്തില്‍ പോലീസിന് മുന്നില്‍ മൊഴി രേഖപ്പെടുത്തും.

ആരുടെ പ്ലാന്‍?

ആരുടെ പ്ലാന്‍?

സര്‍ക്കാര്‍ വീഴ്ത്താന്‍ നോക്കിയത് ബിജെപിയുടെ പ്ലാനാണെന്ന് വലിയ സംശയമുണ്ട്. ഒരാള്‍ക്ക് 25 കോടിയാണ് നല്‍കുന്നതെന്ന് അശോക് ഗെലോട്ട് പറയുന്നു. അഡ്വാന്‍സായി പത്ത് കോടി നല്‍കും. കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തി കഴിഞ്ഞാല്‍ ബാക്കി 15 കോടി കൂടി നല്‍കും. ചില എംഎല്‍എമാര്‍ക്ക് പണം കൂടുതല്‍ നല്‍കുന്നുണ്ടെന്ന് ഗെലോട്ട് പറഞ്ഞു.

ഭീകരബന്ധത്തിന് സാധ്യത

ഭീകരബന്ധത്തിന് സാധ്യത

രണ്ട് പേര്‍ക്കെതിരെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് കേസെടുത്തിട്ടുണ്ട്. പോലീസ് നിയമവിരുദ്ധമായ ആയുധം കടത്തുന്ന സംഘത്തെ കുറിച്ചുള്ള വിവരം കണ്ടെത്താനായി ക്രിമിനലുകളുടെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ നിന്നാണ് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചത്. ഈ രണ്ട് പേര്‍ക്കുമാണ് ഭീകരബന്ധം അടക്കമുള്ളവ സംശയിക്കുന്നത്. ആയുധക്കടത്ത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.

ബിജെപിയുമായി ബന്ധം

ബിജെപിയുമായി ബന്ധം

ഈ രണ്ട് കുറ്റവാളികളും രാഷ്ട്രീയ ബന്ധമില്ലാതെ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കില്ലെന്ന് പോലീസ് പറയുന്നു. ബിജെപിയുമായുള്ള ബന്ധമാണ് ഇതിലൂടെ പോലീസ് സൂചിപ്പിക്കുന്നത്. കൂടുതല്‍ എംഎല്‍എമാരെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിക്കും. അതേസമയം പണത്തിന്റെ ഒഴുക്ക് ഈ കേസില്‍ ഉണ്ടായിട്ടുണ്ട്. ഇത്രയും പണം എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്താനാണ് ശ്രമം. അതേസമയം ഇത് മറ്റ് സംസ്ഥാനങ്ങളിലെ ബിജെപിയുടെ കുതിരക്കച്ചവടത്തിന്റെ നേട്ടങ്ങള്‍ ഇത്തരത്തിലാണെന്ന് കോണ്‍ഗ്രസിന് സ്ഥാപിക്കാനും സാധിക്കും.

കടുത്ത കുറ്റങ്ങള്‍

കടുത്ത കുറ്റങ്ങള്‍

ക്രിമിനലുകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. പിടിയിലായവരുടെ സംഭാശത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഈ സമയത്ത് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാമെന്നാണ് ഇവര്‍ പറയുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയാല്‍ ആയിരം മുതല്‍ രണ്ടായിരം കോടി രൂപ വരെ ഇവര്‍ക്ക് നേടാനാവും. ഇത് മൊഴിയായി കോടതിയില്‍ സ്ഥാപിക്കാനും സര്‍ക്കാരിന് സാധിക്കും.

cmsvideo
  BJP Offering MLAs 15 Crore, Trying To Topple Government- Ashok Gehlot
  ഗെലോട്ടിന്റെ രാഷ്ട്രീയ വിജയം

  ഗെലോട്ടിന്റെ രാഷ്ട്രീയ വിജയം

  അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ വിജയമാണ് ഈ സംഭവത്തിലൂടെ ഉണ്ടായിരിക്കുന്നത്. അഗ്രസീവായി മാറിയ ഗെലോട്ട് നേരത്തെ ബിജെപിയുടെ കുതിരക്കച്ചവടത്തെ സൂചിപ്പിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റി ബിജെപിയെ ഞെട്ടിച്ച ഗെലോട്ട് രാജ്യസഭയിലെ വന്‍ ജയത്തോടെ കോണ്‍ഗ്രസില്‍ കരുത്തനായി മാറിയിരിക്കുകയാണ്. അദ്ദേഹവുമായി ഇടഞ്ഞ് നിന്നിരുന്ന എംഎല്‍എമാരുമായി റിസോര്‍ട്ടില്‍ വെച്ച് സൗഹൃദം സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ഗെലോട്ടിന് സാധിച്ചു. ഇതിന് പുറമേ ബിജെപിയുടെ എല്ലാ ഇടപാടും ഇപ്പോള്‍ തെളിവ് സഹിതം പൊളിച്ചിരിക്കുകയാണ്.

  ഇത് വാജ്‌പേയ് ചെയ്യുമായിരുന്നില്ല

  ഇത് വാജ്‌പേയ് ചെയ്യുമായിരുന്നില്ല

  ബിജെപി തന്നെ വീഴ്ത്താനുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍ വാജ്‌പേയിയുടെ കാലത്ത് ഇങ്ങനെയായിരുന്നില്ല ബിജെപി. 2014ന് ശേഷം ധാര്‍ഷ്ട്യം ആ പാര്‍ട്ടിയെ മൂടിയിരിക്കുകയാണ്. അവര്‍ ഇപ്പോള്‍ മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിക്കാനുള്ള ശ്രമത്തിലാണ്. ഗോവയിലും മണിപ്പൂരിലും ഈ കുതിരക്കച്ചവടം നിങ്ങള്‍ കണ്ടു. അരുണാചല്‍ പ്രദേശിലും അത് തന്നെ സംഭവിച്ചു. ഒരിടത്ത് മുന്‍ മുഖ്യമന്ത്രി ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡില്‍ അഞ്ച് മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപി സത്യപ്രതിജ്ഞ ചെയ്തു. എന്തും ചെയ്യുമെന്ന് ബിജെപി തെളിയിച്ചെന്നും ഗെലോട്ട് പറഞ്ഞു.

  രണ്ടായിരം കോടിയുടെ ഇടപാട്

  രണ്ടായിരം കോടിയുടെ ഇടപാട്

  രണ്ടായിരം കോടിയുടെ കുതിരക്കച്ചവടത്തില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് പങ്കുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. ഇതെല്ലാം പോലീസ് അന്വേഷിക്കും. രാജസ്ഥാനില്‍ ബിജെപിയുടെ മുഖ്യമന്ത്രി തന്നെ വരണമെന്നും, സച്ചിന്‍ പൈലറ്റിനെ കേന്ദ്ര മന്ത്രിയാക്കാമെന്നും പറയുന്നുണ്ട്. സച്ചിന്‍ പൈലറ്റിന് ഗ്രഹനില അനുകൂലമാണെന്നും പത്ത് ദിവസത്തിനുള്ളില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്നും ക്രിമിനലുകള്‍ തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്നു. കുശല്‍മാര്‍ഗ് എംഎല്‍എ രമീല ഖാദിയ, ബാഗിദോര എംഎല്‍എ മഹന്ദ്രജീത്ത് സിംഗ് മാളവ്യ എന്നിവരുടെ പേരും ഇവരുടെ സംഭാഷണത്തിലുണ്ട്.

  English summary
  rajasthan horse trading leaked through phone call, criminals offering 2000 crore to leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X