രാജസ്ഥാനിലെ ഞെട്ടിക്കുന്ന 'ലൗ ജിഹാദ്' കൊല: പുതിയ ട്വിസ്റ്റ് !! ഇതും മറ്റൊരു കാരണം?

  • Posted By: Desk
Subscribe to Oneindia Malayalam

ജയ്പൂര്‍: മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച് രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് ഒരാളെ ആക്രമിച്ച് തീയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. രാജസമന്ത് എന്ന സ്ഥലത്താണ് മുഹമ്മദ് ഭട്ട ഷെയ്ഖ് എന്നയാളെ കോടാലി കൊണ്ട് ആക്രമിച്ചു വീഴ്ത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ അക്രമി മറ്റൊരാളെ കൊണ്ട് ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പുറത്തുവന്ന ഈ വീഡിയോ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. കൊലപാതകവുമായി ബന്ധപ്പെട്ടു ശംഭുനാഥ് റൈഗര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ട ഷെയ്ഖ്.

നേരത്തേ അറിയാം

നേരത്തേ അറിയാം

ഷെയ്ഖും ശംഭുനാഥും തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. നേരത്തേ ശംഭുനാഥുമായി അടുപ്പം പുലര്‍ത്തിയിരുന്ന സ്ത്രീ ഇപ്പോള്‍ ഷെയ്ഖിനൊപ്പമാണ് താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു. അതുകൊണ്ടു തന്നെ ഈ വൈരാഗ്യം കൂടിയാവാം ശംഭുനാഥിനെ കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും പോലീസ് കണക്കുകൂട്ടുന്നു.
യുവതിയെ ലൗ ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് താന്‍ കൊല നടത്തിയതെന്ന് ശംഭുനാഥ് വിവാദ വീഡിയോയില്‍ പറയുന്നുണ്ട്.

മറ്റൊരു വീഡിയോ കൂടി

മറ്റൊരു വീഡിയോ കൂടി

കൊലപാതക വീഡിയോക്കു ശേഷം മറ്റൊരു വീഡിയോ കൂടി ശംഭുനാഥ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കൊല നടത്തിയത് താന്‍ തന്നെയാണെന്നും നിയമത്തിനു മുന്നില്‍ കീഴടങ്ങുമെന്നുമാണ് ഇയാള്‍ ഈ വീഡിയോയില്‍ പറയുന്നത്. രാജസമന്തിലെ കെല്‍വ മേഖലയില്‍ നിന്നാണ് പോലീസ് ശംഭുനാഥിനെ അറസ്റ്റ് ചെയ്തത്.

പോലീസ് ക്യാംപ് ചെയ്യുന്നു

പോലീസ് ക്യാംപ് ചെയ്യുന്നു

കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഈ മേഖലയില്‍ പോലീസ് ക്യാംപ് ചെയ്തിരിക്കുകയാണെന്നു ഐജി ആനന്ദ് ശ്രീവാസ്തവ അറിയിച്ചു. രാജ്മസന്തിലെ രാജ്‌നഗര്‍ ഏരിയയിലുള്ള ദേവ് ഹെരിറ്റേജ് റോഡില്‍ വച്ചാണ് ക്രൂരമായ കൊലപാതം അരങ്ങേറിയത്.
ശരീരം പാതി വെന്ത നിലയില്‍ ഒരു മൃതശരീരം കണ്ടെത്തിയെന്നാണ് പോലീസിന് ആദ്യം വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.

 സമീപവാസികള്‍ തിരിച്ചറിഞ്ഞു

സമീപവാസികള്‍ തിരിച്ചറിഞ്ഞു

മൃതദേഹം തിരിച്ചറിയുന്നതായി പോലീസ് സമീപവാസികളെ വിളിപ്പിക്കുകയായിരുന്നു. ഇവരാണ് കൊല്ലപ്പെട്ടയാള്‍ മുഹമ്മദ് ഭട്ട ഷെയ്ഖാണെന്നു തിരിച്ചറിഞ്ഞത്. കോടാലി ഉപയോഗിച്ച് ശംഭുനാഥ് ഷെയ്ഖിനെ പിറകില്‍ നിന്ന് ആക്രമിക്കുന്നതാണ് ദൃശ്യത്തിന്റെ തുടക്കത്തിലുളളത്. തുടര്‍ന്ന് നിലത്തുവീണ ഷെയ്ഖിനെ ശംഭുനാഥ് ക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുന്നതും കാണാം. തന്നെ കൊല്ലരുതെന്ന് ദയനീമായി ഷെയ്ഖ് കരയുന്നതിന്റെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷമാണ് ശംഭുനാഥ് കൈവശമുണ്ടായിരുന്ന മണ്ണെണ്ണ ഷെയ്ഖിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In Rajasthan 'love jihad' burning, a twist: Accused's ex-girlfriend lived with victim

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്