ഭണ്ഡാര മോഷ്ടാവെന്ന് സംശയം; ഒരു മണിക്കൂര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു!! പൂജാരി മുളക് തേച്ചു, ഒടുവില്‍
ഭണ്ഡാരത്തില്‍ കൈവച്ചു നിന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇയാള്‍ മോഷ്ടിക്കാന്‍ വന്നതാണെന്ന് പൂജാരി സംശയിക്കുകയായിരുന്നു.
ജയ്പൂര്‍: ക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാനെത്തിയ ആളെന്ന് കരുതി മാനസിക വിഭ്രാന്തിയുള്ള യുവാവിന് ക്രൂര മര്‍ദ്ദനം. രാജസ്ഥാനിലെ ദൗസ ജില്ലയിലുള്ള ക്ഷേത്രത്തിലാണ് സംഭവം. സംശയം തോന്നിയതിനാല്‍ പൂജാരിയും സഹായിയും ചേര്‍ന്ന് നഗ്നനാക്കി മര്‍ദ്ദിക്കുകയായിരുന്നു.
ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇയാളെ മരത്തില്‍ കെട്ടിയിട്ട് വടി കൊണ്ടടിക്കുകയായിരുന്നു. ശേഷം കൂടിയവരെല്ലാം മര്‍ദിച്ചു. അതിനിടെ ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളില്‍ പൂജാരി മുളക് തേച്ചു.

ഒരു മണിക്കൂറോളമാണ് പൂജാരിയും നാട്ടുകാരും ചേര്‍ന്ന യുവാവിനെ മര്‍ദ്ദിച്ചത്. ഇയാള്‍ മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകിരിച്ചു. ഇയാളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.
ആള്‍ക്കൂട്ടത്തില്‍ ചിലര്‍ വീഡിയോയില്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. പൂജാരി ഉമേഷ് ദാസും സുഹൃത്ത് ഗിരിരാജുമാണ് ഇയാളെ ആദ്യം മര്‍ദിച്ചത്. പിന്നീട് മറ്റു ചിലരും ഒപ്പം ചേര്‍ന്നു. നഗ്നനാക്കിയയിരുന്നു മര്‍ദ്ദനം. അടിക്കരുതെന്ന് ഇയാള്‍ കരഞ്ഞു പറയുന്നുണ്ടായിരുന്നു.
ഭണ്ഡാരത്തില്‍ കൈവച്ചു നിന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇയാള്‍ മോഷ്ടിക്കാന്‍ വന്നതാണെന്ന് പൂജാരി സംശയിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റയാളെ ജയ്പൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications