കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊതിപ്പിച്ച രജനീകാന്ത് ബിജെപിയെ പറ്റിച്ചു; ബിജെപിയില്‍ ചേരില്ല, സഹോദരന്റെ വെളിപ്പെടുത്തല്‍

കഴിഞ്ഞാഴ്ച ആരാധകരെ അഭിസംബോധന ചെയ്ത രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പരോക്ഷ സൂചന നല്‍കിയിരുന്നു.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: സ്റ്റൈല്‍ മന്നല്‍ രജിനികാന്ത് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. അദ്ദേഹം ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്നു രജനിയുടെ സഹോദരന്‍ സത്യനാരായണ റാവു അറിയിച്ചു. അഴിമതിക്കെതിരേ പോരാടാന്‍ അടുത്ത ജൂലൈയില്‍ പുതിയ പാര്‍ട്ടി നടന്‍ പ്രഖ്യാപിക്കുമെന്നും റാവു പറഞ്ഞു.

ബീഫിനെ തടയുന്ന മോദിയും ബിജെപിയും അറിയണം; 21316 കോടി എവിടെ നിന്ന്? എല്ലാം തകരും!!ബീഫിനെ തടയുന്ന മോദിയും ബിജെപിയും അറിയണം; 21316 കോടി എവിടെ നിന്ന്? എല്ലാം തകരും!!

ഇന്ത്യക്കെതിരേ പാകിസ്താന്റെ പടപ്പുറപ്പാട്; ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു, യുദ്ധഭീതിയില്‍ അതിര്‍ത്തിഇന്ത്യക്കെതിരേ പാകിസ്താന്റെ പടപ്പുറപ്പാട്; ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു, യുദ്ധഭീതിയില്‍ അതിര്‍ത്തി

രജനികാന്തിനെ ചാക്കിലാക്കി തമിഴ്‌നാട്ടില്‍ വേരോട്ടം ശക്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സഹോദരന്റെ വെളിപ്പെടുത്തല്‍. ബിജെപിയുടെ പ്രതീക്ഷക്ക് മങ്ങലേല്‍ക്കുന്ന വെളിപ്പെടുത്തലിന് ശേഷവും ബിജെപി രജനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്നതാണ് തമാശ.

ബിജെപിയുടെ നീക്കം

രജനീകാന്ത് സ്വന്തമായ പാര്‍ട്ടി രൂപീകരിക്കുമെന്നും അതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും റാവു പറഞ്ഞു. രജനിയെയും അണ്ണാഡിഎംകെ വിമത നേതാവ് പനീര്‍ശെല്‍വത്തേയോ ഒപ്പംചേര്‍ത്ത് തമിഴ്‌നാട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശ്രമം നടത്തി വരികെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വീണ്ടും പ്രതീക്ഷ

എന്നാല്‍ രജനീകാന്ത് ബിജെപിക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ തമിഴിസായ് സുന്ദര്‍രാജന്‍ പറഞ്ഞു. രജനിയുടെ രാഷ്ട്രീയം അഴിമതിക്കെതിരേയാണ്. അത് ഏറ്റവും യോജിക്കുക ബിജെപിയുമായാണെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

എല്ലാവരെയും പിന്തുണച്ചു

നേരത്തെ പല പാര്‍ട്ടികളെയും പലപ്പോഴും പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് രജനീകാന്ത്. ഡിഎംകെയെയയും അണ്ണാഡിഎംകെയും ബിജെപിയെയും അദ്ദേഹം പിന്തുണച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെയാണ് നടന്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

തമിഴ് രാഷ്ട്രീയം കലുഷിതം

തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പര്യാപ്തമായ സമയമാണിതെന്ന് രജനിക്ക് തോന്നിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹവുമായി അടുപ്പമുള്ള വ്യക്തികള്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഈ വേളയില്‍ ബിജെപി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതാണ് രജനി ബിജെപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കിയത്.

പുതിയ പടയോട്ടം

തെലുങ്ക് നടന്‍ ചിരഞ്ജീവിക്ക് സമാനമായി രജനി തമിഴ്‌നാട്ടില്‍ പുതിയ പടയോട്ടത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ റാവു പറയുന്നു. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ രജനിക്ക് 20 ശതമാനത്തോളം വോട്ട് പിടിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും 2021ല്‍ നിയമസഭയിലേക്കും അദ്ദേഹം മല്‍സരിക്കുമെന്നാണ് കരുതുന്നതെന്നും സുന്ദരരാജന്‍ പറഞ്ഞു.

മോദിയെ കാണുമോ?

രജനീകാന്തിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി നന്നായി ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരുന്നു. രജനി ഉടനെ ദില്ലലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമിത് ഷാ പറയുന്നത്

തങ്ങള്‍ രജനികാന്തിനെ സ്വീകരിക്കാന്‍ എപ്പോഴും തയ്യാറാണ്. അന്തിമ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണ്. തമിഴ്നാട്ടില്‍ ബിജെപിക്ക് വേണ്ടത്ര വേരോട്ടമില്ല. രജനിയെ പോലുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നാല്‍ അവിടെ പാര്‍ട്ടിക്ക് ശക്തമായ വളര്‍ച്ചയുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു.

പരസ്യനിലപാട് എടുത്തിട്ടില്ല

ബിജെപിയിലേക്ക് പോകുന്ന കാര്യത്തില്‍ രജനികാന്ത് പരസ്യമായ നിലപാട് എടുത്തിട്ടില്ലെങ്കിലും തമിഴ്രാഷ്ട്രീയത്തിലിറങ്ങാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തില്‍ രജിനികാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്വാദ് പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചര്‍ച്ച ചെയ്തു

ആരാധകരുമായി രജനീകാന്ത് വിഷയം ചര്‍ച്ച ചെയ്തിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് ആരാധകര്‍ അനുകൂലമായ മറുപടിയാണ് നല്‍കിയത്. പിന്നീടാണ് രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായതെന്നും സഹോദരന്‍ പറഞ്ഞു.

പരോക്ഷ സൂചന നല്‍കി

കഴിഞ്ഞാഴ്ച ആരാധകരെ അഭിസംബോധന ചെയ്ത രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പരോക്ഷ സൂചന നല്‍കിയിരുന്നു. ധര്‍മയുദ്ധത്തിന് ഒരുങ്ങിക്കോളൂവെന്നും താന്‍ വിളിക്കുമെന്നുമായിരുന്നു രജനി അരാധാകരോട് പറഞ്ഞത്. രജനിയുടെ വാക്കുകള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

കമല്‍ഹാസന്റെ ഉപദേശം

അതേസമയം, സ്‌റ്റൈല്‍ മന്നന്‍ രജിനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഗുണകരമല്ല എന്ന ഉപദേശവുമായി ഉലകനായകന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. രജനിക്ക് തമിഴ് രാഷ്ട്രീയത്തില്‍ പച്ച കാണാനാവില്ലെന്ന് സൂചിപ്പിച്ച കമല്‍ പക്ഷേ, തമിഴ്നാട്ടില്‍ ജനിച്ചവര്‍ മാത്രമേ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ആകാന്‍ പാടുള്ളൂവെന്ന വാദം തള്ളി. ഇത്തരം വാദങ്ങളോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Rajinikanth not join to BJP, says his brother Satyanarayana Rao Gaikwad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X