• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നെഹ്രു പൂട്ടിയ ബാബറി മസ്ജിദ്; രാജീവ് ഗാന്ധി പൂജയ്ക്ക് തുറന്നുകൊടുത്തു... അയോധ്യയില്‍ നടന്നത്

ദില്ലി: ബാബറി മസ്ജിദ്-രാമജന്മഭൂമി വിവാദം രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വന്‍ ഗതിമാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തളര്‍ച്ച വേഗത്തിലാക്കിയത് ബാബറി മസ്ജിദുമായി ബന്ധപ്പെട്ട വിവാദമാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇതേ വിവാദം തന്നെയാണ് ബിജെപിയുടെ വളര്‍ച്ച അതിവേഗത്തിലാക്കിയതും.

നെഹ്രു കുടുംബാംഗങ്ങള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ച വേളയില്‍ തന്നെയാണ് ഒരു വിഷയത്തില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറിയത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് ദേശീയ മാധ്യമങ്ങള്‍ രാജീവ് ഗാന്ധിയുടെ ഇടപെടലുകള്‍ വീണ്ടും ചര്‍ച്ചയാക്കിയത്....

നെഹ്രുവിന്റെ കാലത്ത് പൂട്ടി

നെഹ്രുവിന്റെ കാലത്ത് പൂട്ടി

അയോധ്യയിലെ ബാബറി മസ്ജിദ്-രാമക്ഷേത്ര വിവാദത്തില്‍ നിര്‍ണായകമായിരുന്നു ജവഹര്‍ ലാല്‍ നെഹ്രുവിന്റെയും രാജീവ് ഗാന്ധിയുടെയും ഇടപെടല്‍. 1949ല്‍ പള്ളിക്ക് അകത്ത് രാമവിഗ്രഹം കൊണ്ടുവച്ച സംഭവം വലിയ വിവാദമായി. ഈ വേളയില്‍ വിഗ്രഹം എടുത്തുമാറ്റാനും പള്ളി അടച്ചിടാനും നിര്‍ദേശം നല്‍കിയത് പ്രഥമ പ്രധാനമന്ത്രി നെഹ്രുവായിരുന്നു.

മൂന്നാമന്‍ രാജീവ് ഗാന്ധി

മൂന്നാമന്‍ രാജീവ് ഗാന്ധി

പിന്നീട് തുറന്നുകൊടുത്തത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ വേളയിലാണ്. രാഷ്ട്രീയരംഗത്തെ പരിചയക്കുറവാണ് രാജീവ് ഗാന്ധി പ്രധനമന്ത്രിയായിരിക്കെ പലപ്പോഴും കാണിച്ചതെന്ന് രാമചന്ദ്ര ഗുഹയെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നെഹ്രുവിനും ഇന്ദിരയ്ക്കും ശേഷം ഈ കുടുബത്തില്‍ നിന്ന് പ്രധാനമന്ത്രിയാകുന്ന വ്യക്തിയാണ് രാജീവ് ഗാന്ധി.

 കുഴപ്പങ്ങള്‍ തലപൊക്കി

കുഴപ്പങ്ങള്‍ തലപൊക്കി

ഇന്ദിരയുടെ കൊലപാതകത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 414 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി പദം അലങ്കരിച്ചത് രാജീവ് ഗാന്ധിയായിരുന്നു. രാജ്യത്ത് വിഘടനവാദം ശക്തിപ്പെട്ട കാലമായിരുന്നു അത്. പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കുഴപ്പങ്ങള്‍ ശക്തമായിരുന്നു.

 ഷാബാനു കേസിലെ നിലപാട്

ഷാബാനു കേസിലെ നിലപാട്

അതിനിടെയാണ് 1985ല്‍ ഷാബാനു കേസില്‍ സുപ്രീംകോടതി ശരീഅത്തുമായി ബന്ധപ്പെട്ട വിധി പ്രഖ്യാപിക്കുന്നത്. കോടതി വിധി നടപ്പാക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനോട് അകലാന്‍ തുടങ്ങി. തൊട്ടുപിന്നാലെയാണ് കീഴ്‌കോടതി വിധി അടിസ്ഥാനമാക്കി ശിലാന്യാസത്തിന് ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തത്.

കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങി

കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങി

നെഹ്രുവിന്റെ കാലത്ത് സമാധാനം ലക്ഷ്യമിട്ട് പൂട്ടിയ ബാബറി മസ്ജിദ് രാജീവ് ഗാന്ധി തുറന്നുകൊടുത്തത് സാഹചര്യം കൂടുതല്‍ വഷളാക്കി. മുസ്ലിം സമൂഹം മൊത്തമായി കോണ്‍ഗ്രസിന് എതിരാകുന്നതാണ് പിന്നീട് കണ്ടത്. 1991ല്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ് പുലികള്‍ നടത്തിയ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. പിന്നീട് കോണ്‍ഗ്രസിന്റെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറാന്‍ സാധിച്ചിട്ടില്ല.

ബിജെപിയുടെ വളര്‍ച്ച

ബിജെപിയുടെ വളര്‍ച്ച

അതേസമയം, ശിലാന്യാസത്തിനും രഥയാത്രയ്ക്കും നേതൃത്വം നല്‍കി എല്‍കെ അദ്വാനി നടത്തിയ നീക്കം ബിജെപിയുടെ വളര്‍ച്ച അതിവേഗമാക്കി. ബാബറി മസ്ജിദ്-രാമജന്മഭൂമി വിവാദം കത്തിനിന്ന കാലത്ത് ദൂരദര്‍ശന്‍ രാമായണം എന്ന പരമ്പര സംപ്രേഷണം ചെയ്തതും ബിജെപിയുടെ പ്രചാരണത്തിന് ഏറെ ഗുണം ചെയ്തുവെന്നാണ് രാമചന്ദ്ര ഗുഹ വിലയിരുത്തിയത്.

അയോധ്യയില്‍ മുസ്ലിങ്ങളുടെ വാദം തള്ളാന്‍ നാല് കാരണങ്ങള്‍; സുപ്രീംകോടതി വിധിയിലെ സുപ്രധാന ഭാഗം

തര്‍ക്കിച്ചു നില്‍ക്കാനില്ല, മുന്നോട്ടു നടക്കാനുണ്ട്- അയോധ്യയില്‍ മുനവ്വറലി തങ്ങള്‍ക്ക് പറയാനുള്ളത്

English summary
Rajiv Gandhi: The man who opened Babri mosque in Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X