Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗത്തിന് മുമ്പ് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു, നഗ്നയാക്കി കെട്ടിയിട്ടു...മോണിക്കയെ കൊന്നതിങ്ങനെ

പനാജി: സുഗന്ധലേപന വിദഗ്ധയും ഗവേഷകയും ആയ മോണിക്ക ഗുര്‍ദേയുടെ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിയുന്നു. മോഷണ ശ്രമത്തിനിടെ അബദ്ധത്തില്‍ കൊല്ലപ്പെട്ടതാണ് എന്ന പ്രതിയുടെ വാദം പൊളിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി തന്നെ എല്ലാം ഏറ്റുപറഞ്ഞതായി പോലീസ് പറയുന്നു.

അതിക്രൂരമായി രാജ്കുമാര്‍ എന്ന യുവാവ് മോണിക്കയെ വധിക്കുകയായിരുന്നു. അതിന് മുമ്പ് അയാള്‍ മോണിക്കയെ ക്രൂരമായി ബലാത്സംഗം ചെയ്തു. പണം തട്ടിയെടുത്തു, എടിഎം കാര്‍ഡിന്റെ പിന്‍ നമ്പറും സ്വന്തമാക്കി.

പൂര്‍ണ നഗ്നയായി, കൈകള്‍ കെട്ടിയിടപ്പെട്ട നിലയിലാണ് മോണിക്കയുടെ മൃതദേഹം കണ്ടെടുത്തത്. എങ്ങനെയാണ് രാജ്കുമാര്‍ മോണിക്കയെ വധിച്ചത്...

സെക്യൂരിറ്റി ജീവനക്കാരന്‍

സെക്യൂരിറ്റി ജീവനക്കാരന്‍

ഗോവയിലെ സംഗോള്‍ദയില്‍ സപ്‌ന രാജ് വാലി എന്ന ഹൗസിങ് കോംപ്ലക്‌സിലെ ഫ്‌ലാറ്റ് മുറിയിലാണ് മോണിക്ക ഗുര്‍ദേയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതേ കോളനിയില്‍ നേരത്തെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന രാജ്കുമാര്‍ ആണ് പ്രതി.

സെക്യൂരിറ്റി സൂപ്പര്‍വൈസര്‍

സെക്യൂരിറ്റി സൂപ്പര്‍വൈസര്‍

സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ചമഞ്ഞാണ് രാജ്കുമാര്‍ മോണിക്കയുടെ ഫ്‌ലാറ്റില്‍ എത്തിയത്. പക്ഷേ ആളെ കണ്ടപ്പോഴേ മോണിക്കയ്ക്ക് മനസ്സിലായി. അപ്പോഴേക്കും രാജ്കുമാര്‍ ഫ്‌ലാറ്റിലേക്ക് അതിക്രമിച്ച് കയറിയിരുന്നു.

കത്തിമുന

കത്തിമുന

ഫ്‌ലാറ്റില്‍ പ്രവേശിച്ച രാജ്കുമാര്‍ മോണിക്കയെ കത്തി മുനയില്‍ നിര്‍ത്തി. ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖം പൊത്തി കുളിമുറിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മോണിക്ക അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു.

കെട്ടിയിട്ടു

കെട്ടിയിട്ടു

കൈകളും കൈാലുകളും കെട്ടി മോണിക്കയെ കിടക്കയില്‍ കൊണ്ടുചെന്നിട്ടു. മോണിക്ക അപ്പോഴേക്കും മാനസികമായി തളര്‍ന്നിരുന്നു. തുടര്‍ന്ന് രാജ്കുമാര്‍ പണം ആവശ്യപ്പെട്ടു.

എല്ലാം എടുത്തോളൂ

എല്ലാം എടുത്തോളൂ

തന്റെ കൈവശമുള്ള പണം മുഴുവന്‍ എടുത്തോളാന്‍ മോണിക്ക പറഞ്ഞു. പക്ഷേ അത് 4,000 രൂപ മാത്രമായിരുന്നു. തുടര്‍ന്ന് മോണിക്കയുടെ എടിഎം കാര്‍ഡും അതിന്റെ പിന്‍ നമ്പറും രാജ്കുമാര്‍ സ്വന്തമാക്കി.

ഫോണ്‍

ഫോണ്‍

അതിന് ശേഷം മോണിക്കയുടെ ഫോണും രാജ്കുമാര്‍ സ്വന്തമാക്കി. ഫോണിന്റെ രഹസ്യ കോഡ് ആവശ്യപ്പെട്ടു. ജീവഭയത്തില്‍ മോണിക്ക അതും പറഞ്ഞുകൊടുത്തു.

അശ്ലീലദൃശ്യങ്ങള്‍

അശ്ലീലദൃശ്യങ്ങള്‍

മോണിക്കയുടെ ഫോണില്‍ തന്നെ രാജ്കുമാര്‍ അശ്ലീല ദൃശ്യങ്ങള്‍ എടുത്തു. മൂന്ന് ദൃശ്യങ്ങള്‍ മോണിക്കയെ നിര്‍ബന്ധിച്ച് കാണിച്ചു. അതിന് ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു.

കിടക്കയില്‍

കിടക്കയില്‍

ബലാത്സംഗത്തിന് മുമ്പ് രാജ്കുമാര്‍ മോണിക്കയുടെ കാലുകളിലെ കെട്ട് അഴിച്ചിരുന്നു. ബലാത്സംഗത്തിന് ശേഷം രാജ്കുമാര്‍ മോണിക്കയുടെ ഫ്‌ലാറ്റില്‍ വച്ച് തന്നെ താടി ഷേവ് ചെയ്തതായും പോലീസ് സംശയിക്കുന്നുണ്ട്.

ആകസ്മികമല്ല

ആകസ്മികമല്ല

മോഷണത്തിനിടെ ആകസ്മികമായി മോണിക്ക കൊല്ലപ്പെടുകയായിരുന്നു എന്നാണ് രാജ്കുമാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അത് ആകസ്മികം ആയിരുന്നു. മോണിക്കയോട് രാജ്കുമാറിന് പകയുണ്ടായിരുന്നു. അടങ്ങാത്ത ആസക്തിയും.

ഹൗസിങ് കോളനിയില്‍

ഹൗസിങ് കോളനിയില്‍

സെക്യൂരിറ്റി ജീവനക്കാരനായിരിക്കെ തന്നെ മോണിക്കയെ രാജ്കുമാറിന് അറിയാം. പക്ഷേ രാജ്കുമാറിനെതിരെ അപ്പാര്‍ട്ട്‌മെന്റിലെ ഒരുപാട് പേര്‍ പരാതി നല്‍കിയിരുന്നു. മോണിക്കയുടെ കുട രാജ്കുമാറിന്റെ കൈയ്യില്‍ കണ്ടതോടെ മോണിക്കയും പരാതി നല്‍കി. ഇതെല്ലാം കൊണ്ട് രാജുകുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

പകവീട്ടി

പകവീട്ടി

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവങ്ങള്‍ എല്ലാം ഉണ്ടായത്. ഇത്രനാള്‍ കാത്തിരുന്നതിന് ശേഷമാണ് രാജ്കുമാര്‍ കൃത്യം നിര്‍വ്വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+