കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദ് മറ; അവിഹിത ബന്ധം മറയ്ക്കാനുള്ള തന്ത്രം, അഫ്രാസുല്‍ കേസില്‍ ശംഭുലാലിനെതിരെ കുറ്റപത്രം

ഡിസംബര്‍ ആറിനാണ് മുഹമ്മദ് അഫ്രാസുല്‍ എന്ന യുവാവിനെ 36കാരനായ ശംഭുലാല്‍ റീഗര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും കത്തിച്ചതും.

  • By Ashif
Google Oneindia Malayalam News

ജയ്പൂര്‍: രാജ്യം ഞെട്ടലോടെയാണ് മുഹമ്മദ് അഫ്രാസുലിന്റെ കൊലപാതകം കണ്ടത്. ലൗ ജിഹാദ് ആരോപിച്ച് ശംഭുലാല്‍ റീഗര്‍ എന്നയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചവശനാക്കിയ ശേഷം അഫ്രാസുലിനെ ചുട്ടുകൊല്ലുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി ശംഭുലാല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ലൗ ജിഹാദ് നടന്നിട്ടുണ്ടോ. വിശദമായ അന്വേഷണത്തിന് ശേഷം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ പറയുന്നത് ശംഭുലാലിന്റെ അവിഹിത ബന്ധത്തെ കുറിച്ചാണ്. ഈ ബന്ധം മറച്ചുവയ്ക്കാന്‍ വേണ്ടി ഇയാള്‍ ലൗ ജിഹാദ് ആരോപണം ഉന്നയിക്കുകയായിരുന്നു.

 യുവതിയുമായുള്ള ബന്ധം

യുവതിയുമായുള്ള ബന്ധം

രാജസ്ഥാനിലെ രാജ്‌സാമന്തില്‍ വച്ചാണ് മുഹമ്മദ് അഫ്രാസുലിനെ ശംഭുലാല്‍ റീഗര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. എന്നാല്‍ ഒരു യുവതിയുമായി ശംഭുലാലിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. കൊല നടത്തി പ്രചരിപ്പിച്ച വീഡിയോയില്‍ ശംഭുലാല്‍ പറയുന്ന 'ഹിന്ദു സഹോദരി' തന്നെയാണ് ഈ സ്ത്രീയെന്നും പോലീസ് കണ്ടെത്തി.

ഇസ്ലാം വിരുദ്ധത വളര്‍ത്തുക

ഇസ്ലാം വിരുദ്ധത വളര്‍ത്തുക

ഇസ്ലാം വിരുദ്ധത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശംഭുലാല്‍ ലൗ ജിഹാദ്, ഹിന്ദു സഹോദരി എന്നൊക്കെ വീഡിയോയില്‍ പറഞ്ഞത്. ഒരു ബാങ്ക് മാനേജര്‍ക്ക് യുവതിയെ കാഴ്ചവയ്ക്കാനും ശംഭുലാല്‍ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ വിശദമാക്കുന്നു.

ഏറെനാള്‍ നീണ്ട തയ്യാറെടുപ്പ്

ഏറെനാള്‍ നീണ്ട തയ്യാറെടുപ്പ്

കൊലപാതത്തിന്റെ പിന്നിലെ വികാരം മറച്ചുവയ്ക്കാനാണ് ശംഭുലാല്‍ മതകാര്യങ്ങളെ കൂട്ടുപിടിച്ചത്. ഇതിന് വേണ്ടി ഇയാള്‍ ഏറെനാള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എങ്ങനെ ഏറ്റവും ക്രൂരമായി കൊലപാതകം നടത്താമെന്നും ശംഭുലാല്‍ ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നു.

ബല്ലു ശൈഖുമായി ബന്ധം

ബല്ലു ശൈഖുമായി ബന്ധം

ശംഭുലാല്‍ കൊലപാതക വീഡിയോയില്‍ ഒരു ഹിന്ദു സ്ത്രീയെ കുറിച്ച് പറഞ്ഞിരുന്നു. ഈ സ്ത്രീ പശ്ചിമ ബംഗാളിലെ ബല്ലു ശൈഖ് എന്ന തൊഴിലാളിക്കൊപ്പം 2010ല്‍ ഒളിച്ചോടിയിരുന്നു. ഇയാളുമായി ഇപ്പോഴും യുവതി ബന്ധമുണ്ടെന്നു ശംഭുലാല്‍ അറിയുകയും ചെയ്തു.

 ശംഭുലാലിന്റെ ഡയറി

ശംഭുലാലിന്റെ ഡയറി

ശംഭുലാല്‍ എഴുതിയെന്ന് കരുതുന്ന ഒരു ഡയറി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയില്‍ ശംഭുലാല്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഡയറിയിലുമുണ്ട്. രാജ്‌സാമന്തിലെ ക്ഷേത്രത്തിന് പിന്നില്‍ നിന്നാണ് പോലീസ് ഡയറി കണ്ടെത്തിയത്.

ബാങ്ക് മാനേജര്‍ക്ക് കാഴ്ചവച്ചു

ബാങ്ക് മാനേജര്‍ക്ക് കാഴ്ചവച്ചു

ശംഭുലാലിന് താല്‍പ്പര്യമുള്ള യുവതിയെ ശംഭുലാല്‍ ബാങ്ക് മാനേജര്‍ക്ക് കാഴ്ചവയ്ക്കാനും ശ്രമിച്ചിരുന്നു. യുവതിക്ക് ബാങ്ക് വായ്പ ആവശ്യമായി വന്നപ്പോഴായിരുന്നു ഇത്. ഇതിന് വേണ്ടി മാനേജരുടെ വീട്ടില്‍ യുവതിയെ എത്തിച്ചു. മാനേജരെ സന്തോഷിപ്പിച്ചാല്‍ ലോണ്‍ കിട്ടുമെന്ന് ശംഭുലാല്‍ യുവതിയോട് പറഞ്ഞിരുന്നു.

 യുവതിയുമായി തര്‍ക്കം

യുവതിയുമായി തര്‍ക്കം

എന്നാല്‍ കെണിയില്‍ പെടുത്താനുള്ള നീക്കം അറിഞ്ഞ യുവതി ബാങ്ക് മാനേജരുടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ഈ വിഷയത്തില്‍ യുവതിയും ശംഭുലാലും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വിരോധത്തിലാവുകയും ചെയ്തു. ശംഭുലാല്‍ പതിവായി യുവതിയുടെ വീട്ടില്‍ പോയിരുന്നുവെന്നും പോലീസ് കണ്ടെത്തി.

ശാരീരിക ബന്ധവും

ശാരീരിക ബന്ധവും

ശംഭുലാലും യുവതിയും തമ്മില്‍ ശാരീരിക ബന്ധവും പുലര്‍ത്തിയിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, പശ്ചിമ ബംഗാള്‍ സ്വദേശിയായ ബല്ലു ശൈഖുമായും യുവതി ബന്ധം നിലനിര്‍ത്തിയിരുന്നു. ബല്ലു ശൈഖിന്റെ നാട്ടുകാരനാണ് അഫ്രാസുല്‍. ഇതാണ് അഫ്രാസുലിനോട് പകയുണ്ടാകാന്‍ കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൂട്ടച്ചേര്‍ക്കലുകള്‍ ഇങ്ങനെ

കൂട്ടച്ചേര്‍ക്കലുകള്‍ ഇങ്ങനെ

ഏറെ കാലമായി മനസില്‍ കൊണ്ടുനടന്ന പകയാണ് അഫ്രാസുലിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഒരു വര്‍ഷമായി ഇയാള്‍ വര്‍ഗീയവാദപരമായ പ്രസംഗങ്ങളും വീഡിയോകളും പതിവായി കണ്ടിരുന്നു. ഹിന്ദു തീവ്രവാദികളുടെ വീഡിയോയില്‍ നിന്ന് ലഭിച്ച ചില വിവരങ്ങള്‍ വച്ചാണ് കൊലപാതകവുമായി ലൗ ജിഹാദ് കൂട്ടിയോജിപ്പിക്കാന്‍ പ്രതി ശ്രമിച്ചത്.

 ഹീനതന്ത്രം വരുത്തിയത്

ഹീനതന്ത്രം വരുത്തിയത്

അങ്ങനെയാണ് ലൗ ജിഹാദുമായി ബന്ധപ്പെടുത്തി കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടത്തുക മാത്രമല്ല, ഹിന്ദുക്കളെ തനിക്ക് അനുകൂലമാക്കാനും ശംഭുലാല്‍ ശ്രമിച്ചു. യഥാര്‍ഥത്തില്‍ ഹിന്ദു മുസ്ലിം പ്രശ്‌നങ്ങള്‍ കൊലപാതകത്തിന് കാരണമല്ലായിരുന്നു. ശംഭുലാല്‍ തന്റെ കാര്യലാഭത്തിന് വേണ്ടി ഇതെല്ലാം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

English summary
Rajsamand chargesheet: ‘Love jihad’ cover for Shambulal Regar ties with ‘Hindu sister’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X