കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ കടുത്ത നടപടിയുമായി കോൺഗ്രസ്;ബിജെപി നേതാവ് സഞ്ജയ് ജെയ്നിൻ കസ്റ്റഡിയിൽ!കൂടുതൽ പേർ കുടുങ്ങും

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശക്തമായ ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. മുതിർന്ന നേതാവ് പി ചിദംബരം സച്ചിനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ടുകൾ. അതിനിടെ സംസ്ഥാനത്ത് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കതിരെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ് കോൺഗ്രസ്. ഇന്നലെ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനെതിരെ കേസെടുത്തു. ഏറ്റവും ഒടുവിലായി മറ്റൊരു ബിജെപി നേതാവിനേയും കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

മൂന്ന് പേർ അറസ്റ്റിൽ

മൂന്ന് പേർ അറസ്റ്റിൽ

രാജ്യസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാനത്ത് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ബിജെപി നടത്തുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ചീഫ് വിപ്പ് പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മൂന്ന് പേരെ ഇന്നലെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.

Recommended Video

cmsvideo
Sachin Pilot Spoke to P Chidambaram before he approached Rajasthan HC | Oneindia Malayalam
ബിജെപി നേതാവ് കസ്റ്റഡിയിൽ

ബിജെപി നേതാവ് കസ്റ്റഡിയിൽ

അജ്മീര്‍ സ്വദേശികളായ ഭാരത് മലാനി, ബന്‍സാര സ്വദേശി അശോക് സിങ്, കൂടാതെ മറ്റൊരാളെ കൂടിയും അറസ്റ്റ് ചെയ്തിരുന്നു.സംസ്ഥാന പോലീസിലെ സ്പെഷ്യല്‍ ഒപ്പറേഷന്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിലായി മറ്റൊരു ബിജെപി നേതാവിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 ഓഡിയോ ക്ലിപ്

ഓഡിയോ ക്ലിപ്

ബിജെപി നേതാവ് സഞ്ജയ് ജെയിനിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജെയ്നാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയതെന്ന് കോൺഗ്രസ് പറഞ്ഞു. സർക്കാരിനെ താഴെയിറക്കാൻ വിമത എംഎൽഎമാരും മന്ത്രിമാരും തമ്മിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജെയിനിനെ കസ്റ്റഡിയിൽ എടുത്തത്.

ഇടനിലക്കാരൻ

ഇടനിലക്കാരൻ

ചർച്ചകളുടെ ഇടനിലക്കാരൻ സഞ്ജയ് ജെൻൻ ആണെന്ന് കോൺഗ്രസ് പറഞ്ഞു. ഹരിയാനയിലെ റിസോർട്ടിൽ സച്ചിൻ പൈലറ്റിനൊപ്പം കഴിയുന്ന എംഎൽഎമാരും ബിജെപി മന്ത്രിയും തമ്മിൽ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ് കഴിഞ്ഞ പുറത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഈ ക്ലിപ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 മന്ത്രിക്കെതിരെ

മന്ത്രിക്കെതിരെ

ഇതിന് പിന്നാലെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
മന്ത്രി സർക്കാരിനെ അട്ടിമറിക്കാൻ മന്ത്രി ഗൂഡാലോചന നടത്തിയെന്നും അതിന് തെളിവുണ്ടെന്നും കോൺഗ്രസ് പറയുന്നു. കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടുപിടിച്ചാണ് മന്ത്രി ഗൂഡാലോചന നടത്തിയതെന്ന് നേതാക്കൾ ആരോപിച്ചു.

കൂതിരക്കച്ചവടത്തിന്

കൂതിരക്കച്ചവടത്തിന്


വിമത എംഎൽഎമാരായ ബൻവർലാൽ ശർമ, വിശ്വേന്ദ സിംഗ് എന്നിവർ സർക്കാരിനെ അട്ടിമറിക്കാൻ മന്ത്രിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ തങ്ങളുടെ കൈയ്യിൽ ഉണ്ടെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.കേന്ദ്രമന്ത്രി തന്നെ ഇത്തരമൊരു കൂതിരക്കച്ചവടത്തിന് കൂട്ടുനിന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് സുർജേവാല പ്രതികരിച്ചു.

ജനാധിപത്യത്തിലെ കറുത്ത ദിനം

ജനാധിപത്യത്തിലെ കറുത്ത ദിനം

ഇത് ജനാധിപത്യത്തിലെ കറുത്ത ദിനമായിട്ട് അടയാളപ്പെടുത്തും. എത്രയും പെട്ടെന്ന് മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇപ്പോൾ ഹരിയാനയിലെ റിസോർട്ടിലാണ് എംഎൽഎമാർ കഴിയുന്നത്. വിശ്വേന്ദ്ര സിംഗ് രാജസ്ഥാൻ സർക്കാരിലെ ടൂറിസം മന്ത്രിയാണ്.

വിശദീകരണം തേടി

വിശദീകരണം തേടി

സർക്കാരിനെ താഴെയിറക്കാൻ ബിജെപി പണം വാഗ്ദാനം ചെയ്തുവെന്നും ഇത് നേതാക്കൾ സ്വീകരിക്കാൻ തയ്യാറാകുന്നുണ്ടെന്നും ഓഡിയോയിൽ വ്യക്തമാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.അതേസമയം വിമത എംഎൽഎമാരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്യുകയും ചെയ്തു.

അന്വേഷണം പൂർത്തിയാക്കണം

അന്വേഷണം പൂർത്തിയാക്കണം

എംഎൽഎമാരോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ് നോട്ടീസ് നൽകി. അതിനിടെ കൂടുതൽ പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്യുമെന്നും ബിജെപിയുടെ പങ്ക് പുറത്തുകൊണ്ടുവരുമെന്നും നേതാക്കൾ പറഞ്ഞു. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കണമെന്ന് ചീഫ് വിപ്പും ആവശ്യപ്പെട്ടു.

English summary
Rajsathan; Congress will esquire the role off bjp leaders in present political situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X