അമിത് ഷായ്ക്ക് കിട്ടിയത് എട്ടുംഎട്ടും പതിനാറിന്റെ പണി!! പട്ടേലിനോടുള്ള കലിപ്പിന്റെ വഴിയില്‍ വീണുപോയി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും അമിത് ഷായുടെ പേര് എന്ന് ഉറപ്പാണ്. കാരണം പാര്‍ട്ടിയ്ക്ക് അത്രയേറെ വിജയങ്ങള്‍ സമ്മാനിച്ചത് അമിത് ഷായുടെ നേതൃത്വത്തില്‍ ആണ്. എന്നാല്‍ അതിനൊപ്പം ആദ്യമായി രാജ്യസഭയിലെത്തിയ തിരഞ്ഞെടുപ്പും രേഖപ്പെടുത്തപ്പെടും. അതും കറുത്ത അക്ഷരങ്ങളില്‍ തന്നെ.

അമിത് ഷാ ആദ്യമായി രാജ്യ സഭയില്‍ എത്തുമ്പോള്‍ അവിടെ അഹമ്മദ് പട്ടേല്‍ ഉണ്ടാകരുത് എന്ന് അത്രയേറെ ആഗ്രഹിച്ചിരുന്നത്രെ. അതുകൊണ്ട് മാത്രമാണ് എന്ത് വിലകൊടുത്തും പട്ടേലിനെ തോല്‍പിക്കാന്‍ മുണ്ടും മുറുക്കിയിറങ്ങിയത്.

വ്യക്തിപരമായ ആ ലക്ഷ്യം തന്നെയാണ് അമിത് ഷായ്ക്ക് അത്രയേറെ ചീത്തപ്പേരുണ്ടാക്കിയതും. എന്താണ് അമിത് ഷായ്ക്ക് പട്ടേലിനോട് ഇത്രയും ദേഷ്യം?

ഗുജറാത്തില്‍ നിന്ന്

ഗുജറാത്തില്‍ നിന്ന്

അമിത് ഷായും അഹമ്മദ് പട്ടേലും ഗുജറാത്തില്‍ നിന്നുള്ള നേതാക്കളാണ്. രാഷ്ട്രീയ ശത്രുതയ്ക്കുള്ള കാരണം കണ്ടെത്താന്‍ അതിനപ്പുറം പോകേണ്ട കാര്യവും ഇല്ല.

ഏറ്റവും വലിയ എതിരാളി

ഏറ്റവും വലിയ എതിരാളി

ഗുജറാത്തില്‍ നിന്ന് തനിക്കുള്ള ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി ആയിട്ടായിരുന്നു അമിത് ഷാ അഹമ്മദ് പട്ടേലിനെ കണ്ടിരുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് പട്ടേല്‍.

ദേശീയ രാഷ്ട്രീയത്തില്‍

ദേശീയ രാഷ്ട്രീയത്തില്‍

അമിത് ഷാ ഗുജറാത്ത് രാഷ്ട്രീയത്തില്‍ പിച്ചവച്ച് നടക്കുമ്പോള്‍ അഹമ്മദ് പട്ടേല്‍ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയനാണ്. അമിത് ഷാ പിന്നീട് ഗുജറാത്തില്‍ വന്‍ വളര്‍ച്ചയാണ് നേടിയത് എന്നത് വേറെ കാര്യം.

കേസുകള്‍ അനവധി

കേസുകള്‍ അനവധി

ഗുജറാത്തില്‍ അമിത് ഷായ്ക്ക് കാലുകുത്താന്‍ പോലും പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു. കോടതി വിധിയെ തുടര്‍ന്നായിരുന്നു അത്. മാത്രമല്ല, കേസുകള്‍ വേറേയും പലതുണ്ടായിരുന്നു.

എല്ലാത്തിനും പിന്നില്‍

എല്ലാത്തിനും പിന്നില്‍

തനിക്കെതിരെ ഉണ്ടായ കേസുകള്‍ക്ക് പിന്നില്‍ അഹമ്മദ് പട്ടേല്‍ ആണ് എന്നായിരുന്നത്രെ അമിത് ഷാ ധരിച്ചു വച്ചിരുന്നത്. പക തോന്നാല്‍ പിന്നെ അതില്‍ കൂടുതല്‍ എന്തെങ്കിലും വേണോ...

അക്കാര്യം അറിഞ്ഞപ്പോള്‍

അക്കാര്യം അറിഞ്ഞപ്പോള്‍

അമിത് ഷാ രാജ്യസഭയിലേക്കെത്തുന്ന കാര്യം ആദ്യമേ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ മൂന്നാമത്തെ സീറ്റിലേക്ക് അഹമ്മദ് പട്ടേല്‍ മത്സരിക്കും എന്ന് വാര്‍ത്തകള്‍ വന്നതുമുതലേ അമിത് ഷാ കരുക്കള്‍ നീക്കി തുടങ്ങിയിരുന്നു.

താന്‍ വരുമ്പോള്‍ പാടില്ല...

താന്‍ വരുമ്പോള്‍ പാടില്ല...

തന്നെ അത്രയേറെ ബുദ്ധിമുട്ടില്ല അഹമ്മദ് പട്ടേല്‍, താന്‍ ആദ്യമായി രാജ്യസഭയില്‍ എത്തുമ്പോള്‍ അവിടെ ഉണ്ടാകരുത് എന്ന് അമിത് ഷാ ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതും തന്റെ സ്വന്തം സംസ്ഥാനത്ത് നിന്ന്.

സ്വാഭാവികമായി ജയിക്കേണ്ട സ്ഥലം

സ്വാഭാവികമായി ജയിക്കേണ്ട സ്ഥലം

രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നത്. രണ്ട് സീറ്റില്‍ ബിജെപി പുഷ്പം പോലെ ജയിക്കും എന്ന് ഉറപ്പ്. മൂന്നാമത്തെ സീറ്റില്‍ ജയിക്കാനുള്ള വോട്ട് കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. അത് പൊളിക്കാനിറങ്ങിയതാണ് ഇപ്പോള്‍ നാണക്കേട് സൃഷ്ടിച്ചത്.

സോണിയയുടെ അടുപ്പക്കാരന്‍

സോണിയയുടെ അടുപ്പക്കാരന്‍

അമിത് ഷായുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പറയാന്‍ വേറേയും ഉണ്ട് കാരണങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അഹമ്മദ് പട്ടേല്‍. രാജ്യസഭയിലേക്കുള്ള മത്സരത്തില്‍ പട്ടേല്‍ തോറ്റാല്‍ അത് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ തിരിച്ചടിയും ആകുമായിരുന്നു.

നാണക്കേടിന്റെ പടുകുഴിയില്‍

നാണക്കേടിന്റെ പടുകുഴിയില്‍

ഉദ്യോഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവിലാണ് രാജ്യസഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടത്. അത് പക്ഷേ, ഒരിയ്ക്കലും മായ്ക്കാനാവാത്ത നാണക്കേടാണ് അമിത് ഷായ്ക്ക് സമ്മാനിച്ചത് എന്ന് മാത്രം.

English summary
Rajya Sabha ElectionL Why Amit Shah wanted Ahmed Patel free Rajya Sabha for his debut?
Please Wait while comments are loading...