ബിജെപിക്കെതിരെ ‘രാജ്യസഭാ പ്ലാൻ’ വരുന്നു: സെമി ഫൈനലോ"; നിതീഷ് കെജ്രിവാളുമായി ചർച്ച നടത്തി
ദില്ലി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള നീക്കം ശക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇതിന്റെ ഭാഗമായി ഇന്ന് ദില്ലിയിലെത്തിയ ജെ ഡി യു നേതാവ് അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവും യോഗത്തിൽ പങ്കെടുത്തു
പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഒരു "സെമി ഫൈനൽ" 'രാജ്യസഭാ പ്ലാൻ' നടപ്പക്കാനും ഇരുവരും തീരുമാനിച്ചു. ബിഹാർ ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. എഎപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറികടന്ന് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരുന്നത് "ഭരണഘടനാ വിരുദ്ധം" എന്ന് വിളിച്ച കെജ്‌രിവാൾ, നിതീഷ് കുമാർ ഈ വിഷയത്തിൽ തനിക്ക് "പൂർണ്ണ പിന്തുണ" നൽകിയിട്ടുണ്ടെന്നും അവർ ഒരുമിച്ച് പോരാടുമെന്നും വ്യക്തമാക്കി.

''കേന്ദ്രസർക്കാർ ഡൽഹിയോട് കാണിച്ച അനീതിക്കെതിരെ ഞങ്ങൾ ഒരുമിച്ച് പോരാടും. എല്ലാ ബിജെപി ഇതര പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചാൽ ഓർഡിനൻസ് ബില്ലിന്റെ രൂപത്തിൽ രാജ്യസഭയിൽ എത്തിയാല്‍ പരാജയപ്പെടുത്താൻ കഴിയും. ഉപരിസഭയിൽ നീക്കം പരാജയപ്പെട്ടാൽ 2024ൽ ബിജെപിക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന സന്ദേശം രാജ്യത്തുടനീളം ശക്തമാകും''- അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് എങ്ങനെ അധികാരം തട്ടിയെടുക്കാനാകുമെന്ന് നോക്കുന്നുവെന്ന് പറഞ്ഞ് കേന്ദ്രസർക്കാരിന്റെ നീക്കത്തെ നിതീഷ് കുമാറും ആഞ്ഞടിച്ചു. "സുപ്രീംകോടതി ഡൽഹി സർക്കാരിന് പ്രവർത്തിക്കാനുള്ള അവകാശം നൽകിയിട്ടുണ്ട്, നിങ്ങൾക്കത് എങ്ങനെ എടുത്തുകളയാനാകും? ഇത് ആശ്ചര്യകരമാണ്. ഞങ്ങൾ അവരോടൊപ്പമുണ്ട്. കൂടുതൽ യോഗങ്ങൾ നടത്തും. കഴിയുന്നത്ര പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രചാരണം നടത്തും," - ബിഹാർ മുഖ്യമന്ത്രി പറഞ്ഞു.
നിയമവാഴ്ച പാലിക്കണമെന്നും ജനങ്ങൾക്കിടയിൽ യോജിപ്പുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത് തെറ്റാണ്. മെയ് 23 ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഇതുമായി ബന്ധപ്പെട്ട് കാണുമെന്നും കുമാർ പറഞ്ഞു. രാജ്യസഭയിൽ ഓർഡിനൻസ് തടയാനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അരവിന്ദ് കെജ്‌രിവാൾ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെയും എൻസിപി നേതാവ് ശരദ് പവാറിനെയും മെയ് 24, 25 തീയതികളിൽ മുംബൈയിൽ സന്ദർശിക്കുന്നുണ്ട്.












Click it and Unblock the Notifications