ആത്മഹത്യ കുറയ്ക്കാന്‍ സീലിങ് ഫാന്‍ നിരോധിക്കണമെന്ന് രാഖി സാവന്ത്
മുംബൈ: സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് കുറയ്ക്കാന്‍ സീലിങ് ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി ബോളിവുഡിലെ ഐറ്റം ഡാന്‍സുകാരി രാഖി സാവന്ത്. സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് പ്രധാനമായും സീലിങ് ഫാനിലാണെന്നും അതുകൊണ്ടുതന്നെ അവ നിരോധിക്കണമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെറിയ ഒരു ടേബിള്‍ ഫാനുമായിട്ടായിരുന്നു അവര്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. അടുത്തിടെ കേട്ടു പഴകിയ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുന്നതിനേക്കാള്‍ സ്ത്രീകളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അമ്മമാരുടെയും മരുമക്കളുടെയും പെണ്‍കുട്ടികളെയുമൊക്കെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു.

വീടുകളില്‍ നിന്നും സീലിങ് ഫാന്‍ നിരോധിക്കണം. പകരം ടേബിള്‍ ഫാനോ എസിയോ ഉപയോഗിക്കണമെന്നും ഗ്ലാമര്‍താരം രാഖി പറഞ്ഞു. കഴിഞ്ഞദിവസം സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി സീലിങ് ഫാനില്‍ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. ഇക്കാരണം കൊണ്ടാണ് അവര്‍ ഫാന്‍ നിരോധക്കണമെന്ന് അടിയന്തിരമായി ആവശ്യപ്പെടുന്നതും.
പ്രത്യുഷ ബാനര്‍ജിയുടെ കുടുംബത്തിന് 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാഖി ആവശ്യപ്പെട്ടിട്ടുണ്ട്. കാമുകന്‍ രാഹുല്‍ രാജിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് പ്രത്യുഷ ആത്മഹത്യ ചെയ്തത്. നേരത്തെ തന്നെ രാഹുലിന് താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണെന്നും രാഖി പറഞ്ഞു.












Click it and Unblock the Notifications