രാഖി സാവന്തും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു
മുംബൈ: അരവിന്ദ് കെജ്രിവാളിനെക്കാള്‍ ഭേദമാണോ ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്ത്? വിവാദങ്ങളുടെ കാര്യത്തില്‍ രണ്ടുപേരും ഒരു പോലെയാണ് എന്ന് വേണമെങ്കില്‍ പറയാം എന്നൊക്കെ കഷ്ടപ്പെട്ട് മറുപടി പറയാന്‍ വരട്ടെ, കെജ്രിവാളിനെക്കാള്‍ നല്ല രാഷ്ട്രീയക്കാരിയാകാന്‍ തനിക്ക് കഴിയും എന്നാണ് രാഖി സാവന്ത് പറയുന്നത്. വെറുതെ പറയുകയല്ല, താനത് കാണിച്ചുതരാമെന്നും താരം വെല്ലുവിളിക്കുന്നുണ്ട്.
ഇത് തന്റെ മാത്രം അഭിപ്രായമല്ല, ശിവസേന തലവന്‍ ഉദ്ധവ് താക്കറെയ്ക്കും ഈ തോന്നലുണ്ട് എന്നും രാഖി പറയുന്നു. ഉദ്ധവ് താക്കറെ തനിക്ക് സഹോദരനെപോലെയാണ്. കെജ്രിവാളിനെക്കാള്‍ നല്ല രാഷ്ട്രീയക്കാരിയാകാന്‍ തനിക്ക് കഴിയും എന്നാണ് അദ്ദേഹം കരുതുന്നത്. നേരത്തെ രാഷ്ട്രീയത്തിലെ ഐറ്റം ഗേള്‍ എന്ന് കെജ്രിവാള് രാഷ്ട്രീയത്തെ എഴുത്തുകാരന് ചേതന്‍ ഭഗത് വിശേഷിപ്പിച്ചിരുന്നു.

മുംബൈ നോര്‍ത്ത് വെസ്റ്റില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു വിവാദ നായികയായ രാഖി സാവന്ത്. സ്വതന്ത്രയായാണ് രാഖി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും രാഖി പറയുന്നു. ബോളിവുഡിലെ കാന്താരിയായ താന്‍ നേതാക്കള്‍ക്കിടയില്‍ കുറച്ച് എരിവ് പകരാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നും രാഖി പറയുന്നു.
ഗുല്‍ പനാഗ്, കിരണ്‍ ഖേര്‍, നഗ്മ, രമ്യ തുടങ്ങിയ നടിമാര്‍ക്ക് പിന്നാലെയാണ് രാഖി സാവന്തും ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തുന്നത്. കോണ്‍ഗ്രസിലെ ഗുരുദാസ് കാമത്ത്, ശിവസേനയിലെ ഗജാനന്‍ കീര്തികാര്, എം എന്‍ എസിലെ മഹേഷ് മഞ്ജ്രേക്കര്, ആപ്പിലെ മായക് ഗാന്ധി എന്നിവരാണ് മുംബൈ നോര്‍ത്ത് വെസ്റ്റിലെ മറ്റ് സ്ഥാനാര്‍ഥികള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications