രാഷ്ട്രപതിയാകണമെങ്കിൽ മന്ത്രിക വടി വേണം!!! സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ നാമനിര്‍ദേശ പത്രിക തള്ളി!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മാന്ത്രികവടിയില്ലാത്ത രാംനാഥ് കോവിന്ദിനെയും മീരാ കുമാറിനെയും രാഷ്ട്രപതിയായി തിരഞ്ഞെടുക്കരുതെന്ന് സ്വയം പ്രഖ്യാപിത ആൾദൈവം ദേവിദയാല്‍.താന്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ ദില്ലിയിൽ വൻ ഭൂകമ്പമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. രാഷ്ട്രപതിയാകാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ 95 പേരില്‍ ദൈവവുമുണ്ട്. പാനിപത്ത് സ്വദേശി ദേവിദയാല്‍ അഗര്‍വാളാണ് നോമിനേഷനില്‍ സ്വയം ദൈവമായി പ്രഖ്യാപിച്ചത്. 50 എംഎല്‍എമാരുടെ പിന്തുണ ആവശ്യമില്ലാത്ത ദൈവമെന്നാണ് ദേവിദയാല്‍ അഗര്‍വാള്‍ സ്വയം വിശേഷിപ്പിച്ചത്. ഞാന്‍ ദൈവ'മാണെന്ന് 24 തവണയാണ് നാമനിര്‍ദേശ പത്രികയില്‍ എഴുതിയത്. എന്നിട്ടും 'ദൈവ'ത്തിന്‍റെ നോമിനേഷന്‍ തള്ളി. തന്‍റെ നാമനിര്‍ദേശ പത്രിക തള്ളിയതുകൊണ്ട് മഹാവിപത്തുണ്ടാവട്ടെയെന്നും ഇവർ പറഞ്ഞു. തൊട്ട് പിന്നാലെ മഴ പെയ്തപ്പോള്‍ താന്‍ പറഞ്ഞതുകൊണ്ടാണ് മഴ പെയ്യുന്നതെന്നും അവകാശപ്പെട്ടു.

വാട്സ് ആപ്പ് വഴി കുട്ടിയെ വിൽക്കാൻ ശ്രമിച്ചു !!! നാലംഗസംഘം പോലീസ് പിടിയിൽ !!!

'അമ്മ'യ്ക്ക് അങ്ങനെ കൈവിടാന്‍ സാധിക്കില്ല ദിലീപിനെ... ശക്തമായ ആ ബന്ധത്തിന്റെ കാരണമിതാ!!!

ഹരിയാന സ്വദേശി വിനോദ് കുമാറിന്‍റെ നിര്‍ദേശകര്‍ ഭഗത് സിങ്, വിവേകാനന്ദന്‍, നെല്‍സണ്‍ മണ്ടേല, ബി ആര്‍ അംബേദ്കര്‍, സുഭാഷ് ചന്ദ്ര ബോസ്, ജെ എഫ് കെന്നഡി, റോണാള്‍ഡ് റീഗന്‍, ലെനിന്‍ എന്നിവരായിരുന്നു. ഇവര്‍ക്കൊപ്പം മാര്‍ട്ടിന്‍ ലൂഥര്‍ കിങും എബ്രഹാം ലിങ്കണും എന്‍സ്റ്റീനും വിനോദ് കുമാറിനെ പിന്തുണയ്ക്കുന്നതായി നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളുടെ പത്രികയില്‍ ടാറ്റാ, ബിര്‍ള, അമിതാഭ് ബച്ചന്‍, ലതാ മങ്കേഷ്കര്‍ തുടങ്ങിയവരുടെ പിന്തുണയുണ്ടെന്ന് എഴുതിയിട്ടുണ്ട്. മഹാന്മാരുടെ പിന്തുണയുണ്ടായിട്ടും രണ്ട് പത്രികകളും തള്ളിപ്പോയി.

president election

95 സ്ഥാനാര്‍ത്ഥികളില്‍ 35 പേരുടെ നാമനിര്‍ദേശ പത്രികകള്‍ ആദ്യ പരിശോധനയില്‍ തന്നെ തള്ളി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപി, എംഎല്‍എമാരില്‍ 50 പേര്‍ നിര്‍ദേശിക്കുകയും 50 പേര്‍ പിന്തുണയ്ക്കുകയും വേണം. 15,000 രൂപ കെട്ടിവെയ്ക്കുകയും വേണം. ഈ നിബന്ധന പാലിക്കാത്തതുകൊണ്ടാണ് മറ്റ് അപേക്ഷകള്‍ തള്ളിപ്പോയത്.

English summary
A candidate who called himself God had hoped to contest for President, and left with the curse of a catastrophe when his nomination was rejected. Most of the 92 other hopefuls, one of whom had listed Martin Luther King, Abraham Lincoln and Einstein among his proposers, dropped out without making such a fuss, their rejected nomination forms hanging loosely on the board in Parliament. In the end, only Ram Nath Kovind and Meira Kumar remained in the fray.
Please Wait while comments are loading...