Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരേന്ത്യയിൽ കലാപം പടരുന്നു; വ്യാപക അക്രമം,200ലേറെ വാഹനങ്ങൾ കത്തിച്ചു,നിരോധനാജ്ഞ

ഛണ്ഡീഗഡ്: ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ശേഷം ഹരിയാനയിലും പഞ്ചാബിലും ക്രമസമാധാന നില തകര്‍ന്നു. കലാപത്തിൽ ഇതുവരെ 28 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹരിയാനയിൽ പൊട്ടിപുറപ്പെട്ട കലാപം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. നിരവധിപേർക്കാണ് അക്രമസംഭവങ്ങളിൽ പരിക്കേറ്റിരിക്കുന്നത്. 200ലേറെ വാഹനങ്ങളാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്.

വ്യാപക അക്രമങ്ങളാണ് ഹരിയാണയിലും പഞ്ചാബിലും നടന്നുകൊണ്ടിരിക്കുന്നത്. പഞ്ച്കുലയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകായാണ്. ഹെലികോപ്റ്ററിലാണ് ഗുര്‍മീത് റാം റഹീം സിങിനെ റോതക് ജിയിലില്‍ എത്തിച്ചത്.

വിധി പ്രസ്താവത്തില്‍ പ്രകോപിതരായ റാം റഹീമിന്റെ അനുയായികളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ ഹരിയാനയില്‍ പലയിടത്തും വൈദ്യൂതി ബന്ധം വിച്ഛേദിച്ചു. സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി. സോഷ്യല്‍ മീഡിയയിലൂടെ സംഘര്‍ഷം ആസൂത്രണം ചെയ്യുന്നത് ഒഴിവാക്കാനും ശ്ക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. റാം റഹീം അനുകൂലികള്‍ എന്‍ഡിടിവി ഒബി വാന്‍ നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സൈനീക കേന്ദ്രത്തിലേക്ക് മാറ്റും

സൈനീക കേന്ദ്രത്തിലേക്ക് മാറ്റും

സുരക്ഷ നടപടികള്‍ കണക്കിലെടുത്ത് റാം റഹീമിനെ തല്‍ക്കാലം സൈനിക കേന്ദ്രത്തിലേക്ക് മാറ്റാനാണ് ആലോചന.

നിരവധിപേര്‍ മരിച്ചു

നിരവധിപേര്‍ മരിച്ചു

സംഘര്‍ഷത്തിനിടെ അഞ്ച് ദേരാ സച്ചാ സൗദ അനുയായികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ ഒരു റെയില്‍വെ സ്റ്റേഷനും പെട്രോള്‍ പമ്പും തീവച്ച് നശിപ്പിച്ചു.

ലാത്തി ചാര്‍ജ്

ലാത്തി ചാര്‍ജ്

വിധി പ്രസ്താവത്തില്‍ പ്രകോപിതരായ റാം റഹീമിന്റെ അനുയായികളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയാണ്.

വിധി 15 വര്‍ഷത്തിന് ശേഷം

വിധി 15 വര്‍ഷത്തിന് ശേഷം

15 വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.കോടതി വിധി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കലാപത്തിന് സമാനമായ സംഭവങ്ങള്‍ പഞ്ചാബിലും ഹരിയാനയിലുമുണ്ടായത്.

സിബിഐ കോടതി

സിബിഐ കോടതി

മാനഭംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധിച്ചത്.

സുരക്ഷ ശക്തം

സുരക്ഷ ശക്തം

ഗുര്‍മീതിനെ ശിക്ഷിച്ചാല്‍ ദേര സച്ച സൗദ അനുയായികള്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു.

ബലപ്രയോഗം നടത്താം

ബലപ്രയോഗം നടത്താം

ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും ആവശ്യമെങ്കില്‍ ബലംപ്രയോഗം നടത്താമെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+