Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീം കോടതിയും നമ്മുടേതാണ്, രാജ്യവും നമ്മുടേതാണ്.. അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് യുപി മന്ത്രി

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാമവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി യുപി മന്ത്രി. സുപ്രീം കോടതി നമ്മുടേതാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണം നടത്തുക തന്നെ ചെയ്യുമെന്നാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. യുപിയിലെ സഹകരണവകുപ്പ് മന്ത്രിയായ മുകുത് ബിഹാരിയുടേതാണ് പ്രസ്താവന.

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ ഇനി സംശയം വേണ്ട, സുപ്രീംകോടതി നമ്മുടേതാണ്, നീതിന്യായ വൃവസ്ഥയും നമ്മുടേതാണ്, രാജ്യവും നമ്മുടേതാണ്, അമ്പലവും നമ്മുടേതാണ്, രാമക്ഷേത്രം നിർമിക്കുക തന്നെ ചെയ്യും, അത് നമ്മുടെ കടമയാണ് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

up minister

2019ലെ തിരഞ്ഞടുപ്പിന് മുന്നോടിയായി അയോധ്യവിഷയം വീണ്ടും വാർത്തകളിൽ നിറയാൻ മന്ത്രി മനപൂർവ്വം പ്രസ്താവന നടത്തിയതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സംഭവം വിവാദമായതോടെ ചില തിരുത്തുകളുമായി മന്ത്രി തന്നെ രംഗത്തുവന്നു. സുപ്രീംകോടതി നമ്മുടേതാണ് എന്ന് പറഞ്ഞതിലൂടെ ഉദ്ദേശിച്ചത് രാജ്യത്തെ ഓരോ പൗരനും സുപ്രീം കോടതിയിൽ അവകാശമുണ്ടെന്നാണ്, രാജ്യം നമ്മുടേതാണെന്ന് പറയുമ്പോൾ സുപ്രീം കോടതിയും നമ്മുടേത് തന്നെയാണെന്നല്ലെ അർത്ഥമെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റിൽ യുപിയിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രാമക്ഷേത്ര നിർമാണത്തിനായി പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിവിധ മതസംഘടനകളും നിയമനിർമാണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+