കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാള്‍ ഭൂചലനത്തില്‍ നിന്ന് ബാബാ രാംദേവ് കഷ്ടിച്ച് രക്ഷപ്പെട്ടു, ഞെട്ടല്‍ മാറാതെ യോഗാചാര്യന്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ നിന്ന് യോഗാചാര്യന്‍ ബാബ രാംദേവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പതഞ്ജലി സംഘടിപ്പിച്ച അഞ്ച് ദിവസത്തെ യോഗ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാംദേവ് നേപ്പാളില്‍ എത്തിയത്. രാവിലെ അഞ്ച് മണിമുതല്‍ രാവിലെ 7.30വരെയാണ് യോഗ പരിപാടി നടക്കുന്നത്.

യോഗ പരിപാടി കഴിഞ്ഞ് പന്തലില്‍ നിന്ന് രാംദേവ് പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് ഭൂചലനം ഉണ്ടായതെന്ന് അടുത്ത അനുയായികള്‍ പറയുന്നു. അദ്ദേഹം യോഗ അഭ്യസിച്ചിരുന്ന പന്തലും തൊട്ടു മുന്നിലുണ്ടായിരുന്ന കെട്ടിടവും തകര്‍ന്നടിഞ്ഞു.

Baba Ramdev

രാംദേവിനെ ഇന്ത്യയിലെത്തിയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടെങ്കിലും ദുരിതത്തില്‍ നേപ്പാള്‍ ജനതയ്‌ക്കൊപ്പം നില്‍ക്കാനാണ് താതപര്യമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. മൂന്നുറിലേറെ ഇന്ത്യക്കാരെ നേപ്പാളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാംദേവിന്റെ സംഘടനയും രംഗത്തിറങ്ങിയിട്ടുണ്ട്. ആദ്യമായി ഭൂചലനം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലായിരുന്നു രാംദേവെന്ന് അദ്ദേഹത്തിന്റെ അനുയായിയാ തിജാരവാല പറഞ്ഞു.റിച്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ കനത്ത ദുരന്തം വിതച്ചത്.

English summary
Yoga guru Ramdev, who is in Kathmandu for a yoga camp, is safe, his spokesperson said on Saturday after a massive earthquake shook Nepal and parts of India on Saturday morning, causing widespread devastation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X