Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല തമിഴ്‌നാട്ടിലേക്ക്; പുതിയ ദൗത്യം നല്‍കി ദേശീയ നേതൃത്വം

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എ ഐ സി സിയുടെ സീനിയര്‍ നിരീക്ഷകനായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിയമിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും ചുമതല രമേശ് ചെന്നിത്തലയ്ക്കായിരിക്കും. 21 കോര്‍പറേഷന്‍, 138 മുനിസിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 19ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 22ന് വോട്ടെണ്ണല്‍ നടക്കും. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഡി എം കെ സംസ്ഥാനം ഭരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇത് സംബന്ധിച്ച നിയമനം നടത്തിയത്. സംഘടനാ കാര്യങ്ങളുടെ ചുമതയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് നിയമനം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കന്മാരെ മുതിര്‍ന്ന നിരീക്ഷകരായി നിയമിക്കാറുണ്ട്. ഗോവയില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ മുതിര്‍ന്ന നിരീക്ഷകനായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

chennithala 1

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കെ പി സി സി ഹരിപ്പാട് എം എല്‍ എയുമായ രമേശ് ചെന്നിത്തല നേരത്തെയും വിവിധ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുണ്ട്. 2011-2016 വര്‍ഷത്തെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യുവിലൂടെയാണ് ചെന്നിത്തലയുടെ രാഷ്ട്രീയ പ്രവേശനം.

1980-1985 കാലഘട്ടത്തില്‍ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്‍ എ സ് യു ഐ ദേശീയ പ്രസിഡന്റ്, ബാലജന സഖ്യം സംസ്ഥാന പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ചെന്നിത്തല 1982-ല്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1985-ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി.

1986-ല്‍ മുപ്പതാം വയസില്‍ കെ. കരുണാകരന്‍ മന്ത്രിസഭയിലെ മന്ത്രിയായി സ്ഥാനമേറ്റു. 1989-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് മത്സരിച്ചു ജയിച്ചു. 1997 ലാണ് എ ഐ സി സി. ജനറല്‍ സെക്രട്ടറിയായത്. 2005 ലാണ് കെ പി സി സി പ്രസിഡന്റാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+