കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരിയിൽ എൻഡിഎയിൽ പൊട്ടിത്തെറി..അമിത് ഷായുടെ ആവശ്യം തള്ളി രംഗസ്വാമി.. മുതലെടുക്കുമോ കോൺഗ്രസ്?

Google Oneindia Malayalam News

ചെന്നൈ; പുതുച്ചേരിയിൽ എൻഡിഎ സഖ്യം അധികാരത്തിലേറിയെങ്കിലും ഇപ്പോഴും മന്ത്രിസഭ വികസിപ്പിച്ചിട്ടില്ല. എൻആർ കോൺഗ്രസും ബിജെപിയും തമ്മിലുള്ള അധികാര തർക്കങ്ങളാണ് അനിശ്ചിതത്വത്തിന് കാരണമായിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് സ്വീകരിച്ച ധാരണകളിൽ നിന്ന് വിരുദ്ധമായാണ് ബിജെപിയുടെ ഇടപെടൽ എന്ന ആരോപണമാണ് എൻആർ കോൺഗ്രസ് ഉയർത്തുന്നത്.

അതേസമയം തർക്കം രൂക്ഷമായതോടെ അമിത് ഷാ നേരിട്ട് ഇടപെട്ട് പരിഹാര ഫോർമുല തേടിയിരുന്നു. എന്നാൽ ഷായുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ മുഖ്യമന്ത്രി രംഗസ്വാമി തയ്യാറാകാത്തതോടെ സഖ്യത്തിൽ പുതിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്.

തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ

വിജയിച്ചില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ 30 ൽ 16 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് എൻആർ കോൺഗ്രസ്- ബിജെപി സഖ്യം പുതിച്ചേരിയിൽ അധികാരത്തിലേറിയത്. എൻആർ കോൺഗ്രസ് പത്ത് സീറ്റുകളിൽ വിജയിച്ചപ്പോൾ സഖ്യകക്ഷിയായ ബിജെപിക്ക് ആറ് സീറ്റാണ് ലഭിച്ചത്. അധികാരം നേടിയ പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ നേടിയെടുക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തിയെങ്കിലും വിജയം കണ്ടില്ല.

 തുല്യ അംഗങ്ങൾ

ഏറ്റവും വലിയ ഒറ്റകക്ഷി ആയതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദം ഉൾപ്പെടെ നിർണായക പദവികൾ തങ്ങൾക്ക് വേണമെന്ന നിലപാടിൽ എൻആർ കോൺഗ്രസ് ഉറച്ച് നിന്നു. ഇതോടെ ബിജെപി വിട്ട് വീഴ്ചയ്ക്ക് തയ്യാറാകുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ആഴ്ചയോടെ കേന്ദ്ര നേതൃത്വം ബിജെപി നേതാക്കളെ സഭയിലേക്ക് നോമിനേറ്റ് ചെയ്തതോടെ 33 അംഗ നിയമസഭയിൽ നിലവിൽ എൻആർ കോൺഗ്രസിനും ബിജെപിക്കും തുല്യ അംഗങ്ങളായി.

ബിജെപിയുടെ ആവശ്യം

മൂന്ന് അംഗങ്ങളേയായിരുന്നു ബിജെപി നോമിനേറ്റ് ചെയ്തത്. 3 സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമായിരുന്നു നടപടി. അംഗബലം ഉയർന്നതോടെ തന്നെ കൂടുതൽ മന്ത്രിപദങ്ങൾ തങ്ങൾക്ക് വേണമെന്ന കടുംപിടുത്തത്തിലാണ് ബിജെപി നേതൃത്വം. 7 മന്ത്രിസ്ഥാനങ്ങളിൽ അഞ്ച് പദവികളും ഇതുവരെ പുതുച്ചേരിയിൽ ഇല്ലാത്ത ഉപമുഖ്യമന്ത്രി സ്ഥാനവുനാണ് ബിജെപിയുടെ ആവശ്യം.

അംഗീകരിക്കില്ല

എന്നാൽ ഇത് അംഗീക്കരിക്കാൻ മുഖ്യമന്ത്രി വി രംഗസ്വാമി തയ്യാറായില്ല. ഇതോടെയാണ് അമിത് ഷാ നേരിട്ട് തർക്കത്തിൽ ഇടപെട്ടത്. ഭരണപ്രതിസന്ധി പരിഹരിക്കാൻ പുതുച്ചേരിയുടെ ചുമതലയുള്ള ബിജെപി ദേശീയ വക്താവ് രാജീവ് ചന്ദ്രശേഖർ മുഖേനയാണ് അമിത് ഷാ ചർച്ച നടത്തിയത്.

 പ്രധാന പദവികൾ

ഇതുപ്രകാരം രണ്ട് മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ബിജെപിക്ക് നൽകാൻ രംഗസ്വാമി തയ്യാറായി. എൻ നമശിവായ, ജോൺ കുമാർ എന്നീ നേതാക്കളെ മന്ത്രിമാരാക്കാനാണ് ബിജെപി തിരുമാനമത്രേ. ഇതിൽ എൻആർ കോൺഗ്രസിന് എതിർപ്പുകളൊന്നുമില്ല. എന്നാൽ ഇവർക്ക് പ്രധാന വകുപ്പുകൾ എന്ന ആവശ്യം ഷാ മുന്നോട്ട് വെച്ചതോടെ രംഗസ്വാമി ഇടഞ്ഞു.

വിട്ടുനൽകില്ല

ധന വകുപ്പോ പൊതുമരാമത്ത് അല്ലേങ്കിൽ തദ്ദേശ ഭരണ വകുപ്പ് എന്നിവയാണ് ഷാ ആവശ്യപ്പെട്ടതെന്ന് മനേരമ റിപ്പോർട്ട് ചെയ്തു.
എന്നാൽ മന്ത്രിമാർക്ക് ഏതൊക്കെ വകുപ്പുകൾ നൽകണമെന്ന് മുഖ്യമന്ത്രിയാണ് തിരുമാനിക്കേണ്ടതെന്നാണ് രംഗസ്വാമി ഷായെ അറിയിച്ചത്. പ്രധാനപ്പെട്ട വകുപ്പുകൾ ഒന്നും നൽകാനാവില്ലെന്നും രംഗസ്വാമി കട്ടായം പറഞ്ഞു.

സ്പീക്കർ പദവിയും

ഇതോടെ ചൊവ്വാഴ്ച നടക്കാനിരുന്ന സ്പീക്കർ തിരഞ്ഞെടുപ്പും മാറ്റിവെച്ചിരിക്കുകയാണ്. നോമിനേറ്റഡ് അംഗത്തെ സ്പീക്കറാക്കാനായിരുന്നു നേരത്തേ ഉള്ള ധാരണ. അതിനിടെ സ്പീക്കർ പദവി ബിജെപിക്ക് വിട്ട് നൽകാമെന്ന നിലപാടെടുത്ത എൻആർ കോൺഗ്രസ് ഇത് സംബന്ധിച്ചും പുനരാലോചന നടത്തുന്നുണ്ടെന്നാണ് വിവരം.

തുറന്ന പോരിലേക്ക്

രംഗസാമി നിലപാട് കടുപ്പിച്ചാൽ ബിജെപിയും എൻആർ കോൺഗ്രസും തമ്മിൽ തുറന്ന പോരിലേക്ക് കാര്യങ്ങൾ നിങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ കൂടുതൽ സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി ബിജെപി തനിച്ച് അധികാരം നേടിയേക്കുമോയെന്നുള്ള ചർച്ചകൾ ശക്തമാണ്.

നിരീക്ഷിച്ച് കോൺഗ്രസ്

അതേസമയം ഭരണകക്ഷിയിലെ പൊട്ടിത്തെറികൾ നിരീക്ഷിക്കുകയാണ് കോൺഗ്രസ്. തർക്കം രൂക്ഷമായാൽ കോൺഗ്രസ് എൻആർ കോൺഗ്രസുമായി സഖ്യത്തിൽ അധികാരം പിടിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. കോൺഗ്രസിന് രണ്ട് അംഗങ്ങളും സഖ്യകക്ഷിയായ ഡിഎംകെയ്ക്ക് 6 അംഗങ്ങളും സഭയിൽ ഉണ്ട്.

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല
 സഖ്യം പൊളിക്കാൻ

എന്നാൽ പുതിച്ചേരിയിലെ എൻഡിഎ സഖ്യം പൊളിക്കാൻ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എകെ സ്റ്റാലിൻ താത്പര്യപെടുമോയെന്നാണ് മറ്റൊരു ചോദ്യം. നിലവിൽ കേന്ദ്രസർക്കാരുമായി ഡിഎംകെ പോരിന് തയ്യാറായേക്കില്ല. എന്തായാലും വരും ദിവസങ്ങളിൽ പുതുച്ചേരി രാഷ്ട്രീയത്തിൽ പല നാടകീയ നീക്കങ്ങളും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇടപെട്ട് രാഹുൽ ഗാന്ധി.. ചെന്നിത്തലയും ഉമ്മൻചാണ്ടിയും മൗനത്തിൽ.. ലക്ഷ്യമെന്ത്? ഇനി സാധ്യത ഇങ്ങനെ?ഇടപെട്ട് രാഹുൽ ഗാന്ധി.. ചെന്നിത്തലയും ഉമ്മൻചാണ്ടിയും മൗനത്തിൽ.. ലക്ഷ്യമെന്ത്? ഇനി സാധ്യത ഇങ്ങനെ?

കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ

English summary
Rangasamy rejects Amit shah's new demands in puducherry,may don't give speaker post too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X