ഗര്‍ഭഛിദ്രം നിഷേധിച്ചു; ബലാത്സംഘത്തിലൂടെ ഗര്‍ഭിണിയായ പന്ത്രണ്ടുകാരി പ്രസവിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഭോപാല്‍: ബലാത്സംഘത്തിലൂടെ ഗര്‍ഭിണിയായ പന്ത്രണ്ടുവയസ്സുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. ഗര്‍ഭസ്ഥശിശുവിന് ആറ് മാസം പ്രായമുള്ളപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കുട്ടിയും മാതാപിതാക്കളും അറിയുന്നത്. അബോര്‍ഷന്‍ ചെയ്യുന്നതിനായി പെണ്‍കുട്ടി അപേക്ഷ നല്‍കിയിരുന്നെങ്കിലും മധ്യപ്രദേശ് ഹൈക്കോടതി തള്ളുകയായിരുന്നു.

സിപിഐയിലെ പൊട്ടിത്തെറി; സിപിഎമ്മിന് ഗുണം ചെയ്യും

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തൃപ്തികരമാണെന്ന് പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഇന്ദിര ഗുപ്ത അറിയിച്ചു. കുഞ്ഞിന് 2.6.കിലോഗ്രാം ഭാരമാണുള്ളത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി വൈകാതെ കുഞ്ഞിനെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കേണ്ടി വരുമെന്നും ഡോക്ടര്‍ പറയുന്നു. കുഞ്ഞിനെ സ്വീകരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തയ്യാറാണെങ്കിലും കുഞ്ഞിന് ഒരു വയസ്സ് ആകുന്ന വരെ മറ്റൊരു സഹായിയുടെ ആവശ്യമുണ്ടാകുമെന്നും ഇവരുടെ വക്കീലായ രാജേന്ദ്ര സിംഗ പാര്‍മര്‍ പറഞ്ഞു.

rape

അകന്ന ബന്ധുവായ 21 വയസ്സുള്ള എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടിയെ ബലാത്സംഘത്തിനിരയാക്കിയത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആഗസ്റ്റ് മാസത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. അപ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് 20 ആഴ്ച വളര്‍ച്ചയെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അബോര്‍ഷന്‍ ചെയ്യുന്നതിനായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചപ്പോഴും ആവശ്യം കോടതി തള്ളുകയും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിനായി അയക്കുകയായിരുന്നു. അബോര്‍ഷന്‍ ചെയ്യുന്നതിനെതിരായിരുന്നു ഡോക്ടര്‍മാരും.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
12-year-old rape survivor delivers baby after high court denied abortion plea

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്