കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രസീലയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം; അഴിയാക്കുരുക്കായി ദുരൂഹതയും

കൊല്ലപ്പെട്ട രസീലയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കാന്‍ ഇന്‍ഫോസിസ് തീരുമാനിച്ചു. കമ്പനി രേഖാമൂലം രസീലയുടെ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചു.

  • By Jince K Benny
Google Oneindia Malayalam News

പൂനെ: പൂനെയില്‍ കൊല്ലപ്പെട്ട മലയാളി ഐടി ഉദ്യോഗസ്ഥ രസീലയുടെ കുടുംബത്തിന് ഒരു കോടിരൂപ ജീവനാംശം നല്‍കാന്‍ ഇന്‍ഫോസിസ് കമ്പനി തീരുമാനിച്ചു. രസീലയുടെ ഒരു ബന്ധുവിന് ജോലി നല്‍കാനും തീരമാനമായിട്ടുണ്ട്. ഇക്കാര്യം കമ്പനി രേഖാമൂലം രസീലയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. രസീലയുടെ മരണവിവരം അറിഞ്ഞ് തിങ്കളാഴ്ച തന്നെ രസീലയുടെ പിതാവ് രാജുവും ഇളയച്ഛന്‍ വിനോദ് കുമാറും അമ്മാവന്‍ സുരേഷും പൂനെയില്‍ എത്തിയിരുന്നു.

Raseela Raju

സംഭവം നടന്ന ഇന്‍ഫോസിസ് ഓഫീസിന്റെ ഒമ്പതാം നില ഇവര്‍ അധികതര്‍ക്കൊപ്പം സന്ദര്‍ശിച്ചു. സംഭവം സ്ഥലം സന്ദര്‍ശിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ഇവര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് അധികൃതര്‍ അനുമതി നല്‍കിയത്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചു.

രസീലയുടെ മുഖത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് മാത്രമായി കൊലപാതകം നടത്താനാകില്ലെന്നും സംഭവത്തില്‍ ദുരഹതയുണ്ടെന്നും രാജു പോലീസിനോട് പറഞ്ഞു. രണ്ട് സിംകാര്‍ഡ് ഉണ്ടായിരുന്ന രസീലയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായും രാജു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ അസം സ്വദേശി സൈക്യയെ ചുറ്റിപ്പറ്റി മാത്രമാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. രസീലയുടെ മേലുദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് മകള്‍ തന്നോട് പരാതി പറഞ്ഞിരുന്നതായി രാജു പറഞ്ഞു. എന്നാല്‍ ഈ മേലുദ്യോഗസ്ഥനെതിരെ പരാതി നല്‍കാനുള്ള തീരുമാത്തിലാണ് ബന്ധുക്കള്‍.

English summary
Infosys give 1 crore rupees as compensation for Raseela's family. And job for one relative in the company. Company hand over a written letter to Raseela's father.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X