• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാസഖ്യത്തിന് വീണ്ടും തിരിച്ചടി; മുന്നണി വിടാനൊരുങ്ങി ആര്‍എല്‍എസ്പിയും, ലക്ഷ്യം ബിജെപി പാളയം

Google Oneindia Malayalam News

പട്ന: ബിഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെ നേരിടാനൊരുങ്ങുന്ന ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ചുവടുകള്‍ പിഴക്കുന്നു. സീറ്റ് വീതം വെപ്പില്‍ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയില്‍ എത്താന്‍ കഴിയാത്തത് മുന്നണിയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്. ഇടതുപാര്‍ട്ടികളുമായുള്ള സീറ്റ് ധാരണ മാത്രമാണ് ഇപ്പോഴും പൂര്‍ത്തിയായിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള ആര്‍എല്‍എസ്പി, വിഐപി എന്നീ പാര്‍ട്ടികളുമായി ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഇതുവരെ സാധിച്ചിട്ടില്ല. സീറ്റുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ആര്‍എല്‍എസ്പി കടുംപിടുത്തം തുടരുകയാണ്. ഇത് അംഗീകരിക്കാന്‍ ആര്‍ജെഡി തയ്യാറുമല്ല. ഇതോടെ ആര്‍എല്‍എസ്പി മുന്നണിക്ക് പുറത്തേക്ക് പോവുന്നു എന്ന സൂചനകളും ഇപ്പോള്‍ വരുന്നുണ്ട്.

ഉപേന്ദ്ര കുശ്വാഹ

ഉപേന്ദ്ര കുശ്വാഹ

പാര്‍ട്ടി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ തന്നെയാണ് മഹാസഖ്യത്തില്‍ നിന്നും പുറത്തു പോകുന്നു എന്നതിന്‍റെ കൃത്യമായ സുചനകള്‍ നല്‍കികൊണ്ട് കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. 'ആര്‍ജെഡി നേതൃത്വം നിലവിലെ നിലപാട് മാറ്റുന്നില്ലെങ്കില്‍ മുന്നണിക്ക് പുറത്ത് പോവുകയാല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. പാര്‍ട്ടി പുതിയ രാഷ്ട്രീയ സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുകയാണ്'- എന്നായിരുന്നു കുശ്വാഹ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കള്‍ക്കായി നടത്തിയ യോഗത്തില്‍ വ്യക്തമാക്കിയത്.

അവഗണന

അവഗണന

മുന്നണി നേതൃത്വം തങ്ങളോട് കരുതി കൂട്ടിയുള്ള അവഗണന കാണിക്കുകയാണ്. പാര്‍ട്ടിയുടെ സ്വരം മാറ്റത്തിന് പിന്നിലെ പ്രധാന കാരണം ഇതാണ്. മഹാസഖ്യത്തില്‍ ജനാധിപത്യപരമായ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുഖം കാണാന്‍ സഖ്യത്തിനുള്ളില്‍ ഉള്ളവര്‍ തന്നെ ആഗ്രഹിക്കുന്നു. എന്നാല്‍ ആര്‍ക്കാണ് നീതീഷ് കുമാറിന് മുന്നില്‍ ഒരു ബദലായി നില്‍ക്കാന്‍ സാധിക്കുക. ഇതൊക്കെ തങ്ങളുടെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

നിതീഷിന് ആര് ബദലാവും

നിതീഷിന് ആര് ബദലാവും

സീറ്റ് പങ്കിടലുമായി ഇപ്പോഴത്തെ നിലപാടിന് ബന്ധമില്ല. സീറ്റുകളുടെ എണ്ണത്തിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാം. സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു, എന്നാൽ ബദൽ നേതൃത്വം നിതീഷ് കുമാറിന് മുന്നിൽ നിൽക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. ആർ‌ജെഡിയുടെ ഇപ്പോഴത്തെ നേതാവിന് (തേജസി യാദവ്) നിതീഷ് കുമാറിന് മുന്നിൽ നിൽക്കില്ലെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നുവെന്നും കുശ്വാഹ അഭിപ്രായപ്പെട്ടു.

ഏകപക്ഷീയമായ തീരുമാനം

ഏകപക്ഷീയമായ തീരുമാനം

മുന്നണിയില്‍ പലപ്പോഴും ആര്‍ജെഡി ഏകപക്ഷീയമായ തീരുമാനമാണ് എടുക്കുന്നത്. മഹാസഖ്യത്തിലെ പാർട്ടികൾക്കിടയിൽ ഒരു ഏക അഭിപ്രായം രൂപപ്പെടാത്തതിന്റെ കാരണം ഇതാണ്. സീറ്റ് കരാറിന്റെ ചോദ്യത്തിലും അനിശ്ചിതത്വമുണ്ട്. ഇതിൽ ഒരോ ദിവസത്തെയും കാലതാമസം പൊതുജനങ്ങളെ അസ്വസ്ഥമാക്കുന്നു. ഇതുസംബന്ധിച്ച് നിരവധി ചർച്ചകൾ ഇതിനോടകം നടന്നെങ്കിലും ഒന്നും ലക്ഷ്യത്തില്‍ എത്തിയില്ലെന്നും ആര്‍എല്‍എസ്പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

എതിര്‍ ദിശയിലേക്ക്

എതിര്‍ ദിശയിലേക്ക്

മഹാസഖ്യത്തില്‍ തുടരാന്‍ ആഗ്രഹം ഉണ്ടായിട്ടും സഖ്യകക്ഷികള്‍ തന്നെ ഞങ്ങളെ എതിര്‍ ദിശയിലേക്ക് പറഞ്ഞയക്കുകയാണ്. നേതൃത്വ വിഷയത്തിലെ കടുംപിടുത്തം ആര്‍ജെഡി അയച്ചാല്‍ പാര്‍ട്ടിയെ അസ്വസ്ഥരായ അണികളെ സമാധാനിപ്പിച്ച് മുന്നണിക്കൊപ്പം അടിയുറച്ച് നിര്‍ത്താന്‍ തനിക്ക് കഴിയുമെന്നും കുശ്വാഹ അഭിപ്രായപ്പെട്ടു. നേരത്തെ സീറ്റ് വീതം വെപ്പിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ച മുന്നണി വിട്ടിരുന്നു. മാഞ്ചിയുടെ കുശ്വാഹയും പിന്തുടരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രഖ്യാപനം ഇന്നുണ്ടായേക്കും

പ്രഖ്യാപനം ഇന്നുണ്ടായേക്കും

അതേസമയം, ബിഹാര്‍ നിയമയസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചോയടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

cmsvideo
  Narendra Modi saves frauds like Vijay Mallya and Nirav Modi | Oneindia Malayalam
  പ്രതിപക്ഷ ആവശ്യം

  പ്രതിപക്ഷ ആവശ്യം

  നേരത്തെ ബിഹാറിലെ ഏഴ് പ്രതിപക്ഷ കക്ഷികള്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് കത്ത് എഴുതിയിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തിലും തിരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ടെന്ന സൂചനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. നവംബറിന് മുമ്പ് രാജ്യത്തെ വിവിധ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

  ബീഹാര്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇന്നറിയാം; കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിലും തീരുമാനംബീഹാര്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇന്നറിയാം; കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിലും തീരുമാനം

   ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും

  English summary
  Rashtriya Lok Samata Party hints at leaving grand alliance in Bihar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X