കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം: കേന്ദ്രത്തിന്റെ വാദം പൊളിയുന്നു; ആര്‍ബിഐയ്ക്ക് തെളിവില്ല

സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുമണ്ടെന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ കയ്യില്‍ തെളിവില്ലെന്ന് വിവരാവകാശ രേഖ.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: സഹകരണ ബാങ്കുകളില്‍ കള്ളപ്പണം കുമിഞ്ഞു കൂടുകയായിരുന്നെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ അടിസ്ഥാന രഹിതമായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വിവരാവകാശ നിയമപ്രകാരം അനില്‍ ഗല്‍ഗാലി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ കള്ളപ്പണം സഹകരണ ബാങ്കുകളില്‍ എത്തിയതായി അറിവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇതോടെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം കുമിഞ്ഞു കൂടുന്നു എന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും നടത്തിയ പ്രചരണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

RBI

നോട്ട് നിരോധനത്തിനു പിന്നാലെ നിരോധിച്ച നോട്ടുകള്‍ മാറി നല്‍കുന്നതില്‍ നിന്നും സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു. ബാങ്കുകളില്‍ കള്ളപ്പണം എത്തുന്നത് തടയാന്‍ മാര്‍ഗമില്ലെന്ന് കാണിച്ചായിരുന്നു ഇത്. നോട്ട് നിരോധിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം. സാധാരണക്കാരേയും കര്‍ഷകരേയും ഏറെ വലച്ച ഈ തീരുമാനം എന്തിന് വേണ്ടിയായിരുന്നു എന്നത് ചോദ്യമായി അവശേഷിക്കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ എജി റോയി ഇക്കാര്യം രേഖാമുലം വ്യക്തമാക്കിയെന്നും അനില്‍ ഗല്‍ഗാലി പറഞ്ഞു. കള്ളപ്പണം സഹകരണ ബാങ്കുകളില്‍ ഉണ്ടെന്നതു സംബന്ധിച്ച് ഒരു രേഖയും ഇല്ല. നോട്ട് നിരോധനം കൊണ്ട് ആളുകളെ വലച്ചതിനു പിന്നാലെയാണ് സാധാരണക്കാരുടേയും കര്‍ഷകരുടേയും ആശ്രയമായ സഹകരണ ബാങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ തിരിഞ്ഞത്.

English summary
The Centre had abruptly overturned its decision to permit note exchanges and disbursing the new currency in the co-op banks six days after demonetisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X