ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിങ് വേണ്ടെന്ന് റിസര്‍വ് ബാങ്ക്; പലിശയില്ലാത്തതോ പ്രശ്‌നം?

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇസ്ലാമിക് ബാങ്കിങ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചതിന് മറുപടിയായാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയുള്ള ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമാണെന്നും, അതിനാല്‍ പുതിയൊരു സംവിധാനത്തിന്റെ ആവശ്യമില്ലെന്നുമാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.

ആടിപാടാന്‍ സിനിമാ താരങ്ങളില്ല! മുന്നറിയിപ്പ് നല്‍കി സംഘടനകള്‍! കൊച്ചിയില്‍ നിര്‍ണ്ണായക യോഗം...

പാപ്പുവിന്റെ പേരില്‍ ലക്ഷങ്ങള്‍! സ്വത്തിനായി മകളും രംഗത്ത്... പക്ഷേ, അവകാശി മറ്റൊരാള്‍....

പലിശരഹിതമായ ബാങ്കിങ് സംവിധാനമാണ് ഇസ്ലാമിക് ബാങ്കിങ് അഥവാ ശരിഅത്ത് ബാങ്കിങ്. രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരിക്കുന്ന കാലത്താണ് രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് തുടങ്ങാമെന്ന നിര്‍ദേശം വരുന്നത്. രാജ്യത്തെ നിരവധി ഇസ്ലാം മതവിശ്വാസികള്‍ ബാങ്കിങ് സംവിധാനത്തില്‍ പങ്കാളികളല്ലെന്ന് കണ്ടെത്തിയതിനാലാണ് ഈ നിര്‍ദേശമുണ്ടായത്.

എന്താണ് ഇസ്ലാമിക് ബാങ്കിങ്....

എന്താണ് ഇസ്ലാമിക് ബാങ്കിങ്....

ഇസ്ലാമിക നിയമം അനുസരിച്ച് പലിശ വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. ഇതിനെ തുടര്‍ന്നാണ് ഇസ്ലാമിക് ബാങ്കിങ് അഥവാ ശരീഅത്ത് ബാങ്കിങ് എന്ന സംവിധാനം നിലവില്‍ വന്നത്. പൂര്‍ണ്ണമായും പലിശരഹിതമായ ഇടപാടുകളാണ് ഈ സംവിധാനത്തിലുള്ളത്. ഇതിനുപുറമേ ഇത്തരം ബാങ്കുകള്‍ക്ക് മദ്യം,ലോട്ടറി,ചൂതാട്ടം തുടങ്ങിയ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്താനും അനുമതിയില്ല. ജാമ്യവസ്തു ഇല്ലാതെ വായ്പ നല്‍കുന്നതാണ് ഇസ്ലാമിക് ബാങ്കിങിലെ പ്രധാന സവിശേഷത.

തിരിച്ചടവ്....

തിരിച്ചടവ്....

മുറാബഹ, ഇജാറ എന്നീ രീതികളിലൂടെയാണ് ഇസ്ലാമിക് ബാങ്കിങില്‍ വായ്പ നല്‍കുന്നത്. ഇടപാടുകാരന് ആവശ്യമുള്ള വസ്തു ബാങ്കിന്റെ ഉടമസ്ഥതയില്‍ നിശ്ചിത ലാഭവിഹിതമെടുത്ത് വാങ്ങിനല്‍കും. ഇടപാടുകാരന്‍ ഈ തുക പിന്നീട് ഗഡുക്കളായി അടച്ചുതീര്‍ത്താല്‍ മതി. നിശ്ചിത സമയത്ത് അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരിച്ചടക്കേണ്ട തുക വര്‍ദ്ധിക്കുകയുമില്ല. മിക്ക ഇസ്ലാമിക് ബാങ്കുകളിലും ഇത്തരത്തിലാണ് വായ്പ നല്‍കുന്നത്.

നടപ്പിലാക്കാന്‍....

നടപ്പിലാക്കാന്‍....

ഇന്ത്യയില്‍ ഒരു വിഭാഗം മുസ്ലീംങ്ങള്‍ മതവിശ്വാസങ്ങള്‍ കാരണം നിലവിലുള്ള ബാങ്കിങ് സംവിധാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് നടപ്പിലാക്കാന്‍ ആര്‍ബിഐ ആലോചിച്ചത്. രഘുറാം രാജന്‍ ഗവര്‍ണറായിരിക്കുന്ന കാലത്താണ് ഇത്തരമൊരു നിര്‍ദേശം വന്നത്. തുടര്‍ന്ന് ഇസ്ലാമിക് ബാങ്കിങ് നടപ്പിലാക്കുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന് ആര്‍ബിഐ റിപ്പോര്‍ട്ട് നല്‍കി.

ആര്‍ബിഐ...

ആര്‍ബിഐ...

ആര്‍ബിഐ റിപ്പോര്‍ട്ടിന് കേന്ദ്ര ധനമന്ത്രാലയം നല്‍കിയ മറുപടി വ്യക്തമാക്കണമെന്ന് കാണിച്ചാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. എന്നാല്‍ ധനമന്ത്രാലയത്തിന്റെ മറുപടി വ്യക്തമാക്കാനാകില്ലെന്ന് അറിയിച്ച റിസര്‍വ് ബാങ്ക്, ഇസ്ലാമിക് ബാങ്കിങ് രാജ്യത്ത് നടപ്പാക്കാനാകില്ലെന്നും വ്യക്തമാക്കി. രാജ്യത്ത് എല്ലാവര്‍ക്കുമായി ഒരു ബാങ്കിങ് സംവിധാനം നിലവിലുള്ളപ്പോള്‍ പ്രത്യേക ബാങ്കിങ് സംവിധാനത്തിന്റെ ആവശ്യമില്ലെന്നും ആര്‍ബിഐ അറിയിച്ചു.

പ്രാരംഭപ്രവര്‍ത്തനം...

പ്രാരംഭപ്രവര്‍ത്തനം...

രാജ്യത്ത് ഇസ്ലാമിക് ബാങ്കിങിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളത്തിലടക്കം ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ പുതിയ നിലപാടിനെ തുടര്‍ന്ന് ഇസ്ലാമിക് ബാങ്കുകള്‍ ആരംഭിക്കാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.

English summary
rbi replied there is no need for islamic banking in india.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്