കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയ്യാര്‍; സുപ്രീം കോടതിയോട് സിദ്ദിഖ് കാപ്പന്‍

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധന അടക്കമുള്ള ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയകാക്കാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കാപ്പന്‍ പറഞ്ഞു. യുഎപിെ കേസ് ചുമത്തിയാണ് കാപ്പന്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. നിരപരാധിത്വം തെളിയിക്കാന്‍ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും കൈമാറാമെന്ന് സിദ്ദിഖ് കാപ്പന്‍ അറിയിച്ചിട്ടുണ്ട്.

kapan

നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ്, നുണ പരിശോധന തുടങ്ങിയ ഏത് പരിശോധനയ്ക്കും വിധേയമാകാന്‍ തയ്യാറാണെന്ന് സുപ്രീം കോടതിയെ അഭിഭാഷകന്‍ വില്‍സ് മാത്യൂസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കാപ്പന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ദില്ലി ഘടകം പ്രസിഡന്റ് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത സത്യവാങ് മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സിദ്ദിഖ് കാപ്പന്റെ അനധികൃത കസ്റ്റഡി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം. ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം സിദ്ദിഖ് കാപ്പന്‍ മര്‍ദ്ദനത്തിനും മറ്റ് പീഡനങ്ങള്‍ക്കും ഇരയായി എന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

കോളിളക്കം സൃഷ്ടിച്ച ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍ പ്രദേശിലെ മഥുരയിലെത്തിയ സമയത്താണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. 55 ദിവസത്തിന് ശേഷം കഴിഞ്ഞാഴ്ചയാണ് അദ്ദേഹം ജയിലില്‍ നിന്ന് കുടുംബത്തെ ഫോണില്‍ വിളിച്ചത്. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. ദില്ലി ജേണലിസ്റ്റ് യൂണിയന്റെ ഭാരവാഹി ആയിരുന്നു. മറ്റു മൂന്ന് പേര്‍ക്കൊപ്പമാണ് കാപ്പനെ മഥുരയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. യുഎപിഎ നിയമ പ്രകാരമാണ് കാപ്പനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

നേമം തിരിച്ച് പിടിക്കും, ബിജെപിയെ പൂട്ടാൻ തന്ത്രം മെനഞ്ഞ് സിപിഎം, നേമത്ത് ഇറക്കുക വി ശിവൻകുട്ടിയെ തന്നെനേമം തിരിച്ച് പിടിക്കും, ബിജെപിയെ പൂട്ടാൻ തന്ത്രം മെനഞ്ഞ് സിപിഎം, നേമത്ത് ഇറക്കുക വി ശിവൻകുട്ടിയെ തന്നെ

ബംഗാളിൽ മമതയ്ക്ക് തലവേദന; പുതിയ പാർട്ടി രൂപീകരിച്ച് അബ്ബാസ് സിദ്ധിഖി..കിങ് മെയ്ക്കറാകുമോ?ബംഗാളിൽ മമതയ്ക്ക് തലവേദന; പുതിയ പാർട്ടി രൂപീകരിച്ച് അബ്ബാസ് സിദ്ധിഖി..കിങ് മെയ്ക്കറാകുമോ?

കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളേയും വിശ്വാസമില്ല, ബിജെപി ഗ്രൂപ്പ് പോരിനെതിരെ തുറന്നടിച്ച് മേജർ രവികേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളേയും വിശ്വാസമില്ല, ബിജെപി ഗ്രൂപ്പ് പോരിനെതിരെ തുറന്നടിച്ച് മേജർ രവി

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
Ready for polygraph test to prove innocence; Siddique Kappan to the Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X