മണിപ്പൂരിൽ കോൺഗ്രസുമായി എൻപിപി സഖ്യം? ചർച്ച നടക്കുന്നുവെന്ന് ഒക്രം ഇബോബി സിംഗ്
ദില്ലി; സംസ്ഥാനത്ത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഒക്രം ഇബോബി സിംഗ്. അതേസമയം കേവല ഭൂരിപക്ഷം നേടാനായില്ലേങ്കിൽ സമാന മനസ്കരായ നാഷ്ണൽ പീപ്പിൾസ് പാർട്ടികൾ പോലുള്ളവരുമായി സഖ്യത്തിന് തയ്യാറാണെന്നും ഇബോബി പറഞ്ഞു. മുൻ ബി ജെ പി സഖ്യകക്ഷിയായ എൻ പി പിയുമായി സഖ്യം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ സാധിച്ചില്ലേങ്കിൽ എൻ പി പിയെ പോലുള്ള ചെറു കക്ഷികളുമായി സഖ്യത്തിന് കോൺഗ്രസ് തയ്യാറാണ് എന്നായിരുന്നു ഇബോബിയുടെ വാക്കുകൾ. മണിപ്പൂരിലെ ജനങ്ങൾ ഒരർത്ഥത്തിൽ ബിജെപിയുടെ അഞ്ച് വർഷത്തെ ഭരണത്തിൽ ശരിക്കും മടുത്തിരിക്കുകയാണ്. ഇക്കുറി സംസ്ഥാനത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ അവർക്ക് സാധിക്കി, ഇബോബി വ്യക്തമാക്കി.മലയോരത്ത് പോലും ബിജെപിക്ക് കാര്യമായ സ്വാധീനം നേടിയെടുക്കാൻ സാധിച്ചിട്ടില്ല. മണിപ്പൂരിലെയും പ്രത്യേകിച്ച് മലയോര പ്രദേശങ്ങളിലെയും ജനങ്ങൾ കോൺഗ്രസിനോ എൻപിപിക്കോ ഏതെങ്കിലും പ്രാദേശിക പാർട്ടിക്കോ ഇത്തവണ വോട്ട് ചെയ്യുമെന്നും ഇബോബി പറഞ്ഞു.

2017 ൽ 28 സീറ്റ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ്. എന്നാൽ 21 സീറ്റ് നേടിയ ബി ജെ പി പ്രാദേശിക പാർട്ടികളുമായി സഖ്യം രൂപീകരിക്കുകയായിരുന്നു. അന്ന് ബി ജെ പിക്ക് പിന്തുണ നൽകിയത് നാല് സീറ്റുകൾ വീതമുള്ള എൻ പി പിയും എൻ പി എഫുമായിരുന്നു. ലോക് ജനശക്തി പാർട്ടിയും ബി ജെ പിയ്ക്ക് പിന്തുണ നൽകിയിരുന്നു. എന്നാൽ ഈ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ചാണ് എൻ പി പിയും എൻ പി എഫും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

കഴിഞ്ഞ തവണ വെറും 9 സീറ്റിൽ മത്സരിച്ച എൻ പി പി ഇത്തവണ 38 സീറ്റിലാണ് മത്സരിക്കുന്നത്. ഇതിൽ തന്നെ 19 ഓളം പേർ ബി ജെ പി ബന്ധം വിട്ടെത്തിയ നേതാക്കളാണ്. തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടിയെടുത്ത് വിലപേശൽ ശക്തി കൂട്ടുകയാണ് എൻ പി പി ലക്ഷ്യം വെയ്ക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ സീറ്റുകൾ നേടുന്ന പാർട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് എൻ പി പി വ്യക്തമാക്കിയിട്ടും ഉണ്ട് .

എന്നാൽ ബി ജെ പിയുമായി ഇനിയും എൻ പി പി സഖ്യമുണ്ടാക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബി ജെ പിയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു എൻ പി പിയുടെ പ്രചരണം. ബി ജെ പിയുമായുള്ള സഖ്യം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി (എന്‍ പി പി) പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു.
Recommended Video

ബി ജെ പി നടത്തിയത് വൺ മാൻ ഷോ ആയിരുന്നുവെന്നാണ് സാങ്മ ഉയർത്തിയ ആക്ഷേപം. മുൻ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനെതിരേയും സാങ്മ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. എന്തായാലും സീറ്റുകളുടെ എണ്ണം ആശ്രയിച്ചായിരിക്കും സഖ്യം എന്നാണ് സാങ്മയും നിലപാട് വ്യക്തമാക്കിയത്. ബി ജെപിക്കും കോൺഗ്രസിനും കേവല ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ എൻ പി പിയുടെ നിലപാട് തന്നെയായിരിക്കും നിർണായകമാവുക. രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നുംരണ്ടാം ഘട്ടം മാർച്ച് അഞ്ചിനും നടക്കും












Click it and Unblock the Notifications