കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണത്തിന് കാരണം മാനസിക സംഘര്‍ഷമോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിന് വഴിവെച്ചത് കടുത്ത മാനസിക സംഘര്‍ഷം ആയിരിക്കാമെന്നും റിപ്പോര്‍ട്ട്. തരൂരുമായുള്ള ബന്ധത്തില്‍ ഉണ്ടായ വിള്ളലുകള്‍പ്പുറത്ത് സുനന്ദ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ക്ക് സുനന്ദ പല തവണ മാനസിക വിദഗ്ധരെ സമീപിച്ചിരുന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടയിലാണ് സുനന്ദയുടെ മകന്‍ ശിവ് നായരുടെ ജയില്‍ വാസ കഥകളും പുറത്ത് വരുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ ഗള്‍ഫില്‍ ജയിലിലാണെന്നും മന്ത്രി ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു എന്നും ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ മകനെ രക്ഷിക്കാന്‍ തരൂര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്ന് സുനന്ദ കരുതിയിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രശ്‌നം സുനന്ദയെ മാനസികമായി വല്ലാതെ അലട്ടിയിരുന്നത്രെ.

Sunanda_tharoor

അതേ സമയം മറ്റ് ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സുനദ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ട്വിറ്ററില്‍ അപ്‌ഡേറ്റ് ചെയ്തത് പ്രകാരം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചില പരിശോധനകള്‍ നടത്തിയിരുന്നു. ഇത് സംബന്ധിച്ച ആശങ്കകളും സുനന്ദക്ക് ഉണ്ടായിരുന്നു. വളരെ ഗുരുതരമായ ക്ഷയ രോഗമായിരുന്നു സുനന്ദക്ക് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണ കാരണമായേക്കാവുന്ന ത്വക് ക്യാന്‍സറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‌
സുനന്ദയുടെ അമ്മയും ഇതേ രോഗം ബാധിച്ചായിരുന്നത്രെ മരിച്ചത്. സുനന്ദയുടെ സ്ഥിതിയും ഗുരുതരമായിന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം സുനന്ദ ആത്മഹത്യ ചെയ്തതാകാനാണ് ഒരു സാധ്യത. എന്നാല്‍ മൃതദേഹത്തില്‍ അത്തരം സൂചനകളൊന്നും ഇല്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം നേരിട്ട കണ്ട ചിലരാണ് മാധ്യമങ്ങളോട് ഇത്തരത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലമയ ഹൃദയാഘാതമായിക്കാമെന്നും സൂചനകളുണ്ട്.

English summary
Reason behind Sunanda's death was mental stress?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X