Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമത എംഎല്‍എമാര്‍ മധ്യപ്രദേശില്‍ തിരിച്ചെത്തും... ഗവര്‍ണറെ കണ്ടേക്കും, നിര്‍ണായക നീക്കങ്ങള്‍!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നീക്കങ്ങള്‍ ഫലം കാണുന്നു. വിമത എംഎല്‍എമാര്‍ എല്ലാവരും തിരിച്ചെത്തുകയാണ്. ഇവരെ അനുനയിപ്പിച്ചോ എന്ന് വ്യക്തമല്ല. പക്ഷേ രാജിക്കത്ത് നേരിട്ട് വന്ന് നല്‍കണമെന്ന സ്പീക്കറുടെ ആവശ്യം ഫലം കണ്ടെന്നാണ് സൂചന. ഇതില്‍ കുറച്ച് പേര്‍ കമല്‍നാഥിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് സൂചന. വിമതരെ ഇതുവരെ ബിജെപി സമീപിച്ചിട്ടില്ലെന്ന സൂചനയും ലഭിക്കുന്നുണ്ട്. ആറ് മന്ത്രിമാരെയാണ് കമല്‍നാഥ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്ന് വൈകീട്ടോടെ തന്നെ ഇവര്‍ ഭോപ്പാലില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.

1

ഇതിനിടെ കര്‍ണാടകത്തില്‍ വിമത എംഎല്‍എമാരെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തന്നെ കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ ജിത്തു പട്വാരി, ബലറാം ചൗധരി, നാരായണ്‍ ചൗധരി, എന്നിവരും ഡികെയ്‌ക്കൊപ്പമുണ്ട്. നാരായണ്‍ ചൗധരി വിമത എംഎല്‍എ മനോജ് ചൗധരിയുടെ പിതാവാണ്. മകനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ അവസരം നല്‍കണമെന്നാണ് പിതാവ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ മകനെ ബലം പ്രയോഗിച്ച് ചിലര്‍ തട്ടിക്കൊണഅടുപോയെന്ന് നാരായണ്‍ ചൗധരി പറയുന്നു. തന്റെ മകന് എന്നോട് സംസാരിക്കണമെന്നുണ്ട്. എന്നാല്‍ ബിജെപിയിലെ നേതാക്കളെ അതിന് അനുവദിക്കുന്നില്ല. നേരത്തെ ഞങ്ങളെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതും ബിജെപിയുടെ ഈ ഗുണ്ടാ നേതാക്കളാണെന്നും നാരായണ്‍ ചൗധരി പറഞ്ഞു. ഇതിനിടെ ഭോപ്പാല്‍ വിമാനത്താവളത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ ഒത്തുകൂടിയിയിരിക്കുകയാണ്. രണ്ട് ബസ്സുകളുമായി വന്ന് എംഎല്‍എമാരെ കൊണ്ടുപോകാനാണ് ബിജെപി നേതാക്കള്‍ എത്തിയത്. എന്നാല്‍ ഈ ബസ് ഇവിടെ നിന്ന് പോലീസ് മാറ്റി.

അതേസമയം സിന്ധ്യ എന്തിനാണ് കോണ്‍ഗ്രസ് വിട്ടതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന് കമല്‍നാഥ് പറഞ്ഞു. സിന്ധ്യ മാത്രമാണ് കോണ്‍ഗ്രസ് വിടാനുള്ള കാരണത്തെ കുറിച്ച് അറിയുക. എന്നാല്‍ ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. മധ്യപ്രദേശിലെ ഞങ്ങളുടെ സര്‍ക്കാര്‍ സുരക്ഷിതമാണെന്നും കമല്‍നാഥ് പറഞ്ഞു. ഞങ്ങളുടെ മന്ത്രിമാരെയും മറ്റ് നേതാക്കളെയും ബിജെപി അപമാനിച്ചു. ബംഗളൂരുവില്‍ ഞങ്ങളുടെ എംഎല്‍എമാരെ കാണാന്‍ അനുവദിച്ചില്ല. ബിജെപി ഉണ്ടാക്കിയ ഗൂഢാലോചനയാണ് ഇതെന്നും കമല്‍നാഥ് പറഞ്ഞു.

ഇതിനിടെ സിന്ധ്യ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മാര്‍ച്ച് 26നാണ് തിരഞ്ഞെടുപ്പ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാരിന് ആരൊക്കെ പോയാലും ഒന്നും സംഭവിക്കില്ലെന്ന് ദിഗ് വിജയ് സിംഗും പ്രതികരിച്ചു. സ്പീക്കര്‍ നിശ്ചയിക്കുന്ന തീയതിയില്‍ ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും സിംഗ് അഭ്യര്‍ത്ഥിച്ചു. അതേസമയം കൊറോണ വൈറസ് മധ്യപ്രദേശില്‍ ഇല്ലെന്നും, എന്നാല്‍ രാഷ്ട്രീയത്തില്‍ ഉണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+