വാണിജ്യാവാശ്യത്തിനുള്ള സിലിണ്ടറിന് വില കുറച്ചു; ബജറ്റിനിടെ ആശ്വാസം
ന്യൂദല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ കുറവ്. 19 കിലോ സിലിണ്ടറിന് 91.5 രൂപയാണ് കുറച്ചത്. ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ നിരക്ക പ്രാബല്യത്തില്‍ വരും. രണ്ടാം മോദി സര്‍ക്കാരിന്റെ നാലാം ബജറ്റ് അവതരണത്തിനിടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചത് എന്നതും ശ്രദ്ധേയമാണ്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ വാണിജ്യ സിലിണ്ടറിന് ദല്‍ഹിയില്‍ 1907 രൂപയ്ക്ക് ലഭിക്കും.
Recommended Video
എന്നാല്‍ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. സിലിണ്ടര്‍ വില കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടു മുന്‍പാണ് കുറച്ചത് എന്നത് ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. നേരത്തെ ജനുവരിയില്‍ വില കുറച്ചിരുന്നെങ്കിലും അന്നും 2000 ത്തിന് മുകളിലായിരുന്നു നിരക്ക്. ഡിസംബര്‍ ഒന്നിന് 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വില 100 രൂപ കൂട്ടിയതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 2,101 രൂപയായിരുന്നു. 2012-13 ന് ശേഷം 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയാണിത്.

നേരത്തെ ഈ വര്‍ഷം ജനുവരി ആദ്യവും വാണിജ്യ സിലിണ്ടറിന് വില കുറവ് രേഖപ്പെടുത്തിയിരുന്നു. 19 കിലോ എല്‍ പി ജി സിലിണ്ടറിന് 101 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നിന് 102.50 കൂടിയ ശേഷമാണ് ജനുവരിയില്‍ വില കുറച്ചത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമ്പോഴും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് വിലയില്‍ ഇളവ് തുടരുന്നത്.
സബ്സിഡിയില്ലാത്ത ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ ഒക്ടോബര്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. നവംബര്‍ മുതല്‍ പെട്രോള്‍, ഡീസല്‍ വിലയിലും മാറ്റമുണ്ടായിട്ടില്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ വിവിധ ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് ഫലം പുറത്തുവരും.
ഈ സാഹചര്യത്തില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിഗമനം. അതേസമയം വാണിജ്യ സിലിണ്ടറുകളുടെ നിരക്കില്‍ നേരിയ മാറ്റങ്ങളുണ്ടായേക്കാം. അതേസമയം കൊവിഡ് സാഹചര്യത്തില്‍ ക്ഷേമ ബജറ്റാണ് ജനങ്ങള്‍ ഇന്ന് പ്രതീക്ഷിക്കുന്നത് എന്നിരിക്കെ സിലിണ്ടര്‍ വിലയിലെ കുറവ് ആശ്വാസം നല്‍കുന്നതാണ്.












Click it and Unblock the Notifications