കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും കോണ്‍ഗ്രസും ഇല്ല, തമിഴ്‌നാട്ടില്‍ കരുത്തര്‍ കുഞ്ഞുപാര്‍ട്ടികള്‍!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ബി ജെ പിയും കോണ്‍ഗ്രസും ആയിരിക്കും. എന്നാല്‍ തമിഴ്‌നാട്ടില്‍ ഈ രണ്ട് പാര്‍ട്ടികളുടെയും കളികളൊന്നും നടക്കില്ല. അവിടെ ജയവും തോല്‍വിയും നിര്‍ണയിക്കുന്നത് ചെറിയ ചെറിയ പാര്‍ട്ടികളാണ്. മുഖ്യമന്ത്രി ജയലളിതയുടെ അണ്ണാ ഡി എം കെ, കരുണാനിധിയുടെ ഡി എം കെ എന്നിവരെക്കുറിച്ചല്ല പറയുന്നത്. അതിലും ചെറിയ പാര്‍ട്ടികള്‍, തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നുണ്ട്.

<strong>തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ...</strong>തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ...

നടന്‍ വിജയകാന്തിന്റെ ഡി എം ഡി കെയെ നോക്കൂ. ബി ജെ പിക്കും ഡി എം കെയ്ക്കും ക്യാപ്റ്റന്‍ വിജയകാന്തിന്റെ പാര്‍ട്ടിയെ ഒപ്പം വേണമായിരുന്നു. വിജയകാന്തിന്റെ ഭാര്യ, ഡി എം കെയെ അഴിമതിപ്പാര്‍ട്ടി എന്ന് വിളിച്ചത് പോലും കേള്‍ക്കാത്ത മട്ടില്‍ എം കരുണാനിധി വിജയകാന്തിന് വേണ്ടി കാത്തിരുന്നു. എന്നാല്‍ വിജയകാന്ത് മുഖം തിരിച്ചു. ഡി എം കെയോട് മാത്രമല്ല, സഖ്യചര്‍ച്ചയുമായി എത്തിയ ബി ജെ പിയോടും ഡി എം ഡി കെ നോ എന്നാണ് പറഞ്ഞത്.

tn

ഡി എം കെയും ബി ജെ പിയും മാത്രമാണ് സഖ്യകക്ഷികളെ തേടി നടക്കുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. എ ഐ എ ഡി എം കെ നേതാവ് ജയലളിത നേരിട്ടാണ് ഇത്തവണ സഖ്യകക്ഷികളോട് ചര്‍ച്ച നടത്തുന്നത്. അതും ഏഴ് പാര്‍ട്ടികളുടെ നേതാക്കളെയാണ് ജയ കണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം പോലുമില്ലാത്ത പ്രാദേശിക കക്ഷികളാണ് ഇതില്‍ പലതും. ചര്‍ച്ചകളില്‍ കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാനും വലിയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വിട്ടുകൊടുക്കാനും ഈ കുഞ്ഞുപാര്‍ട്ടികള്‍ തയ്യാറല്ല എന്നതാണ് രസം.

<strong>അസംബ്ലി തിരഞ്ഞെടുപ്പ്: നടന്‍ വിജയകുമാര്‍ ബിജെപിയില്‍</strong>അസംബ്ലി തിരഞ്ഞെടുപ്പ്: നടന്‍ വിജയകുമാര്‍ ബിജെപിയില്‍

20 വര്‍ഷത്തോളം തമിഴ്‌നാട് ഭരിച്ച കോണ്‍ഗ്രസ്, ആദ്യമായി തങ്ങളെ തോല്‍പിച്ച ഡി എം കെയുടെ മുന്നിലാണ് ഇപ്പോള്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇത്തവണ മാത്രമല്ല, കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളായി കോണ്‍ഗ്രസിന് കൂട്ട് ഡി എം കെയാണ്. ബി ജെ പിയാകട്ടെ കാര്യപ്പെട്ട സഖ്യകക്ഷികളെ കിട്ടാത്ത സ്ഥിതിക്ക് ഇത്തവണയും തമിഴകത്ത് പച്ചക്കൊടി കാണാന്‍ പറ്റില്ലെന്ന നിലയിലാണ്. ബി ജെ പിയെ ഒപ്പം കൂട്ടിയാല്‍ മുസ്ലിം വോട്ടുകള്‍ നഷ്ടപ്പെടും എന്ന പേടിയാണത്രെ തമിഴ്‌നാട്ടിലെ പ്രാദേശിക പാര്‍ട്ടികള്‍ക്ക്.

English summary
Not BJP or Congress, regional parties to flex muscles in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X