കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി ശാന്ത ടീച്ചര്‍ മെമ്മോറിയല്‍ ജേര്‍ണലിസം പുരസ്‌കാരം മാധ്യമപ്രവര്‍ത്തക രേഖ സ്വന്തമാക്കി

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: ഇത്തവണത്തെ ജി ശാന്ത ടീച്ചര്‍ മെമ്മോറിയല്‍ ജേര്‍ണലിസം പുരസ്‌കാരം ഇന്ത്യന്‍ എക്‌സ്പ്രസ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേഖ സതീഷ് സ്വന്തമാക്കി. പാട്ടുകാരല്ലാത്തവര്‍ക്ക് ഐഐഎഫ് നല്‍കുന്ന ആ അവാര്‍ഡ് പ്രചോദനമാണ്. ബെംഗളൂരുവില്‍ വെച്ച് ഐഐഎഫ് ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ സിന്ധു എ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

മാധ്യമപ്രവര്‍ത്തന രംഗത്തെ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ഐഐഎഫ് ചെയ്തിരിക്കുന്നത്. 10,001 രൂപയും ശിലാഫലകവും സര്‍ട്ടിഫിക്കറ്റുമാണ് രേഖയ്ക്ക് ലഭിക്കുക. അടുത്ത മെയ് മാസം പുരസ്‌കാരം നല്‍കുന്നതായിരിക്കും. മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരടങ്ങിയ ടീമാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

rekha-satheesh

മാധ്യമപ്രവര്‍ത്തകര്‍ എഴുത്ത് കൊണ്ട് ആരെയും ആകര്‍ഷിക്കാന്‍ ശേഷിയുള്ളവരായിരിക്കും. എന്നാല്‍, അവര്‍ക്കിടയില്‍ മറ്റ് കഴിവുകളും ഉണ്ടാകാം. ചെറിയ പ്ലാറ്റ് ഫോമിലൂടെ അതവര്‍ കാഴ്ചവെക്കുകയും ചെയ്യുന്നുവെന്നും സിന്ധു അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം അവാര്‍ഡ് കാറ്റഗറി വര്‍ദ്ധിപ്പിക്കുമെന്നും സിന്ധു പറയുകയുണ്ടായി.

മറ്റ് വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും സിന്ധു പറഞ്ഞു. എല്ലാ വര്‍ഷവും ഫെബ്രവരി 17ാം തീയതിയാണ് ജി ശാന്ത ടീച്ചര്‍ മെമ്മോറിയല്‍ ജേര്‍ണലിസം അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. രേഖ ഇപ്പോള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സീനിയര്‍ സബ് എഡിറ്ററാണ്. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു രേഖ മുന്‍പ് ജോലി ചെയ്തിരുന്നത്.

English summary
Rekha Satheesh, a Senior Chief Sub-Editor with The New Indian Express, Kochi, Kerala, has been chosen for the first G. Santha Teacher Memorial Journalism Award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X