അധികഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ: ഇരുപത് ശതമാനം അധികഡാറ്റ!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇരുപത് ശതമാനം അധിക ഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ. ജിയോയുടെ ലൈഫ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുകയെന്നാണ് മൈലൈഫ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്. 6,600നും 9,700 നും ഇടയിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കാണ് ഓഫര്‍ ബാധകമായിട്ടുള്ളതെന്നും വെബ്സൈറ്റില്‍ പറയുന്നു.

നിലവില്‍ ലൈഫ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയാണ് കമ്പനി നല്‍കിവരുന്നത്. എന്നാൽ ഇത് 20 ശതമാനം അധിക ഡാറ്റ കൂടി ലഭിക്കുന്നതോടെ പ്രതിദിനം ഉപയോഗിക്കാവുന്ന ഡാറ്റയുടെ പരിധി 1.2 ജിബിയായി ഉയരും. ലൈഫ് ഫോണുകളുടെ വിൽപന മന്ദഗതിയിലായതോടെയാണ് റിലയൻസ് ജിയോ ഈ ഓഫർ പുറത്തിറക്കുന്നത്.

 jio-1

കഴിഞ്ഞ സെപ്തംബറിനെ അപേക്ഷിച്ച് റിലയൻസ് ലൈഫ് ഫോണുകളുടെ വിൽപ്പനയിൽ ഇടിവ് സംഭവിച്ചതായി സൈബർ മീഡിയ റിസർച്ച് വ്യക്തമാക്കുന്നു. നേരത്തെ റിലയന്‍സ് ജിയോ സർവ്വീസ് ലഭിക്കുന്നതിനുള്ള ഏക മാർഗ്ഗം ലൈഫ് ഹാൻഡ‍് സെറ്റുകളായിരുന്നു. എന്നാൽ 4ജി സ്മാർട്ട്ഫോണുകളിൽ റിലയൻസ് ജിയോ സിമ്മുകൾ പ്രവർത്തിയ്ക്കാൻ തുടങ്ങിയത് കമ്പനിയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. റിലയന്‍സ് റീട്ടെയിൽ ഷോപ്പുകളിൽ മാത്രമാണ് റിലയൻസ് 4ജി വോൾട്ട് ഫോണുകള്‍ ലഭ്യമാകുക.

കഴിഞ്ഞ സെപ്തംബറിൽ അത്യാകർഷകമായ പ്രമോഷണൽ ഓഫറുകളോടെ ആരംഭിച്ച റിലയൻസ് ജിയോ ഇന്ത്യയിലെ ടെലികോം രംഗത്ത് നിർണ്ണായ വഴിത്തിരിവാണ് സ‍ൃഷ്ട‍ിച്ചത്. മൂന്ന് മാസത്തെ സൗജന്യ ഓഫറിന് ശേഷവും മൂന്ന് ഘട്ടത്തിലായി കമ്പനി പുറത്തിറക്കിയ ഓഫറുകൾ ജിയോ ഉപയോക്താക്കളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്തു.

English summary
Reliance Jio is now offering 20% extra data to customers who are using its LYF smartphones, reads a banner in the MyLyf website.
Please Wait while comments are loading...