കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിരണ്‍ ബേദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിവാദങ്ങള്‍ പടര്‍ന്നപ്പോഴാണ് കിരണ്‍ ബേദിക്ക് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചത്. ദില്ലിയിലെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും കിരണ്‍ ബേദി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുന്നു എന്നായിരുന്നു ആരോപണം ഉയര്‍ന്നത്.

എന്നാല്‍ തല്‍ക്കത്തോറ ലെയ്ന്‍ വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍ ബേദി അപേക്ഷ നല്‍കിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. 56 ഉദയ് പാര്‍ക്ക്, 2 തല്‍ക്കത്തോറ ലെയ്ന്‍ എന്നിങ്ങനെ രണ്ടു വിലാസങ്ങളില്‍ ആയിരുന്നു കിരണ്‍ ബേദിക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നത്.

kiran-bedi.

എന്നാല്‍ 56 ഉദയ്പാര്‍ക്ക് വിലാസത്തിലാണ് കിരണ്‍ ബേദിയുടെ യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ തിരിച്ചറിയല്‍ കാര്‍ഡിലെ വിശദാംശങ്ങളാണ് നാമനിര്‍ദേശ പത്രികയില്‍ കിരണ്‍ ബേദി രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ആരോപണത്തില്‍ കഴമ്പില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബേദിക്കെതിരെ ഇത്തരം ആരോപണം ഉയര്‍ന്നപ്പോള്‍ ഏറെ സന്തോഷിച്ചത് ആംആദ്മി പാര്‍ട്ടിയാണ്. ഈ ആരോപണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിലായിരുന്നു അരവിന്ദ് കെജ്രിവാള്‍. എന്നാല്‍ കിരണ്‍ ബേദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുകയാണ്.

English summary
The Election Commission gave clean chit to BJP chief ministerial candidate Kiran Bedi for holding two voter identity cards with separate addresses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X