കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ നല്ല മഴ; 196 ദിവസത്തിന് ശേഷം, ജനങ്ങള്‍ ആഘോഷത്തില്‍

Google Oneindia Malayalam News

ചെന്നൈ: 196 ദിവസത്തിന് ശേഷം ചെന്നൈ നഗരത്തില്‍ മഴ പെയ്തു. കടുത്ത ചൂടിന് ആശ്വാസം നല്‍കി മഴ പെയ്തത് പലയിടത്തും ആഘോഷത്തിന് കാരണമായി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചത്. അടുത്ത ആറ് ദിവസം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വേളാച്ചേരി, ഒഎംആര്‍ തിരുവണ്‍മിയൂര്‍, നങ്കനല്ലൂര്‍, മീനമ്പാക്കം, മടിപാക്കം, പൊരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചു. മഴയുടെ ചിത്രങ്ങള്‍ ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Rain

ആറ് മാസമായി കടുത്ത ചൂടായിരുന്നു ചെന്നൈയില്‍. വ്യാഴാഴ്ച പെയ്ത മഴ ജലക്ഷാമത്തിന് പരിഹാരമാകില്ല. എങ്കിലും വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്ന പ്രവചനത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ചെന്നൈയും പരിസര പ്രദേശങ്ങളും കടുത്ത ജലക്ഷാമത്തിലാണ്. ഒട്ടേറെ ഹോട്ടലുകളും ഐടി സ്ഥാപനങ്ങളും ഏത് സമയവും അടയ്ക്കും എന്ന മട്ടിലായിരുന്നു. ചില ഹോട്ടലുകള്‍ അടയ്ക്കുകയും ചെയ്തു.

വെള്ളം ഇനിയും ലഭിച്ചില്ലെങ്കില്‍ നഗരം സ്തംഭിക്കുമെന്നായിരുന്നു അവസ്ഥ. ഈ വേളയിലാണ് മഴ എത്തുന്നത്. ജനങ്ങള്‍ ഏറെ സന്തോഷത്തിലാണ്. ചെന്നൈ നഗരമധ്യത്തിലാണ് ജലക്ഷാമം കൂടുതല്‍. നഗരവാസികള്‍ ജലത്തിന് വേണ്ടി പാത്രങ്ങളുമായി പോകുന്നത് ചെന്നൈയിലെ സ്ഥിരം കാഴ്ചയാണ്. പ്രധാന ജലസ്രോതസ്സുകള്‍ വറ്റി വരണ്ടിട്ട് ആഴ്ചകളായി.

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്? രാഹുല്‍ ഗാന്ധി തുറന്നുപറയുന്നു... നടപടികളില്‍ താന്‍ ഇടപെടില്ലഅടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്? രാഹുല്‍ ഗാന്ധി തുറന്നുപറയുന്നു... നടപടികളില്‍ താന്‍ ഇടപെടില്ല

2011ന് ശേഷം ചെന്നൈ നഗരത്തില്‍ കുടിവെള്ള വിതരണത്തിന് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടില്ല. ഇതും പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. ആവശ്യത്തിന് വെള്ളം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ വെള്ളം എത്തിയിരുന്നില്ല. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും മുടങ്ങിയിരുന്നു.

English summary
Relief In Chennai; After 196 days Rain came
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X