പ്രവാചക നിന്ദ; ബിജെപി എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച പിന്നാലെ വന്‍ പ്രതിഷേധം, സംഘര്‍ഷം
ഹൈദരാബാദ്: പ്രവാചക നിന്ദ നടത്തിയ കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ ടി രാജ സിങിന് ജാമ്യം ലഭിച്ച പിന്നാലെ വന്‍ പ്രതിഷേധം. ചൊവ്വാഴ്ച ഉച്ചയ്ക്ക് അറസ്റ്റിലായ രാജയ്ക്ക് വൈകീട്ട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. പിന്നീട് രാത്രിയാണ് പ്രതിഷേധം തുടങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെയും ഹൈദരാബാദില്‍ പ്രതിഷേധം നടന്നു. രാജയുടെ വസതിയിലേക്കുള്ള മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതോടെ സംഘര്‍ഷമായി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ബഹളമുണ്ടായി. പോലീസ് ലാത്തി വീശി.
രാജ സിങ് എംഎല്‍എ പുറത്തിറക്കിയ വീഡിയോയില്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധം ചൊവ്വാഴ് ഹൈദരാബാദില്‍ നടന്നിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. തൊട്ടുപിന്നാലെ ഇയാളെ ബിജെപി സസ്‌പെന്റ് ചെയ്തു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുമുണ്ടായി. പോലീസ് അറസ്റ്റ് ചെയ്ത ശേഷവും രാജ പ്രകോപന പ്രസ്താവന നടത്തി. പുറത്തിറങ്ങിയാല്‍ മറ്റൊരു വീഡിയോ ചെയ്യുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വൈകീട്ട് കോടതി ജാമ്യം അനുവദിച്ച വേളയില്‍ ജയ് ശ്രീറാം വിളിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ സ്വീകരിച്ചത്. ലഡു വിതരണവും നടന്നു. കോടതിക്ക് പുറത്ത് എംഎല്‍എയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്പടിച്ചത് ആശങ്കയ്ക്കിടയാക്കി. ഇതോടെ വലിയ പ്രതിഷേധം രൂപപ്പെടുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍ പ്രതിഷേധമുണ്ടായത് പോലീസിനെയും വെട്ടിലാക്കി. പ്രതിഷേധക്കാര്‍ രാജ സിങിന്റെ കോലം കത്തിച്ചു. രാവിലെ 5.30 വരെ നഗരത്തെ മുള്‍മുനയിലാക്കിയ പ്രതിഷേധം നടന്നുവെന്ന് ഡിസിപി പി സായ് ചൈതന്യ പറഞ്ഞു.
ചാര്‍മിനാര്‍, ഷാലിബന്ദ, മുഗള്‍പുര, ഖില്‍വാത് തുടങ്ങി ഹൈദരാബാദിലെ പല സ്ഥലങ്ങളിലും പ്രതിഷേധം നടന്നു. ക്രമസമാധാനം ഉറപ്പാക്കാന്‍ നിരവധി പോലീസുകാരെയും വിന്യസിച്ചിരുന്നു. പ്രതിഷേധത്തിനിടെ കല്ലേറുണ്ടായി. ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഡിസിപി നിഷേധിച്ചു. ഇന്ന് പകല്‍ പ്രതിഷേധം നടന്നിട്ടില്ല. എന്നാല്‍ ഹൈദരാബാദിലെ ചില പ്രദേശങ്ങളില്‍ കടകളടച്ച് പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
ഹാസ്യാവതരാകന്‍ മുനവ്വര്‍ ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് രാജ സിങ് എംഎല്‍എ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് തന്റെ യുട്യൂബ് ചാനലില്‍ എംഎല്‍എ വീഡിയോ പുറത്തിറക്കിയത്. നുപുര്‍ ശര്‍മ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ രാജ സിങ് ആവര്‍ത്തിക്കുകയായിരുന്നു. പ്രവാചക നിന്ദ നടത്തിയ ബിജെപി വക്താവാണ് നുപുര്‍ ശര്‍മ. ഇവരെ പിന്നീട് ബിജെപി സസ്‌പെന്റ് ചെയ്തിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലടക്കം നുപുര്‍ ശര്‍മക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. സമാനമായ വാക്കുകള്‍ രാജ സിങും വീഡിയോയില്‍ പരാമര്‍ശിച്ചതാണ് വിവാദമായത്.












Click it and Unblock the Notifications