മോദിക്കെതിരായ പരാമര്‍ശം; അധീര്‍ രഞ്ജന്‍ ചൗധരി സഭയില്‍ നിന്ന് പുറത്ത്, ആദ്യത്തെ സംഭവം
ന്യൂഡല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ വലിയ വാക്‌പോരാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഉയര്‍ന്നത്.
പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് അധീര്‍ രഞ്ജന്‍ ചൗധരി ഉയര്‍ത്തിയത്. പ്രധാനമന്ത്രിക്കെതികെയും മറ്റ് മന്ത്രിമാര്‍ക്കെതിരെയുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. ഇതാദ്യമായാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവിനെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത്.

മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറഞ്ഞതിന് പിന്നാലെ രാജാവ് അന്ധനാണെന്ന് അദ്ദേഹം പറഞ്ഞു. ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടതും ലോക്‌സഭയില്‍ പരാമര്‍ശിച്ചു. ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നുവെന്ന് ചൗധരി പറഞ്ഞതോടെ സഭയില്‍ ഭരണപക്ഷം പ്രതിഷേധം ആരംഭിക്കാന്‍ തുടങ്ങി.
എന്നാല്‍ താന്‍ ആരുടെയും പേര് പറഞ്ഞില്ലെന്ന് പറഞ്ഞ് തിരിച്ചടിച്ച അധിര്‍ രഞ്ജന്‍ ചൗധരി, ഹസ്തിനപുരം ആണെങ്കിലും മണിപ്പൂര്‍ ആണെങ്കിലും ഒരു വ്യത്യാസവുമില്ലെന്നും വ്യക്തമാക്കി. ഇതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ എഴുന്നേറ്റ് നിന്ന് പ്രധാനമന്ത്രിക്കെതിര മോശം പരാമര്‍ശനം നടത്തുന്നത് പ്രതിപക്ഷ നേതാവിന് ചേര്‍ന്നതല്ലെന്ന് അമിത് ഷാ പറഞ്ഞു.
അതേസമയം, മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടു. ശബ്ദവോട്ടോടെയാണ് പ്രമേയത്തെ സഭ തള്ളിയത്. അതേസമയം പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന ആവശ്യം നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനായി. എന്നാല്‍ 2 മണിക്കൂര്‍ 13 മിനുട്ട് നീണ്ടു നിന്ന പ്രസംഗത്തില്‍ പ്രതിപക്ഷത്തെ രൂക്ഷമായിട്ടാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.












Click it and Unblock the Notifications